Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...


"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!


കേരളം വിറയ്ക്കുന്നു: മെയ് മാസത്തിൽ പ്രളയതുല്യമായ മഴ മുന്നറിയിപ്പ്; അട്ടപ്പാടിയിൽ ദാരുണമരണം, മംഗളാദേവിയിൽ ഇടിമിന്നലേറ്റ് ഭക്തർക്ക് പരിക്ക്...

പോകുന്നത് കേരളം വഴി... മേയ് 30 മുതല്‍ രണ്ടു ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി കന്യാകുമാരിയില്‍ ധ്യാനമിരിക്കും; വിവേകാനന്ദപ്പാറയിലെ ധ്യാന മണ്ഡപത്തില്‍ മേയ് 30 വൈകുന്നേരം മുതല്‍ ജൂണ്‍ ഒന്നാം തീയതി വൈകുന്നേരം വരെ പ്രധാനമന്ത്രി തങ്ങും

29 MAY 2024 09:23 AM IST
മലയാളി വാര്‍ത്ത

തെരഞ്ഞെടുപ്പ് ഫലം വരും മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും ഞെട്ടിക്കുകയാണ്. സ്വന്തം മണ്ഡലമായ വാരാണസിയില്‍ ഉള്‍പ്പെടെ ഏഴാം ഘട്ട വോട്ടെടുപ്പിന്റെ പ്രചാരണം കഴിയുന്ന മേയ് 30 മുതല്‍ രണ്ടു ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി കന്യാകുമാരിയില്‍ ധ്യാനമിരിക്കും. വിവേകാനന്ദപ്പാറയിലെ ധ്യാന മണ്ഡപത്തില്‍ മേയ് 30 വൈകുന്നേരം മുതല്‍ ജൂണ്‍ ഒന്നാം തീയതി വൈകുന്നേരം വരെ പ്രധാനമന്ത്രി തങ്ങും.

ഇതുമായി ബന്ധപ്പെട്ട് കന്യാകുമാരിയിലും പരിസരത്തും സുരക്ഷ ശക്തമാക്കി. മഴ തടസമാകുമോയെന്ന ആശങ്കയുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം നടത്തുന്ന പതിവ് ആത്മീയ യാത്രയുടെ ഭാഗമാണിതെന്ന് ബി.ജെ.പി വൃത്തങ്ങള്‍ അറിയിച്ചു. 2019-ല്‍ അദ്ദേഹം കേദാര്‍നാഥിലും 2014-ല്‍ ശിവജിയുടെ പ്രതാപ്ഗഢിലും ധ്യാനമിരുന്നിട്ടുണ്ട്.

ലോക്സഭാ തിരഞ്ഞെടുപ്പു പ്രചാരണം അവസാനിക്കുമ്പോള്‍ ചരിത്രപ്രാധാന്യമുള്ള ആധ്യാത്മിക കേന്ദ്രങ്ങളില്‍ ധ്യാനത്തിനു പോകുന്ന പതിവ് പ്രധാനമന്ത്രി ഇത്തവണയും ആവര്‍ത്തിക്കുമെന്നാണ് ബി.ജെ.പി. നേതാക്കളില്‍നിന്നുള്ള വിവരം. 2019-ലെ തിരഞ്ഞെടുപ്പുവേളയില്‍ കേദാര്‍നാഥിലെ ഗുഹയിലായിരുന്നു പ്രധാനമന്ത്രിയുടെ ധ്യാനം. 2014-ല്‍ അദ്ദേഹം ഛത്രപതി ശിവാജിയുടെ പ്രതാപ്ഗഢ് കോട്ട സന്ദര്‍ശിച്ചിരുന്നു. ഇത്തവണ, ദക്ഷിണേന്ത്യയോടുള്ള താത്പര്യം പ്രകടിപ്പിക്കുന്നതിനുകൂടിയാണ് കന്യാകുമാരിയിലെത്തുന്നത്.

30-ന് തിരുവനന്തപുരത്ത് വിമാനമിറങ്ങുന്ന പ്രധാനമന്ത്രി അവിടെനിന്ന് ഹെലികോപ്റ്ററിലാണ് കന്യാകുമാരിയിലേക്ക് പോവുക. പ്രത്യേക ബോട്ടില്‍ വിവേകാനന്ദപ്പാറയിലെത്തും. രാത്രിയും പകലും ധ്യാനമണ്ഡപത്തില്‍ ചെലവഴിക്കുന്ന പ്രധാനമന്ത്രി ജൂണ്‍ ഒന്നിന് വൈകീട്ട് തിരുവനന്തപുരം വഴി തിരിച്ചുപോകും. ഈ ദിവസങ്ങളില്‍ പൊതുജനങ്ങള്‍ക്ക് ധ്യാന മണ്ഡപത്തിലേക്ക് പ്രവേശനമുണ്ടാകില്ല. പ്രധാനമന്ത്രിയുടെ യാത്രാപരിപാടി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ചൊവ്വാഴ്ച തന്നെ കന്യാകുമാരിയില്‍ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യയുടെ തെക്കേ മുനമ്പായ കന്യാകുമാരിയില്‍ നിന്ന് 500 മീറ്റര്‍ മാറി കടലിലാണ് വിവേകാനന്ദപ്പാറ. സ്വാമി വിവേകാനന്ദന്‍ 1892 ഡിസംബറില്‍ ധ്യാനമിരുന്ന പാറയില്‍ 1970-ലാണ് സ്മാരകം പണിതത്. ഇതിനുസമീപം തമിഴ്നാട് സര്‍ക്കാര്‍ പണിത തിരുവള്ളുവര്‍ പ്രതിമ 2000 ജനുവരി ഒന്നിനാണ് തുറന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി ആദ്യമായാണ് വിവേകാനന്ദപ്പാറയില്‍ ധ്യാനത്തിനെത്തുന്നത്.

