ഹരിയാനയിലെ അംബാലയില്‍ മിനി ബസും ട്രക്കും കൂട്ടിയിടിച്ച് ഏഴ് മരണം... അപകടത്തില്‍ 25ഓളം പേര്‍ക്ക് പരുക്ക്

ഹരിയാനയിലെ അംബാലയില്‍ മിനി ബസും ട്രക്കും കൂട്ടിയിടിച്ച് ഏഴ് പേര്‍ മരിച്ചു. ഒരു കുടുംബത്തിലുള്ളവരാണ് മരിച്ചതെന്നാണ് വിവരം. അപകടത്തില്‍ 25ഓളം പേര്‍ക്ക് പരുക്ക്.
ഇവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. അംബാല-ഡല്‍ഹി-ജമ്മു കാഷ്മീര്‍ ദേശീയപാതയില്‍ ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്.
വൈഷ്ണോദേവിയിലേക്ക് തീര്‍ഥാടകരുമായി പോയ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ഡ്രൈവര്‍ മദ്യപിച്ച് വാഹനമോടിച്ചതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് സൂചനകളുള്ളത്.
https://www.facebook.com/Malayalivartha
























