ഹണി ട്രാപ്പ് എത്തിച്ചത്... കൊല്‍ക്കത്തയില്‍ കൊല്ലപ്പെട്ട ബംഗ്ലാദേശ് എം.പി. അന്‍വാറുല്‍ അസീം അനാറിനെ ഹണിട്രാപ്പില്‍പ്പെടുത്തി കൊന്നതാണെന്ന് പോലീസ്; ആസൂത്രണം ചെയ്തത് യുഎസ് പൗരന്‍; പ്രതിഫലം 5 കോടി, സ്ത്രീ അറസ്റ്റില്‍

വളരെയേറെ ഞെട്ടിപ്പിക്കുന്നതാണ് ബംഗ്ലാദേശ് എം.പി. അന്‍വാറുല്‍ അസീം അനാറിന്റെ കൊലപാതകം. കൊല്‍ക്കത്തയില്‍ കൊല്ലപ്പെട്ട ബംഗ്ലാദേശ് എം.പി.യെ ഹണിട്രാപ്പില്‍പ്പെടുത്തിയാണ് കൊന്നതെന്ന് പോലീസ്. മൃതദേഹം പല ഭാഗങ്ങളായി വിവിധ സ്ഥലങ്ങളില്‍ ഉപേക്ഷിച്ചതായും വിവരം ലഭിച്ചു.
മറ്റുപ്രതികളെ സഹായിച്ച ജിഹാദ് ഹാവലാധര്‍ എന്ന അനധികൃത ബംഗ്ളാദേശി കുടിയേറ്റക്കാരനെ കൊല്‍ക്കത്ത പോലീസിന്റെ സി.ഐ.ഡി. വിഭാഗം അറസ്റ്റുചെയ്തു. കശാപ്പുകാരനാണ് ഇയാളെന്നും സ്ഥിരീകരിച്ചു. ഷിലാസ്തി റഹ്‌മാന്‍ എന്നൊരു സ്ത്രീയെക്കൊണ്ട് വശീകരിച്ചാണ് എം.പി.യെ കൊല്‍ക്കത്ത ന്യൂടൗണിലെ ആഡംബരഫ്ളാറ്റിലേക്ക് വരുത്തിയതെന്ന് പോലീസിന് വിവരം ലഭിച്ചു.
ഇവരെ ബംഗ്ലാദേശ് പോലീസ് പിടികൂടിയിട്ടുണ്ട്. ബംഗ്ലാദേശി വംശജനും യു.എസ്. പൗരനുമായ അഖ്തറുസ്സമാന്‍ ആണ് കൊലപാതകം ആസൂത്രണം ചെയ്തത്. അനാറിന്റെ സുഹൃത്തായിരുന്ന ഇയാള്‍ ഇപ്പോള്‍ എവിടെയുണ്ടെന്നോ എന്തിനാണ് കൊല നടത്തിയതെന്നോ വ്യക്തമായിട്ടില്ല. കൊലയ്ക്ക് പ്രതിഫലമായി അഞ്ചുകോടി രൂപ ഇയാള്‍ പ്രതികള്‍ക്ക് നല്‍കിയതായി പോലീസ് പറയുന്നു.
ന്യൂടൗണിലെ ഫ്ളാറ്റില്‍ എം.പി.യെ ശ്വാസംമുട്ടിച്ച് കൊന്നശേഷമാണ് പ്ലാസ്റ്റിക് ബാഗുകളിലാക്കി ഉപേക്ഷിച്ചതെന്ന് അറസ്റ്റിലായ ജിഹാദ് സമ്മതിച്ചിട്ടുണ്ട്. ഫ്ളാറ്റില്‍നിന്ന് പ്രതികള്‍ ഒരു ട്രോളിബാഗുമായി പുറത്തുപോകുന്ന സി.സി.ടി.വി. ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. ബാഗിനുള്ളില്‍ ശരീരാവശിഷ്ടങ്ങളായിരുന്നോ എന്ന് സംശയിക്കുന്നുണ്ട്. ജിഹാദിനെയുംകൂട്ടി ഇവ ഉപേക്ഷിച്ചതായി കരുതുന്ന സ്ഥലങ്ങളില്‍ പോലീസ് തിരച്ചില്‍ നടത്തി. മുംബൈയില്‍ കഴിഞ്ഞിരുന്ന കശാപ്പുകാരനായ ഇയാളെ ഏതാനും മാസംമുമ്പ് മറ്റുപ്രതികള്‍ ആസൂത്രണത്തിന്റെ ഭാഗമായി കൊല്‍ക്കത്തയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.
