മൂന്ന് പുരുഷന്മാരെ തട്ടിക്കൊണ്ടുപോയി സ്വകാര്യ ഭാഗങ്ങളില്‍ വൈദ്യുതി ഷോക്കേല്‍പ്പിച്ചു

മൂന്ന് പുരുഷന്മാരെ തട്ടിക്കൊണ്ടുപോയി സ്വകാര്യ ഭാഗങ്ങളില്‍ വൈദ്യുതി ഷോക്കേല്‍പ്പിച്ചു. കര്‍ണാടകയിലെ കല്‍ബുര്‍ഗി ജില്ലയിലാണ് സംഭവം. മൂന്ന് കാര്‍ ഡീലര്‍മാരെ തട്ടിക്കൊണ്ടുപോയാണ് അവരുടെ സ്വകാര്യഭാഗങ്ങളില്‍ വൈദ്യുതി പ്രവഹിച്ച് ഷോക്കേല്‍പ്പിച്ച് പീഡിപ്പിച്ചത്. സമൂഹമാധ്യമങ്ങളില്‍ വൈറലായ വീഡിയോയില്‍ തട്ടിക്കൊണ്ടുപോയവര്‍ നഗ്‌നരായിരിക്കുന്ന മൂന്ന് പുരുഷന്മാരുടെ സ്വകാര്യ ഭാഗങ്ങളില്‍ വൈദ്യുതി ഷോക്കേല്‍പ്പിക്കുന്നത് കാണിക്കുന്നുണ്ട്.
മൂന്ന് പേരെ ക്രൂരമായി മര്‍ദിച്ചതിന് ഏഴ് പേരെ ശനിയാഴ്ച പോലീസ് അറസ്റ്റ് ചെയ്തു. 'മൂന്ന് പേരെ മറ്റുള്ളവര്‍ ചേര്‍ന്ന് മര്‍ദ്ദിക്കുന്നതിന്റെ വീഡിയോകള്‍ കലബുര്‍ഗി നഗരത്തില്‍ പ്രചരിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് മെയ് 5 ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും 7 പ്രതികളെ ഇതിനകം അറസ്റ്റ് ചെയ്യുകയും ചെയ്തു.' പോലീസ് പറഞ്ഞു.ഇമ്രാന്‍ പട്ടേല്‍, സ്റ്റീല്‍ മത്തീന്‍ എന്ന മുഹമ്മദ് മത്തീന്‍, മുഹമ്മദ് സിയാ ഉല്‍ ഹുസൈന്‍, മുഹമ്മദ് അഫ്‌സല്‍ ഷെയ്ക്, ഹുസൈന്‍ ഷെയ്ക്, രമേഷ്, സാഗര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
പ്രതികള്‍ ഹാജരാക്കിയ സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ പരിശോധിക്കാനെന്ന വ്യാജേന മേയ് നാലിന് തട്ടിക്കൊണ്ടുപോയെന്ന് കാണിച്ച് ഇരകള്‍ മേയ് അഞ്ചിന് രാത്രി 9.30ന് പൊലീസില്‍ പരാതി നല്‍കി. ഒറ്റപ്പെട്ട സ്ഥലത്ത് തടവിലാക്കിയ ഇരകളെ വടികൊണ്ട് ശാരീരികമായി ആക്രമിക്കുകയും പണത്തിനായി നിര്‍ബന്ധിക്കുകയും ചെയ്തു. കൂടുതല്‍ പണം ആവശ്യപ്പെട്ട് പ്രതികള്‍ ഇരകളെ കൂടുതല്‍ പീഡിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha
























