കുഞ്ഞ് ആണോ പെണ്ണോ എന്നറിയാൻ ഗർഭിണിയായ ഭാര്യയുടെ, വയർ കീറി പരിശോധിക്കാൻ ശ്രമിച്ച ഭർത്താവിന് ജീവപര്യന്തം...വയറിന് മുറിവേറ്റതോടെ പ്രാണരക്ഷാർത്ഥം റോഡിലിറങ്ങി ഓടുകയായിരുന്നു..കുട്ടിയുടെ ജീവൻ നഷ്ടമായിരുന്നു..

ഗർഭാവസ്ഥയിലുള്ള ലിംഗനിർണ്ണയം നിയമപരമായി കുറ്റകരമായ നാട്ടിലാണ് നമ്മൾ ജീവിക്കുന്നത്. കുഞ്ഞ് ആണോ പെണ്ണോ എന്നറിയാൻ ഗർഭിണിയായ ഭാര്യയുടെ വയർ കീറി പരിശോധിക്കാൻ ശ്രമിച്ച ഭർത്താവിന് ജീവപര്യന്തം. ഉത്തർപ്രദേശിലെ ബദൗൺ ജില്ലയിൽ നിന്നുളള പന്ന ലാൽ (46) നാണ് ശിക്ഷ ലഭിച്ചത്.അഞ്ച് പെൺമക്കളുടെ പിതാവാണ് പന്ന ലാൽ. ആൺകുഞ്ഞ് വേണമെന്ന ആഗ്രഹത്തിൽ ഇയാൾ ഭാര്യയുമായി നിരന്തരം വഴക്കിടാറുണ്ടായിരുന്നു. ഇതിനിടെയാണ് ആറാമതും ഭാര്യ ഗർഭിണിയായത്. ജനിക്കാൻ പോകുന്ന കുട്ടിയെച്ചൊല്ലി പതിവുപോലെ ഇയാൾ 2020 സെപ്റ്റംബർ 19 നും ഭാര്യയോട് വഴക്കിട്ടു. ഇതിന് പിന്നാലെയാണ് ഭാര്യയുടെ വയറ് കീറി പരിശോധിക്കാൻ ഒരുങ്ങിയത്.പെരുമാറ്റം അതിരുകടന്നതോടെ പ്രതികരിച്ച ഭാര്യയെ കൊല്ലുമെന്ന് പറഞ്ഞ് നിശബ്ദയാക്കാനും ഇയാൾ ശ്രമിച്ചു.
എട്ട് മാസം ഗർഭിണിയായിരുന്ന ഭാര്യ അനിത വയറിന് മുറിവേറ്റതോടെ പ്രാണരക്ഷാർത്ഥം റോഡിലിറങ്ങി ഓടുകയായിരുന്നു. സഹോദരന്റെ അടുത്തുളള കടയിലെത്തി സംഭവം പറഞ്ഞതോടെയാണ് ഇവരുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞത്. പന്നലാൽ ഓടി രക്ഷപെടുന്നത് കണ്ടതായി സഹോദരനും മൊഴി നൽകിയിരുന്നു.അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും അനിതയെ മാത്രമേ രക്ഷിക്കാൻ കഴിഞ്ഞുള്ളു. കുട്ടിയുടെ ജീവൻ നഷ്ടമായിരുന്നുഇതൊരിക്കലും ചെയ്യാൻ പാടില്ല .ഈ നിയമം പരിരക്ഷിക്കുന്ന കുറ്റകൃത്യങ്ങളും സാധ്യമായ ശിക്ഷകളും പ്രീ കൺസെപ്ഷൻ ആൻഡ് പ്രെനറ്റൽ ഡയഗ്നോസ്റ്റിക് ടെക്‌നിക്‌സ് ആക്ടിൻ്റെ (PCPNDT) സെക്ഷൻ 22 മുതൽ 26 വരെ വിവരിച്ചിരിക്കുന്നു .
