ഞെട്ടലോടെ കുടുംബം.... അമേരിക്കയിലെ ഫ്‌ളോറിഡയില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ അമിത വേഗത്തിലെത്തിയ കാറിടിച്ച് യുവതിക്ക് ദാരുണാന്ത്യം

ഞെട്ടലോടെ കുടുംബം.... അമേരിക്കയിലെ ഫ്‌ളോറിഡയില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ അമിത വേഗത്തിലെത്തിയ കാറിടിച്ച് യുവതിക്ക് ദാരുണാന്ത്യം.
തെലങ്കാന സ്വദേശിയായ 25കാരിയാണ് മരിച്ചത്. ഞായറാഴ്ച രാത്രിയായിരുന്നു അപകടം സംഭവിച്ചത്. അപകടത്തില്‍ സൗമ്യ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.
തെലങ്കാനയിലെ യാദാദ്രി ഭോംഗിര്‍ ജില്ലയിലെ യാദഗരിപള്ളി സ്വദേശിനിയായ സൗമ്യ ഉപരിപഠനത്തിനാണ് യുഎസിലേക്ക് പോയത്. ഫ്‌ളോറിഡ അറ്റ്‌ലാന്റിക് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടിയ സൗമ്യ ജോലി കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു.
മകളുടെ മൃതദേഹം നാട്ടിലെത്തിക്കണമെന്ന് മാതാപിതാക്കളായ കോട്ടേശ്വര റാവുവും ബാലാമണിയും കേന്ദ്രസംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു. മകളുടെ വിയോഗ വാര്‍ത്തയുടെ ഞെട്ടലിലാണ് കുടുംബം. സങ്കടം അടക്കാനാവാതെ ഉറ്റവരും ബന്ധുക്കളും.
https://www.facebook.com/Malayalivartha
