അതേസമയം ജൂണ്‍ നാലിന് പുതിയ കാലഘട്ടത്തിന് തുടക്കമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കോണ്‍ഗ്രസിന്റെ പ്രകടന പത്രിക മുസ്ലീംലീഗിന്റേത് എന്ന് എഎന്‍ഐ അഭിമുഖത്തില്‍ അദ്ദേഹം ആവര്‍ത്തിച്ചു. എസ്‌സി എസ്ടിയേയും ഒബിസിയേയും പ്രതിപക്ഷം കൊള്ളയടിക്കുന്നു. വോട്ട് ബാങ്കിന് വേണ്ടി ഭരണഘടനയെ അട്ടിമറിക്കുന്നു. ഇതിനെതിരായ പോരാട്ടമാണ് താന്‍ നടത്തുന്നത്. പ്രതിപക്ഷത്തിന്റെ പദ്ധതികളെ കുറിച്ച് താന്‍ ജനങ്ങളെ ബോധവാന്മാരാക്കുകയാണ് ചെയ്യുന്നത്. കഴിഞ്ഞ 24 വര്‍ഷമായി താന്‍ നിരന്തരം ആക്രമണത്തിന് വിധയേമാകുകയാണെന്നും അദ്ദേഹം പറഞ്ഞു.

അന്വേഷണ ഏജന്‍സികളെ ദുരുപയോഗിക്കുന്നുവെന്ന വിമര്‍ശനം മോദി തള്ളി. ആരോപണം ഉന്നയിക്കുന്നവരോട് തന്നെ ഇത് ചോദിക്കണമെന്ന് അദ്ദേഹം പറഞ്ഞു. എന്ത് തെളിവാണ് ആരോപണത്തിന് ഉള്ളതെന്നും മോദി ചോദിച്ചു. അനുച്ഛേദ്ദം 370 റദ്ദാക്കിയത് ജമ്മു കശ്മീരിന് ഗുണകരമായി മാറി. പശ്ചിമ ബംഗാളില്‍ ബിജെപി വലിയ വിജയം നേടുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാലു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ 65 വയസ്സുകാരന്‍ അറസ്റ്റില്‍  (3 hours ago)

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടെന്ന് ആരോപണം; ഫാള്‍ട്ടയില്‍ മേയ് 21ന് റീ പോളിങ്  (3 hours ago)

ഒരു ടാങ്കര്‍ കൂടി ഹോര്‍മൂസ് കടലിടുക്ക് കടന്ന് ഇന്ത്യയിലേക്ക്  (3 hours ago)

ക്രൂസ് ബോട്ട് അപകടത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്., ലൈഫ് ജാക്കറ്റ് നല്‍കിയത് മുങ്ങിത്തുടങ്ങുമ്പോള്‍  (3 hours ago)

ആലപ്പുഴയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് നഴ്‌സ് മരിച്ചു  (4 hours ago)

ഡല്‍ഹിയിലെ വസതിയില്‍ ജഡ്ജി ജീവനൊടുക്കിയ നിലയില്‍  (4 hours ago)

ഛത്തീസ്ഗഡില്‍ കുഴിബോംബ് നീക്കം ചെയ്യുന്നതിനിടെ സ്‌ഫോടനം  (4 hours ago)

പേരാമ്പ്രയിലും കൊയിലാണ്ടിയിലും സ്‌ട്രോങ് റൂം തുറന്നെന്ന യുഡിഎഫ് ആരോപണം തള്ളി ജില്ലാ കളക്ടര്‍  (5 hours ago)

വേളാങ്കണ്ണി പള്ളിക്കുള്ളില്‍ മുദ്രാവാക്യം വിളിച്ച് ടിവികെ പ്രവര്‍ത്തകര്‍; പള്ളിയിലെ ശുശ്രൂഷകള്‍ തടസ്സപ്പെട്ടു  (6 hours ago)

വോട്ടിങ് കേന്ദ്രത്തിലെ മെറ്റീരിയല്‍ റൂം തുറന്ന സംഭവത്തില്‍ കോണ്‍ഗ്രസ് ഹൈക്കോടതിയിലേക്ക്  (7 hours ago)

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ  (7 hours ago)

ഇടുക്കിയില്‍ ഭക്ഷ്യയോഗ്യമല്ലാത്ത അരി വിതരണം ചെയ്ത സംഭവത്തില്‍ റേഷന്‍കടയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (7 hours ago)

വിഐപി ഡ്യൂട്ടിക്ക് 5 ഡോക്ടര്‍മാരെങ്കിലും വേണം; താമസവും ഭക്ഷണവും ഒരുക്കണമെന്ന് പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കണമെന്ന് കമ്മിഷന്‍  (7 hours ago)

നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  (7 hours ago)

വാല്‍പ്പാറ ബസ് അപകടത്തില്‍ മരിച്ച ഇന്‍ഷുറന്‍സ് ഇല്ലാത്ത 5 പേരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം വീതം  (8 hours ago)

Malayali Vartha Recommends