രാജ്യതലസ്ഥാനത്ത് വീണ്ടും ബോംബ് ഭീഷണി.... ഡൽഹിയിൽ നിന്ന് വാരാണസിയിലേക്കുള്ള ഇൻഡിഗോ വിമാനത്തിനാണ് ഭീഷണി സന്ദേശം ലഭിച്ചത്... തുടർന്ന് യാത്രക്കാരെ എമർജൻസി വാതിലിലൂടെ പുറത്തെത്തിച്ചു...

രാജ്യതലസ്ഥാനത്ത് വീണ്ടും ബോംബ് ഭീഷണി. ഡൽഹിയിൽ നിന്ന് വാരാണസിയിലേക്കുള്ള ഇൻഡിഗോ വിമാനത്തിനാണ് ഭീഷണി സന്ദേശം ലഭിച്ചത്. തുടർന്ന് യാത്രക്കാരെ എമർജൻസി വാതിലിലൂടെ പുറത്തെത്തിച്ചു. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും വിമാനം പരിശോധിച്ച് വരികയാണെന്നും ഡൽഹി ഫയർ സർവീസ് അറിയിച്ചു.ഇന്ന് രാവിലെ 5.30 പുറപ്പെടേണ്ടിയിരുന്നതാണ് വിമാനം. രാവിലെ അഞ്ച് മണിയോടെയാണ് ഭീഷണി സന്ദേശം ഇമെയിലിലൂടെ ലഭിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി വിമാനം ഐസൊലേഷൻ ബേയിലേക്ക് മാറ്റിയിരിക്കുകയാണെന്നും സുരക്ഷാ പരിശോധനകൾ പൂർത്തിയായതിന് ശേഷം റൺവേയിൽ എത്തിക്കുമെന്നും ഇൻഡിഗോ അറിയിച്ചു. വ്യോമയാന സുരക്ഷ ഉദ്യോഗസ്ഥരും ബോംബ് സ്‌ക്വാഡും സ്ഥലത്ത് പരിശോധന നടത്തുകയാണ്.
ഇതുവരെയും സംശയാസ്പദമായ ഒന്നും കണ്ടെത്തിയിട്ടില്ല.15 ന് വഡോദരയിലേക്ക് പുറപ്പെടേണ്ട എയർ ഇന്ത്യ വിമാനത്തിന്റെ ശുചിമുറിയിൽ നിന്ന് ബോംബ് എന്ന് എഴുതിയ ടിഷ്യൂ കണ്ടെത്തിയിരുന്നു. ഈ ഭീഷണി സന്ദേശം വ്യാജമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. നേരത്തെ കേന്ദ്രആഭ്യന്തര മന്ത്രാലയം, സ്‌കൂൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവയ്‌ക്ക് നേരെ ഭീഷണി ഉയർന്നിരുന്നു.കഴിഞ്ഞ ദിവസം കോഴിക്കോട്: ലിങ്ക് റോഡിലെ മാജിക് ഫ്രെയിംസ് അപ്സര തിയേറ്ററിന് ബോംബ് ഭീഷണി. ഞായറാഴ്ച രാത്രി എട്ടരയോടെയാണ് തിയേറ്ററിന്റെ വാട്സാപ്പ് ഗ്രൂപ്പിൽ ഭീഷണിസന്ദേശമെത്തിയത്.
സിനിമാപ്രദർശനം നടന്നുകൊണ്ടിരിക്കെയാണ് സന്ദേശം ലഭിച്ചത്.തിയേറ്റർഭാരവാഹികൾ ടൗൺ സ്റ്റേഷനിലേക്ക് വിവരമറിയിച്ചതിനെത്തുടർന്ന് ബോംബ് സ്ക്വാഡും ടൗൺ പോലീസും പരിശോധനനടത്തി. പരിശോധനയിൽ ഒന്നുംകണ്ടെത്തിയില്ല. പിന്നീട് സന്ദേശത്തിന്റെ ഉറവിടമന്വേഷിക്കുകയും പത്തനംതിട്ട സ്വദേശിയാണ് ഭീഷണിസന്ദേശം അയച്ചതെന്ന് കണ്ടെത്തുകയുംചെയ്തു. അസിസ്റ്റന്റ് കമ്മിഷണർ കെ.ജി. സുരേഷിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. ഏതാനുംദിവസങ്ങൾക്കുമുമ്പാണ് അപ്സര നവീകരണത്തിനുശേഷം വീണ്ടും തുറന്നത്.
https://www.facebook.com/Malayalivartha
























