കര്‍ണാടകത്തിലെ കോലാറില്‍ പിക്കപ്പ് വാന്‍ ലോറിയില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം

കര്‍ണാടകത്തിലെ കോലാറില്‍ പിക്കപ്പ് വാന്‍ ലോറിയില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യംു. കാളികാവ് അഞ്ചച്ചവിടിയിലെ ആലുങ്ങല്‍ സബീറാണ് (43) മരിച്ചത്. ഒപ്പം സഞ്ചരിച്ച തട്ടാന്‍കുന്നിലെ ചോലക്കല്‍ ജുനൈദിനു പരുക്കേറ്റു.
പഴക്കച്ചവടക്കാരായ ഇരുവരും മാങ്ങ എടുക്കാനായി പോയതായിരുന്നു. സബീറാണ് വാഹനം ഓടിച്ചിരുന്നത്. ഗുരുതരമായി പരിക്കേറ്റ സബീറിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. ജുനൈദിന്റെ പരിക്ക് നിസ്സാരമാണ്. ഭാര്യ: സജ്‌ന.മൂന്നു മക്കളുണ്ട്.
https://www.facebook.com/Malayalivartha
























