Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...


"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!


കേരളം വിറയ്ക്കുന്നു: മെയ് മാസത്തിൽ പ്രളയതുല്യമായ മഴ മുന്നറിയിപ്പ്; അട്ടപ്പാടിയിൽ ദാരുണമരണം, മംഗളാദേവിയിൽ ഇടിമിന്നലേറ്റ് ഭക്തർക്ക് പരിക്ക്...

ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ ഉന്നിക്കുന്ന ആരോപണങ്ങള്‍ തള്ളിക്കളഞ്ഞ് എംപി സ്വാതി മലിവാള്‍

25 MAY 2024 11:33 PM IST
മലയാളി വാര്‍ത്ത

ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ ഉന്നിക്കുന്ന ആരോപണങ്ങള്‍ തള്ളിക്കളഞ്ഞ് എംപി സ്വാതി മലിവാള്‍. മദ്യനയ കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റിലാകുന്ന സമയത്ത് തന്റെ അസാന്നിധ്യത്തില്‍ പാര്‍ട്ടി നേതൃത്വം അസ്വസ്ഥരായിരുന്നു എന്ന അവകാശവാദം തെറ്റാണെന്നും സ്വാതി അഭിമുഖത്തില്‍ വ്യക്തമാക്കി. ഹാര്‍വാര്‍ഡ് കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനാണ് താന്‍ മാര്‍ച്ചില്‍ യുഎസിലെത്തിയതെന്നും എഎപി വോളന്റിയര്‍മാര്‍ സംഘടിപ്പിച്ച വിവിധ മീറ്റ് ആന്‍ഡ് ഗ്രീറ്റ് പരിപാടികളില്‍ പങ്കെടുക്കുകയായിരുന്നെന്നുമാണ് അവര്‍ പറയുന്നത്. കഴിഞ്ഞ 15 വര്‍ഷമായി യുഎസ്സില്‍ താമസിക്കുന്ന സഹോദരിക്ക് കോവിഡ് -19 പിടിപെട്ടതോടെയാണ് തന്റെ സന്ദര്‍ശനം നീട്ടിയതെന്നും സ്വാതി വിശദീകരിച്ചു.

'ഞാന്‍ ഒരു ഹാര്‍വാര്‍ഡ് കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ യുഎസില്‍ പോയി, എഎപി വോളന്റിയര്‍മാര്‍ സംഘടിപ്പിച്ച വിവിധ മീറ്റ് ആന്‍ഡ് ഗ്രീറ്റ് പരിപാടികളില്‍ പങ്കെടുത്തു. അരവിന്ദ് കെജ്രിവാള്‍ അറസ്റ്റിലായ സമയത്ത്, യുഎസില്‍ താമസിക്കുന്ന എന്റെ സഹോദരിക്ക് കൊവിഡ് ബാധിച്ചു. എന്റെ എല്ലാ സാധനങ്ങളും അവിടെ ഉണ്ടായിരുന്നു. അവളുടെ വീട്ടില്‍ പിന്നീട് ഞാനും ക്വാറന്റൈന്‍ ചെയ്യേണ്ടിവന്നു, ആ സമയത്തും ഞാന്‍ പാര്‍ട്ടിയുമായി ബന്ധപ്പെട്ടിരുന്നു, ഞാന്‍ ആ സമയത്ത് എനിക്ക് ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്തു. ആ സമയത്ത് പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നത് വളരെ നിര്‍ഭാഗ്യകരമാണ്,' രാജ്യസഭാ എംപി പറഞ്ഞു.
അരവിന്ദ് കെജ്രിവാള്‍ ജയിലിലായിരുന്നപ്പോള്‍ സ്വാതി മലിവാള്‍, രാഘവ് ഛദ്ദ, ഹര്‍ഭജന്‍ സിംഗ് എന്നിവരുള്‍പ്പെടെ എഎപിയുടെ രാജ്യസഭാ എംപിമാര്‍ ഡല്‍ഹിയില്‍ ഇല്ലായിരുന്നുവെന്നും അത് പാര്‍ട്ടി നേതൃത്വത്തെ അലോസരപ്പെടുത്തിയെന്നും നിരവധി റിപ്പോര്‍ട്ടുകള്‍ അവകാശപ്പെടുന്നു.

