ബാഗില്‍ ബീഫ് ഉണ്ടെന്ന് ആരോപിച്ച് മധ്യപ്രദേശില്‍ ട്രെയിന്‍ യാത്രയ്ക്കിടെ മുസ്ലീം ദമ്പതികളെ ആളുകള്‍ ആക്രമിച്ചു

മധ്യപ്രദേശില്‍ ട്രെയിന്‍ യാത്രയ്ക്കിടെ മുസ്ലീം ദമ്പതികളെ ഒരു സംഘം ആളുകള്‍ ആക്രമിച്ചു. ഇവരുടെ ബാഗില്‍ ബീഫ് ഉണ്ടെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. കുഷിനഗര്‍ എ്ക്‌സ്പ്രസിലെ ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ യാത്ര ചെയ്യവേയാണ് ഗോരക്ഷക സമിതി എന്ന സംഘടനയിലെ ഏഴു പേര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചത്. ഇവരുടെ ബാഗുകളും സംഘം പരിശോധിച്ചു. ബുധനാഴ്ച ട്രെയിന്‍ ഖിര്‍കിയ സ്‌റ്റേഷനില്‍ എത്തിയപ്പോഴായിരുന്നു \'റെയ്ഡ്\'.
ബാഗില്‍ നിന്ന് ബീഫ് പിടിച്ചെടുത്തതായി ഗോരക്ഷ സമിതി അവകാശപ്പെട്ടതായി പോലീസ് പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഗോരക്ഷ സമിതിയിലെ ഹേമന്ത് രാജ്പുത്, സന്തോഷ് എന്നീ പ്രവര്‍ത്തകര്‍ അറസ്റ്റിലായിട്ടുണ്ട്. സമിതി പ്രവര്‍ത്തകരുമായി സ്‌റ്റേഷനില്‍ സംഘര്‍ഷമുണ്ടാക്കിയ ദമ്പതികളുടെ ബന്ധുവടക്കം ഒമ്പത് പേര്‍ അറ്‌സറ്റിലായി. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു. ബാഗില്‍ നിന്ന് കണ്ടെടുത്തത് പോത്തിറച്ചിയാണെന്നു ലാബില്‍ നടത്തിയ പരിശോധനയില്‍ തെളിഞ്ഞതായും പോലീസ് പറഞ്ഞു.
ഹാര്‍ദ സ്വദേശികളായ മുഹമ്മദ് ഹുസൈന്‍ (43), ഭാര്യ നസീമ ബാനോ (358) എന്നിവരാണ് ആക്രമിക്കപ്പെട്ടത്. ഹൈദരാബാദില്‍ ബന്ധുക്കളെ സന്ദര്‍ശിച്ച ശേഷം നാട്ടിലേക്ക് മടങ്ങവേയായിരുന്നു സംഭവം. ബാഗ് പരിശോധിക്കുന്നത് തടഞ്ഞ ഭാര്യയെ അക്രമികള്‍ മര്‍ദ്ദിച്ചുവെന്ന് മുഹമ്മദ് ഹുസൈന്‍ പറഞ്ഞു. ഞങ്ങള്‍ ഇന്ത്യയില്‍ ജീവിക്കുന്നവരാണ്. തെറ്റും ശരിയും തിരിച്ചറിയാന്‍ കഴിയുന്നവരുമാണ്. തങ്ങള്‍ ആട്ടിറച്ചിയാണ് കഴിക്കുന്നത്. അവര്‍ മാംസം പിടിച്ചെടുത്ത കറുത്ത ബാഗ് തങ്ങളുടേതല്ല. അതിന്റെ ഉടമസ്ഥന്‍ ആരാണെന്ന് അറിയില്ല. പോലീസ് എത്തിയാണ് അക്രമികളില്‍ നിന്നും തങ്ങളെ രക്ഷിച്ചതെന്നും ഹുസൈന്‍ പറഞ്ഞു.
തിരക്കേറിയ കമ്പാര്‍ട്ട്‌മെന്റില്‍ താന്‍ വാതിലിനു സമീപമാണ് നിന്നത്. ഒരു യാത്രക്കാരന്‍ തന്റെ ഭാര്യയ്ക്ക് സീറ്റ് ഒഴിഞ്ഞുകൊടുത്തു. ബാഗ് പരിശോധിക്കുന്നതിനെ സഹയാത്രക്കാരും എതിര്‍ത്തിരുന്നു. തന്റെ ഭാര്യയെ അവര്‍ ടോയ്‌ലെറ്റിലേക്ക് തള്ളിയിട്ടു. ഇതോടെയാണ് സ്‌റ്റേഷനു സമീപം താനിക്കുന്ന തന്റെ ബന്ധുക്കളെ വിളിച്ചത്. പ്രദേശവാസികളുമായി എത്തിയ അവര്‍ സമിതി പ്രവര്‍ത്തകരുമായി വഴക്കുണ്ടാക്കിയെന്നും ഹുസൈന്‍ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























