ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട റീമല്‍ ചുഴലിക്കാറ്റ് ഇന്ന് കരതൊടും...10 മുതല്‍ 135 കീലോമിറ്റര്‍ വേഗതയിലാകും റീമല്‍ ചുഴലിക്കാറ്റ് കരതൊടുക

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട റീമല്‍ ചുഴലിക്കാറ്റ് ഇന്ന് കരതൊടും. 110 മുതല്‍ 135 കീലോമിറ്റര്‍ വേഗതയിലാകും റീമല്‍ ചുഴലിക്കാറ്റ് കരതൊടുക. ഈ സാഹചര്യത്തില്‍ പശ്ചിമ ബംഗാള്‍, ഒഡീഷ സംസ്ഥാനങ്ങളില്‍ ജാഗ്രത നിര്‍ദ്ദേശം. പശ്ചിമ ബംഗാളിലും ഒഡീഷയിലും ബംഗ്ലാദേശിലും കനത്ത മഴക്ക് സാധ്യതയെന്നാണ് അറിയിപ്പ്.
വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും ഒറ്റപ്പെട്ട മഴക്ക് സാധ്യത. കേരളത്തിന് റീമല്‍ ചുഴലിക്കാറ്റ് കാര്യമായ ഭീഷണി ഉയര്‍ത്തില്ലെന്നാണ് വ്യക്തമാകുന്നത്. ഇന്ന് കരതൊടുന്ന റീമല്‍ ചുഴലിക്കാറ്റിന്റെ ശക്തി മറ്റന്നാളോടെ കുറയും. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ മീന്‍ പിടിക്കാന്‍ പോകരുതെന്ന് മത്സ്യതൊഴിലാളികള്‍ക്ക് നിര്‍ദ്ദേശം നല്‍കി.
മധ്യകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലെ തീവ്ര ന്യുന മര്‍ദ്ദം അതിതീവ്ര ന്യുനമര്‍ദ്ദമായി ശക്തി പ്രാപിച്ചു. അടുത്ത 12 മണിക്കൂറിനുള്ളില്‍ വീണ്ടും ശക്തി പ്രാപിച്ചു ചുഴലിക്കാറ്റായി മാറാന്‍ സാധ്യത.
തുടര്‍ന്ന് മെയ് 26 രാവിലെയോടെ വീണ്ടും ശക്തി പ്രാപിച്ചു തീവ്രചുഴലിക്കാറ്റായി മാറി അര്‍ധരാത്രിയോടെ ബംഗ്ലാദേശ് സമീപ പശ്ചിമ ബംഗാള്‍ തീരത്ത് സാഗര്‍ ദ്വീപിനും ഖെപ്പുപാറക്കും ഇടയില്‍ കരയില്‍ കടക്കാനായി സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് .
https://www.facebook.com/Malayalivartha
























