പതിവ് ആത്മീയ യാത്ര... ഏഴാം ഘട്ട വോട്ടെടുപ്പിന്റെ പ്രചാരണം കഴിയുന്ന മേയ് 30 മുതല്‍ രണ്ടു ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി കന്യാകുമാരിയില്‍ ധ്യാനമിരിക്കും... കന്യാകുമാരിയിലും പരിസരത്തും സുരക്ഷ ശക്തമാക്കി

പതിവ് ആത്മീയ യാത്ര... ഏഴാം ഘട്ട വോട്ടെടുപ്പിന്റെ പ്രചാരണം കഴിയുന്ന മേയ് 30 മുതല്‍ രണ്ടു ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി കന്യാകുമാരിയില്‍ ധ്യാനമിരിക്കും... കന്യാകുമാരിയിലും പരിസരത്തും സുരക്ഷ ശക്തമാക്കി
സ്വന്തം മണ്ഡലമായ വാരാണസിയില്‍ ഉള്‍പ്പെടെ ഏഴാം ഘട്ട വോട്ടെടുപ്പിന്റെ പ്രചാരണം കഴിയുന്നവേളയിലാണ് ഈ ആത്മീയ യാത്. വിവേകാനന്ദപ്പാറയിലെ ധ്യാന മണ്ഡപത്തില്‍ മേയ് 30 വൈകുന്നേരം മുതല്‍ ജൂണ്‍ ഒന്നാം തീയതി വൈകുന്നേരം വരെ പ്രധാനമന്ത്രി തങ്ങും.
തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം നടത്തുന്ന പതിവ് ആത്മീയ യാത്രയുടെ ഭാഗമാണിതെന്ന് ബി.ജെ.പി വൃത്തങ്ങള്‍ . 2019-ല്‍ അദ്ദേഹം കേദാര്‍നാഥിലും 2014-ല്‍ ശിവജിയുടെ പ്രതാപ്ഗഢിലും ധ്യാനമിരിക്കുകയും ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha