ഡല്‍ഹിയില്‍ കനത്ത ചൂട്... ചൊവ്വാഴ്ച ന്യൂഡല്‍ഹിയിലെ പല പ്രദേശങ്ങളിലും താപനില 50 ഡിഗ്രി സെല്‍ഷ്യസ് വരെ എത്തി

ചൊവ്വാഴ്ച ന്യൂഡല്‍ഹിയിലെ പല പ്രദേശങ്ങളിലും തീവ്രമായ താപനില രേഖപ്പെടുത്തി. മെര്‍ക്കുറി 50 ഡിഗ്രി സെല്‍ഷ്യസ് വരെ എത്തി. മുങ്കേഷ്പൂരിലും നരേലയിലുമാണ് ദേശീയ തലസ്ഥാനത്തെ ഏറ്റവും കൂടിയ താപനില രേഖപ്പെടുത്തിയത്. മെര്‍ക്കുറി 49.9 ഡിഗ്രി സെല്‍ഷ്യസാണ്, ഇത് സാധാരണയേക്കാള്‍ 9 ഡിഗ്രി കൂടുതലാണ്. നജഫ്ഗഡിലും 49.8 ഡിഗ്രി രേഖപ്പെടുത്തി.
ഡല്‍ഹി സഫ്ദുര്‍ജംഗിലെ പ്രാഥമിക നിരീക്ഷണ കേന്ദ്രത്തില്‍ 48.5 ഡിഗ്രിയും രേഖപ്പെടുത്തി. ഉത്തര്‍പ്രദേശ്, ഹരിയാന, രാജസ്ഥാന്‍, പഞ്ചാബ് എന്നിവിടങ്ങളിലും ചൊവ്വാഴ്ച കടുത്ത ചൂട് അനുഭവപ്പെട്ടതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. രാജസ്ഥാനിലെ ചുരുവില്‍ ചൂട് രൂക്ഷമാണ്. സാധാരണയില്‍ നിന്ന് 7.5 ഡിഗ്രി കൂടി 50.5 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. ഹരിയാനയിലെ സിര്‍സയിലാണ് കൂടിയ താപനില 50.3 ഡിഗ്രി സെല്‍ഷ്യസിലെത്തിയത്. ഹിസാറില്‍ 49.3 ഡിഗ്രി സെല്‍ഷ്യസ് താപനില രേഖപ്പെടുത്തി.
പഞ്ചാബിലെ ഭട്ടിന്‍ഡയില്‍ 49.3 ഡിഗ്രി സെല്‍ഷ്യസാണ് ഉയര്‍ന്ന താപനില. ഉത്തര്‍പ്രദേശില്‍ ഝാന്‍സിയില്‍ 49.0 ഡിഗ്രി സെല്‍ഷ്യസും പ്രയാഗ്രാജില്‍ 48.2 ഡിഗ്രി സെല്‍ഷ്യസും വാരണാസിയിലും കാണ്‍പൂരിലും 47.6 ഡിഗ്രി സെല്‍ഷ്യസുമായിരുന്നു താപനില. നിവാരി, ദാതിയ, രേവ, ഖജുരാഹോ തുടങ്ങിയ പ്രദേശങ്ങളില്‍ 48 ഡിഗ്രി സെല്‍ഷ്യസിനു മുകളില്‍ താപനില രേഖപ്പെടുത്തിയതോടെ മധ്യപ്രദേശിലും താപനില ഉയര്‍ന്ന നിലയിലാണ്.
https://www.facebook.com/Malayalivartha
























