ഡല്‍ഹി മദ്യനയക്കേസില്‍ അറസ്റ്റിലായ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ ഫോണ്‍ പരിശോധിക്കാന്‍ ആപ്പിള്‍ കമ്പനിയെ സമീപിച്ച് ഇ.ഡി

ഡല്‍ഹി മദ്യനയക്കേസില്‍ അറസ്റ്റിലായ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ ഫോണ്‍ പരിശോധിക്കാന്‍ ആപ്പിള്‍ കമ്പനിയെ സമീപിച്ച് ഇ.ഡി.
ഫോണിന്റെ പാസ്വേഡ് കേജ്രിവാള്‍ നല്‍കുന്നില്ലെന്നും അതുകൊണ്ടാണ് കമ്പനിയെ സമീപിച്ചതെന്നും ഇ.ഡി അധികൃതര്‍ .കേജ്രിവാളിനെതിരായി ഇലക്ട്രോണിക് തെളിവുകള്‍ ഒന്നും കണ്ടെത്താനായി ഇ.ഡിക്ക് സാധിച്ചിട്ടില്ലെന്നാണ് സൂചനകള്‍.
അറസ്റ്റിലായ മുഖ്യമന്ത്രി ഫോണ്‍ സ്വിച്ച് ഓഫ് ചെയ്‌തെന്നും പാസ്വേഡ് കൈമാറിയില്ലെന്നും ഇ.ഡി ഉദ്യോഗസ്ഥര്‍ . അതേസമയം, തന്റെ കയ്യിലെ ഫോണ്‍ കഴിഞ്ഞ ഒരു വര്‍ഷമായി മാത്രം ഉപയോഗിക്കുന്നതാണെന്നും ഡല്‍ഹി മദ്യനയ അഴിമതി നടന്നുവെന്ന് ആരോപിക്കുന്ന കാലയളവില്‍ ഉപയോഗിച്ചിരുന്നത് മറ്റൊരു ഫോണ്‍ ആയിരുന്നുവെന്നും കേജ്രിവാള്‍ ഇ.ഡിയെ അറിയിച്ചിട്ടുണ്ട്. ഫോണ്‍ പരിശോധിക്കുന്നത് പാര്‍ട്ടിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചോര്‍ത്താനാണെന്ന് എഎപി ആരോപിച്ചു.
മൊബൈല്‍ ഫോണ്‍ ഡേറ്റയും ചാറ്റുകളും ആക്സസ് ചെയ്യുന്നതിലൂടെ, എഎപിയുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങളും സഖ്യവും സംബന്ധിച്ച വിശദാംശങ്ങള്‍ ഇ.ഡിക്ക് ലഭിക്കുമെന്നാണ് പാര്‍ട്ടിയുടെ ആരോപണം. ദിവസവും കേജ്രിവാളിനെ ചോദ്യം ചെയ്യുന്നത് അഞ്ചുമണിക്കൂറോളമാണ്.
"
https://www.facebook.com/Malayalivartha
























