Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മോഷണപ്പണത്തിൽ ആഡംബര കൊട്ടാരവും ജീവകാരുണ്യവും; മാന്യന്റെ മുഖംമൂടി അണിഞ്ഞ ഹൈടെക് കള്ളൻ ഒടുവിൽ കുടുങ്ങി...


ചരിത്രം നാളെ മാറുമോ? ഗോവിന്ദന്റെ 'മൂന്നാം ടേം' പ്രഖ്യാപനവും തലസ്ഥാനത്തെ യുഡിഎഫ് പടയോട്ടവും...


ബാങ്കിൽ നിക്ഷേപിക്കാൻ ഭർത്താവ് നൽകിയ ലക്ഷങ്ങളുമായി യുവതി കാമുകനൊപ്പം മുങ്ങി; കന്യാകുമാരിയിൽ വെച്ച് പോലീസ് പിടിയിൽ...


ലക്ഷങ്ങളുടെ ജോലി, സുരക്ഷിത ജീവിതം.. എന്നിട്ടും അവർ തോറ്റുപോയി! കന്യാകുമാരിയിലെ ആ ദാരുണ അന്ത്യത്തിന് പിന്നിൽ...


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്

കേജ്‌രിവാളിനെ കൂടുതൽ കുടുക്കാൻ ആപ്പിളിനെ സമീപിച്ച് ഇ ഡി..., ലക്ഷ്യം പാസ്‌വേഡ് കണ്ടെത്തുക....തന്ത്രപരമായ നീക്കമെന്ന വിലയിരുത്തൽ സജീവം.. ഫോണിലെ രഹസ്യം ചോർത്താനാണ് ഇഡി ശ്രമെന്ന് ആംആദ്മി...

31 MARCH 2024 01:10 PM IST
മലയാളി വാര്‍ത്ത

കേജ്‌രിവാളിനെ കൂടുതൽ കുടുക്കാൻ ആപ്പിളിനെ സമീപിച്ച് ഇ ഡി, ലക്ഷ്യം പാസ്‌വേഡ് കണ്ടെത്തുക. ഡൽഹി മദ്യനയക്കേസിൽ അറസ്റ്റിലായ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ ഫോൺ പരിശോധിക്കാൻ ഇ.ഡി ആപ്പിൾ കമ്പനിയെ സമീപിക്കുന്നത് തന്ത്രപരമായ നീക്കമെന്ന വിലയിരുത്തൽ സജീവം. ഫോണിന്റെ പാസ്വേഡ് കേജ്രിവാൾ നൽകുന്നില്ലെന്നും അതുകൊണ്ടാണ് കമ്പനിയെ സമീപിച്ചതെന്നും ഇ.ഡി അധികൃതർ പറഞ്ഞു.കെജ്രിവാളിന് ജാമ്യം കിട്ടുന്നില്ലെന്ന് ഉറപ്പിക്കാൻ ഈ നിസ്സഹകരണവും ഇഡി ചർച്ചയാക്കും. അതിനിടെ ഫോണിലെ രഹസ്യം ചോർത്താനാണ് ഇഡി ശ്രമെന്ന് ആംആദ്മി ആരോപിക്കുന്നു. 'ഇന്ത്യാ' സഖ്യവുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് വേണ്ടിയാണ് ഇതെന്നും അവർ ആരോപിക്കുന്നു. ഐ ഫോൺ ആയിരുന്നു കെജ്രിവാൾ ഉപയോഗിച്ചിരുന്നത്. അതുകൊണ്ട് തന്നെ ഡാറ്റ വീണ്ടെടുക്കലിന് ഇഡിക്ക് സ്വന്തമായി കഴിയില്ലെന്നാണ് സൂചന.

 

