ഉത്തരേന്ത്യയില്‍ ഉഷ്ണതരംഗം തുടരുന്നു....രാജസ്ഥാനില്‍ മാത്രം ജീവന്‍ പൊലിഞ്ഞത് 12 പേര്‍ക്ക്

ഉത്തരേന്ത്യയില്‍ ഉഷ്ണതരംഗം തുടരുന്നു. ഒരാഴ്ചയ്ക്കിടെയില്‍ രാജസ്ഥാനില്‍ മാത്രം 12 പേര്‍ക്കാണ് ജീവന്‍ പൊലിഞ്ഞത്. 48.8 ഡിഗ്രി സെല്‍ഷ്യസാണ് സംസ്ഥാനത്ത് താപനില.
ഈ വര്‍ഷം രാജ്യത്ത് ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഉയര്‍ന്ന താപനിലയാണ് വ്യാഴാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. അല്‍വാര്‍, ഭില്‍വാര, ബലോത്ര, ജയ്സാല്‍മീര്‍ എന്നിവിടങ്ങളിലാണ് കനത്ത ചൂട് രേഖപ്പെടുത്തുന്നത്. ജലോറിലും ബാര്‍മറിലുമായി ആറ് തൊഴിലാളികളാണ് മരണപ്പെട്ടത്.
ഇതിന് പുറമേ പഞ്ചാബ്, ഹരിയാന, ഗുജറാത്ത്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് എന്നിവിടങ്ങളിലും താപനില 45 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
https://www.facebook.com/Malayalivartha
























