പോര്‍ഷെ കാറില്‍ അമിതവേഗത്തിലോടിച്ച് അപകടം വരുത്തി രണ്ട് എഞ്ചിനീയര്‍മാരെ കൊലപ്പെടുത്തിയ സംഭവം... 17കാരനായ മകനെ രക്ഷിക്കാന്‍ ഡ്രൈവറോട് കുറ്റം സമ്മതിക്കാന്‍ പറഞ്ഞ് രക്ഷകര്‍ത്താക്കള്‍

പോര്‍ഷെ കാറില്‍ അമിതവേഗത്തിലോടിച്ച് അപകടം വരുത്തി രണ്ട് എഞ്ചിനീയര്‍മാരെ കൊലപ്പെടുത്തിയ സംഭവത്തില്‍ 17കാരനെ രക്ഷിക്കാന്‍ രക്ഷകര്‍ത്താക്കള്‍ ശ്രമിച്ചതിന്റെ സൂചനകള്‍ പുറത്ത്. അപകടമുണ്ടായ സമയത്ത് താനാണ് വാഹനം ഓടിച്ചതെന്ന് ഡ്രൈവര്‍ പൊലീസിനെ അറിയിച്ചിരുന്നു. ഇങ്ങനെ പൊലീസിനോട് പറയണമെന്ന് 17കാരന്റെ മാതാവും പിതാവും ഡ്രൈവറോട് ആവശ്യപ്പെട്ടു. കുറ്റം ഏല്‍ക്കുന്നതിന് പകരമായി പണം പ്രതിഫലമായി നല്‍കാമെന്ന് ഇവര്‍ ഓഫറും നല്‍കി.
തന്റെ ഡ്രൈവറാണ് കാറോടിച്ചതെന്ന് ചോദ്യംചെയ്യലില്‍ 17കാരന്‍ പൊലീസിനോട് പറഞ്ഞു. അപകടസമയത്ത് ഇയാളുടെ ഒപ്പമുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കളും ഇതിനെ പിന്‍താങ്ങി. തുടര്‍ന്ന് വ്യാഴാഴ്ച ഡ്രൈവറെ ചോദ്യം ചെയ്തു. എന്നാല്‍ അപകടമുണ്ടാക്കിയതെന്ന് സംശയിക്കുന്ന 17കാരന്‍ മുന്‍പും കാറുകള്‍ ഓടിച്ചിട്ടുണ്ടെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. റിയല്‍ എസ്റ്റേറ്ര് വ്യവസായിയായ ഇയാളുടെ പിതാവിന്റെ പേരിലുള്ള ഒരു ഓഡി കാര്‍ 17കാരന്‍ ഓടിച്ചിട്ടുണ്ട്.
എന്നാല്‍ അപകടമുണ്ടാക്കിയ ശേഷം പൊലീസ് സ്റ്റേഷനിലെത്തിച്ച 17കാരന് ബര്‍ഗറും പിസയും വാങ്ങിനല്‍കി എന്ന ആരോപണത്തെ പൂനെ പൊലീസ് കമ്മീഷണര്‍ അമിതേഷ് കുമാര്‍ തള്ളി.മേയ് 19ന് നടന്ന അപകടത്തെ തുടര്‍ന്ന് 17കാരന്റെ പിതാവ് വിശാല്‍ അഗര്‍വാളിനെ പൊലീസ് അറസ്റ്റ് ചെയ്തു. അമിതമായി മദ്യപിച്ച് 200 കിലോമീറ്ററിലധികം വേഗത്തില്‍ പോര്‍ഷെ ടയ്കന്‍ കാറോടിച്ച് അപകടം വരുത്തിയ 17കാരന് ഉടന്‍ ജാമ്യം ലഭിച്ച സംഭവത്തില്‍ ശക്തമായ പ്രതിഷേധം സമൂഹമാദ്ധ്യമങ്ങളിലുണ്ടായിരുന്നു. കര്‍ണാടകയില്‍ നിന്നുള്ള ആറ്മാസത്തേക്കുള്ള താല്‍ക്കാലിക രജിസ്ട്രേഷന്‍ മാത്രമുപയോഗിച്ച് മാസങ്ങളോളമായി വണ്ടി ഓടുന്നുണ്ട്. വാഹനത്തിന്റെ രജിസ്ട്രേഷന്‍ ചെയ്തിട്ടില്ല കേവലം1758 രൂപ അടക്കാത്തതിനാലാണിത്. ഈ പണം അടച്ച് രജിസ്‌ട്രേഷന്‍ നേടേണ്ടത് വാഹന ഉടമ തന്നെയാണെന്ന് അധികൃതര്‍ അറിയിച്ചു.
രണ്ടര കോടി രൂപ വിലവരുന്ന പോര്‍ഷെ ടയ്കന്‍ കാറില്‍ സുഹൃത്തുക്കളോടൊപ്പം മദ്യപിച്ച ശേഷം 200 കിലോമീറ്ററിലധികം വേഗതയില്‍ കുതിച്ചുപായുന്നതിനിടെയാണ് 17കാരന്‍ കഴിഞ്ഞ ശനിയാഴ്ച അപകടമുണ്ടാക്കിയത്. 24 വയസ് മാത്രം പ്രായമുള്ള ഐടി ജീവനക്കാരായ രണ്ടുപേരാണ് അപകടത്തില്‍ മരിച്ചത്.
https://www.facebook.com/Malayalivartha
