കേജ്രിവാളിനെതിരായി ഇലക്ട്രോണിക് തെളിവുകൾ ഒന്നും കണ്ടെത്താൻ ഇ.ഡിക്ക് സാധിച്ചിട്ടില്ലെന്നാണ് വിവരം.ഇലക്ട്രോണിക് തെളിവുകൾ ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. കമ്പ്യൂട്ടറുകൾ ഉൾപ്പെടെ പരിശോധിച്ചെങ്കിലും വിലപ്പെട്ട തെളിവുകൾ ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇത് മറികടക്കാനാണ് ഇ ഡിയുടെ നീക്കം. ഇ ഡി പറയുന്ന ഫോൺ ഒരുവർഷം മുമ്പ് മാത്രമാണ് താൻ ഉപയോഗിച്ചതെന്നും മദ്യനയ അഴിമതി നടന്നുവെന്ന് പറയുന്ന സമയത്ത് മറ്റൊരു ഫോണാണ് ഉപയോഗിച്ചിരുന്നതെന്നുമാണ് കേജ്‌രിവാൾ പറയുന്നത്.എന്നാൽ ഇക്കാര്യം ഇ ഡി മുഖവിലയ്ക്ക് എടുത്തിട്ടില്ല. കേജ്‌രിവാൾ ഉപയോഗിച്ചിരുന്ന നാല് മൊബൈൽഫോണുകൾ ഇ ഡി പിടിച്ചെടുത്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്.അറസ്റ്റിലായ മുഖ്യമന്ത്രി ഫോൺ സ്വിച്ച് ഓഫ് ചെയ്‌തെന്നും പാസ്വേഡ് കൈമാറിയില്ലെന്നും ഇ.ഡി ഉദ്യോഗസ്ഥർ പറയുന്നു.

അതുകൊണ്ട് തന്നെ ഈ ഫോണിലെ വിവരങ്ങൾ കേസ് അന്വേഷണത്തിന് ഗുണകരമാകില്ലെന്നാണ് കെജ്രിവാളിന്റെ അഭിപ്രായം. എന്നാൽ ഇത് ഇഡി മുഖവിലയ്‌ക്കെടുക്കുന്നില്ല.ഫോൺ പരിശോധിക്കുന്നത് പാർട്ടിയുമായി ബന്ധപ്പെട്ട വിവരങ്ങൾ ചോർത്താനാണെന്ന് എഎപി ആരോപിക്കുണ്ട്. മൊബൈൽ ഫോൺ ഡേറ്റയും ചാറ്റുകളും ആക്സസ് ചെയ്യുന്നതിലൂടെ, എഎപിയുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങളും സഖ്യവും സംബന്ധിച്ച വിശദാംശങ്ങൾ ഇ.ഡിക്ക് ലഭിക്കുമെന്നാണ് ആക്ഷേപം. ഇതിന് വേണ്ടിയാണ് കെജ്രിവാളിനെ അറസ്റ്റു ചെയ്തതെന്ന് വരുത്താനാണ് ആംആദ്മി ശ്രമം..അതേസമയം കേജ്‌രിവാളിനെ ചോദ്യംചെയ്യുന്നത് ഇപ്പോഴും തുടരുകയാണ്. ദിവസവും അഞ്ചുമണിക്കൂറോളമാണ് കേജ്രിവാളിനെ ചോദ്യം ചെയ്യുന്നത്. ചോദ്യം ചെയ്യലിൽ കെജ്രിവാൾ സഹകരിക്കുന്നില്ലെന്നാണ് ഇഡി പറയുന്നത്.എന്നാൽ, ചോദ്യം ചെയ്യലിനോട് കെജ്രിവാൾ സഹകരിക്കുന്നില്ലെന്നാണ് ഇ.ഡി കോടതിയിൽ വ്യക്തമാക്കിയത്.

 

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ, ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയ, ബി.ആർ.എസ്. നേതാവ് കെ. കവിതതുടങ്ങിയവർ നടത്തിയ ഗൂഢാലോചനയാണ് ഡൽഹി മദ്യനയ അഴിമതിയെന്നാണ് ഇ.ഡി ആരോപണം. വ്യവസായികളായ ശരത് റെഡ്ഡി, മഗുന്ദ ശ്രീനിവാസലു റെഡ്ഡി, കെ. കവിത എന്നിവരടങ്ങുന്ന സൗത്ത് ഗ്രൂപ്പിന് 2021-22ലെ പുതിയ മദ്യനയം അനുസരിച്ച് ആകെയുള്ള 32 സോണുകളിൽ ഒമ്പതെണ്ണം ലഭിച്ചു.മൊത്തക്കച്ചവടക്കാർക്ക് 12 ശതമാനം മാർജിനും ചെറുകിടക്കാർക്ക് 185 ശതമാനം ലാഭവും ലഭിക്കുന്ന തരത്തിലായിരുന്നു പുതിയ നയം. ഈ 12 ശതമാനത്തിൽ നിന്ന് ആറ് ശതമാനം മൊത്തക്കച്ചവടക്കാരിൽ നിന്ന് തിരികെ എ.എ.പി നേതാക്കൾക്കു ലഭിക്കുന്ന തരത്തിലായിരുന്നു സംവിധാനമെന്നാണ് ഇ.ഡിയുടെ ആരോപണം. ഇത്തരത്തിൽ 100 കോടി രൂപ എ.എ.പിക്കു ലഭിച്ചുവെന്നാണ് ഇ.ഡി പറയുന്നത് .ഏപ്രിൽ ഒന്നിന് കഴിയുന്ന കസ്റ്റഡി കാലാവധി നാലുദിവസത്തേക്ക് കൂടി നീട്ടികിട്ടാനുള്ള നീക്കവും ഇ ഡി നടത്തുന്നുണ്ട്. അല്ലാത്തപക്ഷം ജുഡീഷ്യൽ കസ്റ്റഡി ആവശ്യപ്പെട്ടേക്കും.മദ്യനയ അഴിമതിക്കേസിൽ കുറ്റം രജിസ്റ്റർ ചെയ്തിട്ടുള്ള സി ബി ഐയും കെജ്‌രിവാളിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടേക്കും.