താന്‍ ബിജെപിയുമായി സമ്പര്‍ക്കം പുലര്‍ത്തുന്നുവെന്നും ഭരണകക്ഷിയുടെ നിര്‍ദ്ദേശപ്രകാരമാണ് ഇതെല്ലാം ചെയ്യുന്നതെന്ന എഎപിയുടെ ആരോപണങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍ സ്വാതി മലിവാള്‍ പറഞ്ഞത്, 'ഇത് വളരെ ദൗര്‍ഭാഗ്യകരമാണ്, അവര്‍ എന്നെ ഭീഷണിപ്പെടുത്തിയതാണ്. ഞാന്‍ പരാതി നല്‍കിയ നിമിഷം അവര്‍ ഇതേ ആരോപണങ്ങള്‍ പറഞ്ഞിരുന്നു.'

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാലു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ 65 വയസ്സുകാരന്‍ അറസ്റ്റില്‍  (4 hours ago)

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടെന്ന് ആരോപണം; ഫാള്‍ട്ടയില്‍ മേയ് 21ന് റീ പോളിങ്  (4 hours ago)

ഒരു ടാങ്കര്‍ കൂടി ഹോര്‍മൂസ് കടലിടുക്ക് കടന്ന് ഇന്ത്യയിലേക്ക്  (4 hours ago)

ക്രൂസ് ബോട്ട് അപകടത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്., ലൈഫ് ജാക്കറ്റ് നല്‍കിയത് മുങ്ങിത്തുടങ്ങുമ്പോള്‍  (4 hours ago)

ആലപ്പുഴയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് നഴ്‌സ് മരിച്ചു  (5 hours ago)

ഡല്‍ഹിയിലെ വസതിയില്‍ ജഡ്ജി ജീവനൊടുക്കിയ നിലയില്‍  (5 hours ago)

ഛത്തീസ്ഗഡില്‍ കുഴിബോംബ് നീക്കം ചെയ്യുന്നതിനിടെ സ്‌ഫോടനം  (5 hours ago)

പേരാമ്പ്രയിലും കൊയിലാണ്ടിയിലും സ്‌ട്രോങ് റൂം തുറന്നെന്ന യുഡിഎഫ് ആരോപണം തള്ളി ജില്ലാ കളക്ടര്‍  (6 hours ago)

വേളാങ്കണ്ണി പള്ളിക്കുള്ളില്‍ മുദ്രാവാക്യം വിളിച്ച് ടിവികെ പ്രവര്‍ത്തകര്‍; പള്ളിയിലെ ശുശ്രൂഷകള്‍ തടസ്സപ്പെട്ടു  (7 hours ago)

വോട്ടിങ് കേന്ദ്രത്തിലെ മെറ്റീരിയല്‍ റൂം തുറന്ന സംഭവത്തില്‍ കോണ്‍ഗ്രസ് ഹൈക്കോടതിയിലേക്ക്  (8 hours ago)

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ  (8 hours ago)

ഇടുക്കിയില്‍ ഭക്ഷ്യയോഗ്യമല്ലാത്ത അരി വിതരണം ചെയ്ത സംഭവത്തില്‍ റേഷന്‍കടയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (8 hours ago)

വിഐപി ഡ്യൂട്ടിക്ക് 5 ഡോക്ടര്‍മാരെങ്കിലും വേണം; താമസവും ഭക്ഷണവും ഒരുക്കണമെന്ന് പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കണമെന്ന് കമ്മിഷന്‍  (8 hours ago)

നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  (8 hours ago)

വാല്‍പ്പാറ ബസ് അപകടത്തില്‍ മരിച്ച ഇന്‍ഷുറന്‍സ് ഇല്ലാത്ത 5 പേരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം വീതം  (9 hours ago)

Malayali Vartha Recommends