ഉത്തര്‍പ്രദേശില്‍ ബസിനു മുകളിലേക്ക് ട്രക്ക് മറിഞ്ഞ് 11 മരണം, സംഭവത്തില്‍ 10 പേര്‍ക്ക് പരുക്ക്

ഉത്തര്‍പ്രദേശില്‍ ബസിനു മുകളിലേക്ക് ട്രക്ക് മറിഞ്ഞ് 11 പേര്‍ മരിച്ചു. ഇന്നലെ രാത്രി 11 മണിയോടെ ഷാജഹാന്‍പുരിലെ ഖുതാറിലാണ് അപകടമുണ്ടായത്. സംഭവത്തില്‍ 10 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
കല്ലുകളുമായി പോകുകയായിരുന്ന ട്രക്ക് നിര്‍ത്തിയിട്ടിരുന്ന ബസില്‍ ഇടിച്ച് മറിയുകയായിരുന്നു. പൂര്‍ണഗിരിയിലേക്ക് പോകുകയായിരുന്ന തീര്‍ഥാടകര്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്. സീതാപുരില്‍ നിന്നുള്ള ജെത ഗ്രാമത്തിലെ ആളുകളാണ് ബസിലുണ്ടായിരുന്നത്.
ഭക്ഷണം കഴിക്കുന്നതിനായി ബസ് റോഡരികില്‍ നിര്‍ത്തിയിട്ട സമയത്താണ് കല്ലുമായി വരികയായിരുന്ന ട്രക്ക് വന്നിടിച്ചത്. ഈ സമയത്ത് തീര്‍ഥാടകരില്‍ ചിലര്‍ ഭക്ഷണം കഴിക്കാനായി ധാബയിലായിരുന്നു. മറ്റുള്ളവര്‍ ബസിലുണ്ടായിരുന്നു.
https://www.facebook.com/Malayalivartha
