 

ഇ ഡിയുടെ റിമാൻഡ് റിപ്പോർട്ട് പ്രകാരം, മദ്യനയ കരട് ഉപയോഗിച്ച് അനധികൃതമായി 100 കോടി രൂപ സമ്പാദിക്കുകയും അതിൽ 45 കോടി 2021-22ലെ ഗോവ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വിനിയോഗിക്കുകയും ചെയ്തു. കസ്റ്റഡി സമയത്ത്, കെജ്‌രിവാളിനെയും ജയിലിൽ കഴിയുന്ന ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ മുൻ പേഴ്സണൽ സെക്രട്ടറി സി അരവിന്ദിനെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്തിരുന്നു.കേജ്‌രിവാളിൻ്റെ വസതിയിൽ മദ്യനയം സംബന്ധിച്ച കരട് മന്ത്രിമാരുടെ സമിതി റിപ്പോർട്ട് അരവിന്ദിന് കൈമാറിയെന്നാണ് റിമാൻഡ് അപേക്ഷ. കേസുമായി ബന്ധമുള്ള ഒന്നോ രണ്ടോ പ്രധാന വ്യക്തികളെ കൂടി മുഖ്യമന്ത്രിയോടൊപ്പം ചോദ്യം ചെയ്തിരുന്നെങ്കിലും പേരുകൾ വെളിപ്പെടുത്തിയിട്ടില്ല.മദ്യനയ കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഡൽഹി മന്ത്രി കൈലാഷ് ഗെഹ്‌ലോട്ടിനെയും ഇ ഡി ചോദ്യം ചെയ്തിരുന്നു. അഞ്ചുമണിക്കൂറാണ് ചോദ്യം ചെയ്യൽ നീണ്ടത്. കേസിലെ മറ്റൊരു കുറ്റാരോപിതനായ ആം ആദ്മി മുൻ കമ്മ്യൂണികേഷൻ ഇൻ ചാർജ് വിജയ് നായർക്ക് തന്റെ ഔദ്യോഗിക വസതി ഉപയോഗിക്കാൻ കൈലാഷ് അനുമതി നൽകിയെന്നാണ് ഇ ഡി ആരോപിക്കുന്നത്.

 

മദ്യനയത്തിന്റെ കരട് തയ്യാറാക്കിയ സമിതിയിലും കൈലാഷ് അംഗമായിരുന്നു.ത് ഇപ്പോഴും തുടരുകയാണ്. ദിവസം അഞ്ചുമണിക്കൂറോളമാണ് ചോദ്യംചെയ്യുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പുതന്നെ പരമാവധി തെളിവുകൾ ശേഖരിക്കാനാണ് ഇ ഡിയുടെ ശ്രമം. എന്നാൽ നിർണായക തെളിവുകൾ എന്തെങ്കിലും ലഭിച്ചോ എന്ന് ഇപ്പോഴും വ്യക്തമല്ല.കൂടാതെ അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് ഇന്ന് ഡൽഹിയിൽ ഇന്ത്യ മുന്നണിയുടെ ദേശീയ പ്രതിഷേധ സംഗമം നടക്കും.എല്ലാ മുതിർന്ന ഘടകകക്ഷി നേതാക്കളും പ്രതിഷേധത്തിന്റെ ഭാഗമാകും.മമതാ ബാനർജിക്ക് പകരം പാർട്ടിയുടെ മുതിർന്ന നേതാവ് ടി എം സി യെ പ്രതിനിധീകരിക്കും.രാഹുൽ ​ഗാന്ധി ഉൾപ്പെടെയുള്ള കോൺ​ഗ്രസ് നേതാക്കൾ പ്രതിഷേധ സം​ഗമത്തിന്റെ ഭാ​ഗമാകും. പ്രതിപക്ഷ പാർട്ടികൾക്കും നേതാക്കൾക്കുമെതിരെ കേന്ദ്ര ഏജൻസികൾ നടപടികൾ കടുപ്പിക്കുന്നതിനിടെ, ഇന്ത്യാസഖ്യത്തിലെ മുഴുവൻ പാർട്ടികളുടെയും ശക്തിപ്രകടനം ഇന്നു ഡൽഹിയിൽ നടക്കും.

