താനെയില്‍ കെമിക്കല്‍ ഫാക്ടറിയിലുണ്ടായ സ്ഫോടനം... ഭാര്യയെ തിരിച്ചറിഞ്ഞത് കത്തിക്കരിഞ്ഞ മൃതദേഹത്തിലെ വിവാഹമോതിരവും താലിയും കണ്ട്

മഹാരാഷ്ട്രയിലെ താനെയില്‍ കെമിക്കല്‍ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തില്‍ മരിച്ച ഭാര്യയെ തിരിച്ചറിഞ്ഞത് കത്തിക്കരിഞ്ഞ മൃതദേഹത്തിലെ വിവാഹമോതിരവും താലിയും കണ്ടെന്ന് അമിത്. ഡോംബിവ്ലിയിലെ ആംബര്‍ കെമിക്കല്‍ കമ്പനിയില്‍ ജോലി ചെയ്തിരുന്ന റിദ്ദി ഉള്‍പ്പെടെ 11 പേര്‍ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടിരുന്നു. സംഭവത്തില്‍ 60ലധികം പേര്‍ക്ക് പരിക്കേറ്റു. മെയ് 23 ന് ആയിരുന്നു ദാരുണസംഭവം.
പാല്‍ഘറിലെ ഒരു പാത്തോളജി ക്ലിനിക്കില്‍ ജോലി ചെയ്ത് വരികയായിരുന്ന ഭര്‍ത്താവ് അമിത് അവരുടെ വീട്ടിലിരുന്ന സ്‌ഫോടനത്തിന്റെ നേരിയ ശബ്ദം കേട്ടു. അമിത് അവധിയിലായിരുന്നതിനാല്‍ അയല്‍വാസികളില്‍ നിന്നാണ് അന്ന് ഭാര്യയുണ്ടായിരുന്ന അതേ കെമിക്കല്‍ ഫാക്ടറിയിലാണ് സ്ഫോടനമുണ്ടായതെന്ന് അറിഞ്ഞത്. ഇതോടെ ഭാര്യയുടെ അവസ്ഥ അറിയാന്‍ ഇയാള്‍ പലതവണ ഫോണ്‍ ചെയ്തു. എന്നാല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. ഇതോടെ ഭയം വര്‍ധിപ്പിച്ചു.
ഭാര്യ എവിടെയാണെന്ന് ആശങ്കപ്പെട്ട അമിത് സുഹൃത്തുക്കളെ വിവരമറിയിക്കുകയും കെമിക്കല്‍ ഫാക്ടറിയിലും സമീപ പ്രദേശങ്ങളിലും തിരച്ചില്‍ നടത്തുകയും ചെയ്തു. അമിത്തും സുഹൃത്തുക്കളും റിദ്ദിയുടെ ഫോട്ടോകള്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിലും ആശുപത്രി നെറ്റ്വര്‍ക്കുകളിലും പ്രചരിപ്പിച്ചു. ഇതിനിടെയാണ് സ്ഫോടനം നടന്ന സ്ഥലത്ത് നിന്ന് നാല് മൃതദേഹങ്ങള്‍ കണ്ടെടുത്തതായും അതില്‍ രണ്ടെണ്ണം സ്ത്രീകളുടേതാണെന്നും ആശുപത്രിയില്‍ നിന്ന് ഒരു കോള്‍ ലഭിച്ചത്. മൃതദേഹങ്ങള്‍ ശാസ്ത്രി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണെന്നും അവര്‍ അറിയിച്ചു.
അമിത് സുഹൃത്തുക്കളോടൊപ്പം ആശുപത്രി മോര്‍ച്ചറിയിലെത്തി കത്തിക്കരിഞ്ഞ മൃതദേഹങ്ങള്‍ കണ്ടു. ഭാര്യയെ തിരയുന്നതിനിടെ ഒരു മൃതശരീരത്തില്‍ വിവാഹ മോതിരവും താലിയും കണ്ടെത്തി. ഇതോടെ കൊല്ലപ്പെട്ടവരില്‍ ഒരാള്‍ തന്റെ ഭാര്യയാണെന്ന് ഉറപ്പിച്ച് അമിത് കരഞ്ഞു. സ്ഫോടനത്തിന്റെ ആഘാതത്തിലും തീപിടുത്തത്തിലും സമീപത്തെ ഫാക്ടറികള്‍ക്കും വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. സ്ഫോടനത്തെ തുടര്‍ന്ന് നിരവധി പേരെ കാണാതായിട്ടുണ്ട്.
https://www.facebook.com/Malayalivartha
























