സങ്കടക്കാഴ്ചയായി... മിനി ബസ് ട്രക്കുമായി കൂട്ടിയിടിച്ച് കുടുംബത്തിലെ ആറുപേര്‍ക്ക് ദാരുണാന്ത്യം

സങ്കടക്കാഴ്ചയായി....അംബാല-ഡല്‍ഹി ഹൈവേയില്‍ മിനി ബസ് ട്രക്കുമായി കൂട്ടിയിടിച്ച് കുടുംബത്തിലെ ആറുപേര്‍ക്ക് ദാരുണാന്ത്യം. ആറുമാസം പ്രായമുള്ള കുഞ്ഞുള്‍പ്പെടെയാണ് മരിച്ചത്.
വെള്ളിയാഴ്ച പുലര്‍ച്ചെ മൊഹ്റ ഗ്രാമത്തിന് സമീപമായിരുന്നു അപകടമുണ്ടായത്. 19 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ചിലരുടെ നില ഗുരുതരമാണ്. ജമ്മു കശ്മീരിലെ വൈഷ്‌ണോദേവിയിലേക്ക് 25 യാത്രക്കാരുമായി പോവുകയായിരുന്ന ബസ് ഹൈവേയില്‍ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഓടിക്കൊണ്ടിരുന്ന ബസില്‍ ഡ്രൈവര്‍ മദ്യപിച്ചിരുന്നതായി യാത്രക്കാരന്‍ പറഞ്ഞു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന് പൊലീസ് .
ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹര്‍ ജില്ലയിലെ കക്കോട് സ്വദേശികളാണ് കൊല്ലപ്പെട്ടവരെല്ലാം. ഭോപത്പൂര്‍ ഗ്രാമത്തില്‍ താമസിക്കുന്ന മഹേഷ് ചന്ദ് (60), വിനോദ് സിംഗ് (54), സത്ബീര്‍ സിംഗ് (40), മനോജ് കുമാര്‍ (45), ഭാര്യ ഗുഡ്ഡി (43), ആറ് മാസം പ്രായമുള്ള ദീപ്തി എന്നിവരാണ് മരിച്ചത്. ഇവര്‍ ജമ്മു കശ്മീരിലെ വൈഷ്‌ണോ ദേവിയിലേക്ക് തീര്‍ഥാടനത്തിന് പോകുകയായിരുന്നു.
ട്രക്ക് ഡ്രൈവര്‍ക്കെതിരെ ഐപിസി സെക്ഷന്‍ 304 എ പ്രകാരം കേസെടുക്കുകയും ചെയ്തു. അപകടസമയത്ത് യാത്രക്കാര്‍ ഉറങ്ങുകയായിരുന്നു. പരിക്കേറ്റവരില്‍ മൂന്ന് പേരുടെ നില ഗുരുതരാവസ്ഥയിലാണ്.
"
https://www.facebook.com/Malayalivartha
























