ഡല്‍ഹിയില്‍ കുട്ടികളുടെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ ആറ് നവജാതശിശുക്കള്‍ മരിച്ചു...

ഡല്‍ഹിയില്‍ കുട്ടികളുടെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ ആറ് നവജാതശിശുക്കള്‍ മരിച്ചു. ശനിയാഴ്ചയാണ് ആശുപത്രിയില്‍ തീപിടിത്തമുണ്ടായത്.
ഈസ്റ്റ് ഡല്‍ഹിയിലെ വിവേക് വിഹാര്‍ ഏരിയയിലെ ആശുപത്രിയിലാണ് സംഭവം. തീയണക്കാനായി ഒമ്പത് ഫയര്‍ഫോഴ്‌സ് യൂണിറ്റുകളെയാണ് സംഭവസ്ഥലത്തേക്ക് എത്തിച്ചത്.
12 കുട്ടികളെ തീപിടിത്തമുണ്ടായ ആശുപത്രിയില്‍ നിന്ന് രക്ഷിച്ചുവെങ്കിലും ഇതില്‍ ആറ് പേര്‍ ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. മറ്റ് ആറ് കുട്ടികള്‍ വെന്റിലേറ്ററില്‍ ചികിത്സയില്‍ തുടരുന്നു. തീപിടിത്തത്തിന്റെ കാരണമെന്തെന്ന് ഇനിയും വ്യക്തമായിട്ടില്ല.
ഡല്‍ഹി സഹാദ്ര ഏരിയയിലെ റസിഡന്‍ഷ്യല്‍ ബില്‍ഡിങ്ങിലും ശനിയാഴ്ച തീപിടുത്തമുണ്ടായി. അഞ്ച് ഫയര്‍ഫോഴ്‌സ് യൂണിറ്റുകളെത്തിയാണ് 13 പേരെ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുത്തിയത്.
https://www.facebook.com/Malayalivartha
