കൊലപാതകവുമായി ബന്ധപ്പെട്ട് ബംഗ്ലാദേശ് പോലീസ് മൂന്നുപേരെ നേരത്തേ അറസ്റ്റുചെയ്തിരുന്നു. ഇവരെ ചോദ്യംചെയ്യാനായി കൊല്‍ക്കത്ത പോലീസ് ധാക്കയിലെത്തിയിട്ടുണ്ട്.
എം.പിയെ തന്ത്രത്തില്‍ ഫ്‌ളാറ്റിലെത്തിച്ച് വാടകകൊലയാളികള്‍ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ജിഹാദ് ഹവ്ലാദറിന്റെ മൊഴി പ്രകാരം അന്‍വറുള്‍ അസിമിന്റെ യു.എസ്. പൗരനായ സുഹൃത്ത് അക്തറുസ്സമാന്‍ ഷഹീനാണ് കുറ്റകൃത്യത്തിനു പിന്നിലെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
ഇയാള്‍ കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടവര്‍ക്ക് അഞ്ച് കോടി നല്‍കി.എം.പിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ശരീരഭാഗങ്ങള്‍ പ്ലാസ്റ്റിക്ക് കവറുകളിലാക്കി വിവിധ പ്രദേശങ്ങളില്‍ വലിച്ചെറിഞ്ഞതായാണ് കരുതുന്നത്. ഒരു പുരുഷനും സ്ത്രീയ്ക്കുമൊപ്പം എം.പി ഫ്‌ളാറ്റിലേക്ക് പ്രവേശിക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസം പൊലീസിന് ലഭിച്ചത്. പിന്നീട് പുറത്തുവരുന്ന ഇവര്‍ക്കൊപ്പം എം.പിയില്ല. എന്നാല്‍, ഇവരുടെ പക്കല്‍ സ്യൂട്ട്കേസുകള്‍ ഉണ്ടായിരുന്നു. ഇതോടെയാണ് സ്ത്രീയുള്‍പ്പെടെ കുറ്റകൃത്യത്തില്‍ പങ്കുണ്ടെന്ന് നിഗമനത്തിലെത്തിയത്.
ഡല്‍ഹിയിലേക്ക് പോകുകയാണെന്നും തന്നെ ബന്ധപ്പെടാന്‍ ശ്രമിക്കേണ്ടെന്നും എം.പിയുടെ ഫോണില്‍ നിന്നും മെസേജുകള്‍ പരിചിതര്‍ക്ക് ലഭിച്ചിരുന്നു. ഇത് കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും തെറ്റിദ്ധരിപ്പിക്കാനായിരിക്കാമെന്നും കൊലപാതകത്തിന് ശേഷമാകും മെസേജുകള്‍ അയച്ചതെന്നുമാണ് വിലയിരുത്തല്‍.
മേയ് 12നാണ് എം.പി. കൊല്‍ക്കത്തയിലെത്തിയത്. ബരാനഗറിലുള്ള ഗോപാല്‍ ബിശ്വാസ് എന്ന സുഹൃത്തിന്റെ വീട്ടിലാണ് താമസിച്ചത്. എന്നാല്‍ പിന്നീട് എം.പിയെ കാണാതാകുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ബംഗ്ലാദേശില്‍ മൂന്നുപേര്‍ അറസ്റ്റിലായിരുന്നു.
"
https://www.facebook.com/Malayalivartha
