സെക്ഷൻ 22 - സെക്ഷൻ 22 പ്രകാരം, ഗർഭസ്ഥ ശിശുക്കളുടെ ലിംഗഭേദം നിർണ്ണയിക്കുന്നതിനുള്ള സൗകര്യവുമായി ബന്ധപ്പെട്ട് റേഡിയോഗ്രാഫി, ഇമേജിംഗ് ടെക്നിക്കുകൾ മുതലായവ ഉപയോഗിക്കുന്ന ഏതെങ്കിലും ക്ലിനിക്ക്, ലബോറട്ടറി അല്ലെങ്കിൽ മറ്റ് സ്ഥാപനങ്ങൾ എന്നിവ പരസ്യം ചെയ്യുന്നത് നിയമവിരുദ്ധമാണ്. ഈ വകുപ്പിലെ ഏതെങ്കിലും നിയമലംഘനത്തിന് പതിനായിരം രൂപ വരെ പിഴയും മൂന്ന് വർഷം വരെ തടവും ലഭിക്കാം.ശിക്ഷ അഞ്ച് വർഷം തടവും 50,000 രൂപ വരെ പിഴയും ആയി ഉയർത്തിയേക്കാം. സമാനരീതിയിലുളള ഭക്ഷണവും, ചികിത്സയും ആരോഗ്യപരിരക്ഷയും ലഭിച്ചാല്‍ ആണ്‍കുട്ടികളെക്കാള്‍ അതിജീവനശേഷി ഉള്ളത് പെണ്‍ കുട്ടികള്‍ക്കാണ് എന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. എന്നിട്ടും പെണ്‍കുട്ടികളുടെ എണ്ണം ക്രമാതീതമായി കുറയുന്നത് ആശങ്കയുളവാക്കുന്നു.വടക്കു പടിഞ്ഞാറന്‍ സംസ്ഥാനങ്ങളിലാണ് പെണ്‍കുട്ടികളുടെ എണ്ണം ഏറ്റവും കുറവ്. ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഹിമാചല്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങള്‍ പിന്നാലെയുണ്ട്.
കേരളം ഉള്‍പ്പെടെയുള്ള തെക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ നില താരതമ്യേന ഭേദമാണ്.പെണ്‍കുട്ടികളുടെ എണ്ണം താരതമ്യേന കുറഞ്ഞു കാണുന്നത് സാമ്പത്തികമായി മുന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങളിലാണ്. അതു പോലെ ഗ്രാമപ്രദേശങ്ങളെ അപേക്ഷിച്ച് നഗരങ്ങളിലും. ഇതിന് കാരണമായി പറയപ്പെടുന്നത് പ്രസവത്തിന് മുന്‍പ് സ്‌കാനിങ്ങ് തുടങ്ങിയ പരിശോധനകള്‍ ചെയ്യാനും ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗ നിര്‍ണ്ണയം നടത്തിപെണ്‍ഭ്രൂണഹത്യ നടത്താനും അവസരം ലഭിക്കുന്നത് സാമ്പത്തികമായും സാമൂഹികമായും മുന്നോക്കം നില്‍ക്കുന്നവരിലാണ് എന്നതാണ്.ഗര്‍ഭസ്ഥശിശുവിന്റെ ലിംഗ നിര്‍ണ്ണയം നടത്തുന്നത് തടയാന്‍ പ്രീ കണ്‍സെപ്ഷന്‍ ആന്‍ഡ് പ്രീനാറ്റല്‍ ഡയഗ്നോസ്റ്റിക് ടെക്‌നിക്ക്‌സ് ആക്റ്റ് (PCPNDT Act) ഇന്ത്യയില്‍ നിലവിലുണ്ട്. എന്നിരുന്നാല്‍ പോലും ഗര്‍ഭസ്ഥശിശുവിന്റെ ലിംഗ നിര്‍ണ്ണയം നടത്തി, പെണ്‍ ഭ്രൂണഹത്യ നടത്തുന്നു എന്നു തന്നെയാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വേ (2019-2020) പ്രകാരം കേരളത്തിലെ പെണ്‍കുട്ടികളുടെ ജനനനിരക്ക് (SRB) 951 ആണ്. 2015-16 ല്‍ ഇത് 1047 ആയിരുന്നു. ശ്രദ്ധിക്കപ്പെടുന്ന രീതിയില്‍ പെണ്‍കുട്ടികളുടെ എണ്ണം കുറയുന്ന മറ്റൊരു സംസ്ഥാനം ഗോവയാണ്. ബീഹാര്‍, മഹാരാഷ്ട്ര, ഹിമാചല്‍ പ്രദേശ് മേഘാലയ, നാഗാലാന്റ് ദാദ്രാനഗര്‍ ഹവേലി, ഡാമന്‍ ഡിയു, തുടങ്ങിയവയാണ് പെണ്‍കുട്ടികളുടെ എണ്ണം കുറയുന്ന മറ്റു സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും.
https://www.facebook.com/Malayalivartha
