‘ജനാധിപത്യത്തെ രക്ഷിക്കൂ’ എന്ന മുദ്രാവാക്യവുമായി രാവിലെ 10 മുതൽ ഉച്ചയ്ക്കു 2 വരെ രാംലീല മൈതാനത്തു നടക്കുന്ന റാലിയിൽ 28 പാർട്ടികൾ പങ്കെടുക്കുമെന്നു കോൺഗ്രസ് അറിയിച്ചു.ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിന്റെ അറസ്റ്റിനെതിരെയാണ് ആദ്യം റാലി പ്രഖ്യാപിച്ചതെങ്കിലും വ്യക്തികേന്ദ്രീകൃതമാക്കാതെ സഖ്യത്തിന്റെ കൂട്ടായ പ്രതിരോധമെന്ന ധാരണയിലേക്കു പിന്നീട് നേതാക്കളെത്തി. ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറൻ ഉൾപ്പെടെ ഇന്ത്യാസഖ്യത്തിന്റെ മറ്റ് ഒട്ടേറെ നേതാക്കളും ജയിലിലാണ്.അതേസമയം റാലി കേജ്‍രിവാളിന്റെ അറസ്റ്റിനെതിരെ തന്നെയാണെന്ന് എഎപി മന്ത്രി സൗരഭ് ഭരദ്വാജ് കോൺഗ്രസിനെ അറിയിച്ചു. ജനവികാരം തിരിച്ചറിഞ്ഞാണ് പ്രക്ഷോഭമെന്നും അദ്ദേഹം അറിയിച്ചു. സുനിത കേജ്‌രിവാള്‍ റാലിയില്‍ പങ്കെടുക്കുമെന്നും അരവിന്ദ് കേജ്‌രിവാളിന്റെ സന്ദേശം വായിക്കുമെന്നും എഎപി വക്താവ് പ്രിയങ്ക കക്കർ പറഞ്ഞു. ഇന്ത്യാസഖ്യം നടത്തുന്ന മഹാറാലിയുടെ പശ്ചാത്തലത്തിൽ രാംലീല മൈതാനിൽ പൊലീസ് സുരക്ഷ ശക്തമാക്കി.

 

മൈതാനത്തേക്കു കടക്കുന്നതിനായി പൊലീസ് 7 കവാടങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്.ഇതിൽ ഒരെണ്ണം വിഐപികൾക്കും ഒരെണ്ണം മാധ്യമപ്രവർത്തകർക്കും വേണ്ടിയാണ്.ട്രാക്ടറുകൾ എത്തിക്കരുത്, മാർച്ച് നടത്തരുത് തുടങ്ങിയ നിബന്ധനകളോടെയാണു പൊലീസ് പ്രതിഷേധത്തിന് അനുമതി നൽകിയിരിക്കുന്നത്. 20,000 പേർക്കാണ് അനുമതി നൽകിയതെങ്കിലും 30,000ലധികം ആളുകളെത്തുമെന്നു പൊലീസ് തന്നെ പറയുന്നു.ഒരു ലക്ഷത്തിലേറെ ആളുകൾ എത്തുമെന്നാണ് ആം ആദ്മി പാർട്ടി പറഞ്ഞത്.ബിജെപി, ആം ആദ്മി പാർട്ടി, സിപിഎം എന്നിവയുടെ ഓഫിസുകൾ സ്ഥിതി ചെയ്യുന്ന ദീൻദയാൽ‌ ഉപാധ്യായ മാർഗിൽ 144 പ്രഖ്യാപിച്ചു. രാം ലീല മൈതാനു പുറത്തേക്കു റാലി അനുവദിക്കില്ല. നിബന്ധനകൾ ലംഘിച്ചാൽ കർശന നപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെ എസ് ഇ ബി ജീവനക്കാരെ നിലയത്തിൽ കയറ്റാതെ തടഞ്ഞ കമ്പനി മാഫിയകൾക്ക് ശക്തിപകരുന്ന നടപടിക്കു പിന്നിൽ വലിയ അഴിമതി ; ആരോപണവുമായി കോൺഗ്രസ് നേതാവ് രമേശ്‌ ചെന്നിത്തല  (3 minutes ago)

