ഗംഗാ കനാലിന് സമീപം സ്ത്രീകള്‍ വസ്ത്രം മാറുന്ന മുറിയില്‍ ഒളിക്യാമറ... വസ്ത്രം മാറുന്ന മുറിയില്‍ ക്യാമറകള്‍ സ്ഥാപിച്ചത് ക്ഷേത്രത്തിലെ പൂജാരി

ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലെ മുറാദ്നഗറില്‍ ഗംഗാ കനാലിന് സമീപം സ്ത്രീകള്‍ വസ്ത്രം മാറുന്ന മുറിയില്‍ ഒളിക്യാമറ വച്ച് ക്ഷേത്രത്തിലെ പൂജാരി. ഇതോടെ സിസിടിവി ദൃശ്യങ്ങള്‍ പതിവായി കണുന്ന പൂജാരിക്കെതിരെ കേസെടുത്തു. വസ്ത്രം മാറുന്നതിനിടെ യുവതിയും മകളും ക്യാമറ കണ്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടര്‍ന്ന് യുവതി പോലീസില്‍ പരാതി നല്‍കുകയും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു.
ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിക്കാനെത്തുന്ന ഭക്തര്‍ ഗംഗാ കനാലില്‍ മുങ്ങിക്കുളിച്ച ശേഷം വസ്ത്രം മാറുന്നതിനായാണ് കനാലിന് സമീപം ഇത്തരമൊരു മുറി തയ്യാറാക്കിയത്. ഇതിനെയാണ് പൂജാരിയായ മുകേഷ് ഗോസ്വാമി ദുരുപയോഗം ചെയ്തത്. വസ്ത്രം മാറുന്ന മുറിയില്‍ ക്യാമറകള്‍ സ്ഥാപിച്ചത് ഇയാളാണെന്ന് പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ വിവേക് ചന്ദ് യാദവ് വ്യക്തമാക്കി.
അന്വേഷണത്തില്‍ ഇയാളുടെ ഫോണുമായി ബന്ധിപ്പിച്ച ഡിസ്‌പ്ലേയുള്ള ഒരു സിസിടിവി ക്യാമറ കണ്ടെത്തിയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. നേരത്തെ നാല് കേസുകളുള്ള മുകേഷ് ഗോസ്വാമി ഇപ്പോള്‍ ഒളിവിലാണെന്നും വിവേക് ചന്ദ് യാദവ് പറഞ്ഞു. എഫ്‌ഐആറിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെ കയ്യേറ്റങ്ങള്‍ നീക്കാന്‍ തുടങ്ങിയിട്ടുണ്ട്. ക്യാമറ കണ്ടെടുത്ത വസ്ത്രം മാറുന്ന മുറിയും തകര്‍ത്തിട്ടുണ്ട്. ആദ്യം വിശദമായ അന്വേഷണം നടത്തുമെന്നും ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 354 (സ്ത്രീയെ ക്രിമിനല്‍ ആക്രമണം), 354 സി (സ്വകാര്യ പ്രവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന സ്ത്രീകളുടെ ചിത്രം കാണുകയോ പകര്‍ത്തുകയോ ചെയ്യുക), 504 (മനപ്പൂര്‍വ്വം അപമാനിക്കല്‍), 506 (ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍) എന്നിവ പ്രകാരമാണ് പൂജാരിക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.
https://www.facebook.com/Malayalivartha
























