ലോക്സഭാ തെരഞ്ഞെടുപ്പിന് ആവേശം പകരാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉത്തര്‍പ്രദേശില്‍...മീററ്റിലാണ് സംസ്ഥാനത്തെ ആദ്യ തെരഞ്ഞെടുപ്പ് റാലി, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും അടുത്തിടെ ബിജെപിയില്‍ ചേര്‍ന്ന ജയന്ത് ചൗധരിയും പ്രധാനമന്ത്രിയോടൊപ്പം വേദി പങ്കിടും

ലോക്സഭാ തെരഞ്ഞെടുപ്പിന് ആവേശം പകരാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉത്തര്‍പ്രദേശില്‍...മീററ്റിലാണ് സംസ്ഥാനത്തെ ആദ്യ തെരഞ്ഞെടുപ്പ് റാലി, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും അടുത്തിടെ ബിജെപിയില്‍ ചേര്‍ന്ന ജയന്ത് ചൗധരിയും പ്രധാനമന്ത്രിയോടൊപ്പം വേദി പങ്കിടും.
തെരഞ്ഞെടുപ്പ് പ്രചാരണ റാലി ഉദ്ഘാടനം ചെയ്യുന്നതിനാണ് പ്രധാനമന്ത്രി ഉത്തര്‍പ്രദേശിലെത്തുന്നത്. മീററ്റിലാണ് സംസ്ഥാനത്തെ ആദ്യ തെരഞ്ഞെടുപ്പ് റാലി സംഘടിപ്പിച്ചിട്ടുള്ളത്.
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും അടുത്തിടെ ബിജെപിയില്‍ ചേര്‍ന്ന ജയന്ത് ചൗധരിയും പ്രധാനമന്ത്രിയോടൊപ്പം വേദി പങ്കിടും. തുടര്‍ന്ന് ബിജെപി പ്രവര്‍ത്തകരെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും.
പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ഗുപ്തയുടെ നേതൃത്വത്തിലാണ് റാലി സംഘടിപ്പിക്കുന്നത്. മീററ്റിന് പുറമേ ബാഗ്പത്, ബിജ്നോര്‍, മുസാഫര്‍നഗര്‍, കൈരാന എന്നീ ലോക്സഭാ മണ്ഡലങ്ങളില്‍ നിന്നുള്ളവരും റാലിയില്‍ പങ്കെടുക്കും.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന വിവിധ പരിപാടികളില്‍ പ്രധാനമന്ത്രി പങ്കെടുക്കും. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് മീററ്റിലും പരിസര പ്രദേശത്തും സുരക്ഷാ നടപടികള്‍ ശക്തമാക്കി. ഉത്തര്‍പ്രദേശില്‍ ഏഴ് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
ഏപ്രില്‍ 19-ന് ബിജ്നോര്‍, മുസാഫര്‍നഗര്‍, കൈരാന ലോക്സഭാ മണ്ഡലങ്ങളിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് നടക്കും. മീററ്റിലും ബാഗ്പട്ടിലും രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുക ഏപ്രില്‍ 26-നാണ് .
https://www.facebook.com/Malayalivartha
