മോഷണപ്പണത്തിൽ ആഡംബര കൊട്ടാരവും ജീവകാരുണ്യവും; മാന്യന്റെ മുഖംമൂടി അണിഞ്ഞ ഹൈടെക് കള്ളൻ ഒടുവിൽ കുടുങ്ങി...  (16 minutes ago)

എക്സിറ്റ് പോളുകളെ ആധികാരികമായി കാണാനാകില്ല; ഇടത് പക്ഷത്തിൻ്റെ കരുത്ത് മുഖ്യമന്ത്രി പിണറായി വിജയനാണ്; കേരളത്തിൽ തുടർ ഭരണം ഉണ്ടാകുമെന്ന് മന്ത്രി പി. രാജീവ്  (22 minutes ago)

കർണാടകയിൽ പൂജയുടെ പേരിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമം; വ്യാജ ജോത്സ്യൻ അറസ്റ്റിൽ...  (29 minutes ago)

കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത  (37 minutes ago)

''എന്നെ എന്തോ കടിച്ചു മോളെന്ന് '; അച്ഛന്റെ നിലവിളി കേട്ട് ഓടിയെത്തി മകൾ; പുതപ്പ് കുടഞ്ഞപ്പോൾ കണ്ടത് ഭീകര കാഴ്ച; അണലിയുടെ കടിയേറ്റ് കാഴ്ചശക്തിയില്ലാത്തയാൾക്ക് ദാരുണാന്ത്യം  (44 minutes ago)

ചരിത്രം നാളെ മാറുമോ? ഗോവിന്ദന്റെ 'മൂന്നാം ടേം' പ്രഖ്യാപനവും തലസ്ഥാനത്തെ യുഡിഎഫ് പടയോട്ടവും...  (52 minutes ago)

സുഹൃത്തിൻ്റെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയ അർജുൻ ആയങ്കിയെ അറസ്റ്റ് ചെയ്‌ത് പോലീസ്; പോലീസിന്റെ കരുതൽ തടങ്കലിൽ; കോതമംഗലം സ്റ്റേഷൻ പരിധിയിൽ എത്തിയതെന്ന് പൊലീസ് അന്വേഷിക്കും  (57 minutes ago)

ബാങ്കിൽ നിക്ഷേപിക്കാൻ ഭർത്താവ് നൽകിയ ലക്ഷങ്ങളുമായി യുവതി കാമുകനൊപ്പം മുങ്ങി; കന്യാകുമാരിയിൽ വെച്ച് പോലീസ് പിടിയിൽ...  (1 hour ago)

ലക്ഷങ്ങളുടെ ജോലി, സുരക്ഷിത ജീവിതം.. എന്നിട്ടും അവർ തോറ്റുപോയി! കന്യാകുമാരിയിലെ ആ ദാരുണ അന്ത്യത്തിന് പിന്നിൽ...  (1 hour ago)

ബെഡ്ഷീറ്റിൽ പൊതിഞ്ഞ് ആംബുലൻസിലേക്ക്! തണ്ണിമത്തൻ കഴിച്ച കുടുംബത്തിന് സംഭവിച്ചത്...  (1 hour ago)

ബഹുമാനിക്കാൻ പറ്റിയില്ലെങ്കിൽ നീ വീട്ടിൽ പോയി പഠിക്ക്.... ഡ്രൈവറിനെ തൂക്കി അടിച്ച് അന്നനാളത്തിൽ പൊട്ടിച്ച് ചേച്ചി  (3 hours ago)

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ  (4 hours ago)

സംസ്ഥാനത്തെ സ്‌കൂളുകളിലെ 2026–27 അധ്യയന വർഷത്തേക്കുള്ള പ്രവേശന നടപടികൾക്ക്‌ തുടക്കം....ജൂൺ ഒന്നിന് ക്ലാസ്‌ തുടങ്ങും  (5 hours ago)

വോട്ടെണ്ണൽ ദിനത്തിൽ കോഴിക്കോട് ജില്ലയിൽ പ്രഖ്യാപിച്ച നിരോധനാജ്ഞയിൽ ഇളവ്....  (5 hours ago)

Malayali Vartha Recommends