ജലശുദ്ധീകരണത്തിന് ടാങ്കിലിറങ്ങിയ തമിഴ്നാട് സ്വദേശിയായ യുവാവ് വിഷപുക ശ്വസിച്ച് ശ്വാസംമുട്ടി മരിച്ചു....

ജലശുദ്ധീകരണത്തിന് ടാങ്കിലിറങ്ങിയ തമിഴ്നാട് സ്വദേശിയായ യുവാവ് വിഷപുക ശ്വസിച്ച് ശ്വാസംമുട്ടി മരിച്ചു. സിംഗപൂരിലെ പബിലെ (ദേശീയ വാട്ടര്‍ ഏജന്‍സി) ജലസംഭരണി വൃത്തിയാക്കാനിറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്.
സിംഗപൂരിലെ സൂപ്പര്‍സോണിക് മെയിന്റനന്‍സ് സര്‍വീസില്‍ ക്‌ളീനിംഗ് ഓപ്പറേഷന്‍സ് മാനേജരായ ശ്രീനിവാസന്‍ ശിവരാമന്‍ (40) ആണ് മരിച്ചത്. മേയ് 23നാണ് സംഭവമുണ്ടായത്. ദേശീയ ജലവിതരണ അതോറിറ്റിയായ പബിന്റെ ചൊവ ചു കാംഗ് വാട്ടര്‍വര്‍ക്സിലെ ജലസംഭരണിയിലാണ് ശ്രീനിവാസനും രണ്ട് മലേഷ്യന്‍ ജീവനക്കാരും വൃത്തിയാക്കാനിറങ്ങിയത്.
ജലസംഭരണിയില്‍വച്ച് ഹൈഡ്രജന്‍ സള്‍ഫൈഡ് എന്ന വാതകം ഇവര്‍ ശ്വസിച്ചു. നിറമില്ലാത്തതും ചീഞ്ഞമുട്ടയുടെ രൂക്ഷ ഗന്ധമുള്ളതുമായ കൊടുംവിഷ വാതകമാണ് ഹൈഡ്രജന്‍ സള്‍ഫൈഡ്.
ജലശുദ്ധീകരണ ശേഷം ഉണ്ടാകാറുള്ള ഒരു വാതകമാണ് ഹൈഡ്രജന്‍ സള്‍ഫൈറ്റ്. ഉടനെതന്നെ മൂന്നുപേരും ബോധരഹിതരായി വീണു. വേഗം ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും ശ്രീനിവാസന്‍ ശിവരാമന്‍ മരിച്ചു, രണ്ട് മലേഷ്യന്‍ ജീവനക്കാരും അതീവഗുരുതരാവസ്ഥയിലാണെന്ന് ഇവരുടെ കമ്പനിയായ സ്റ്റാര്‍ഗ്രൂപ്പ് കമ്പനി .
നര്‍മതയാണ് ശ്രീനിവാസന്റെ ഭാര്യ. മഹാശ്രീ(9), ശ്രീനിഷ(7) എന്നിവരാണ് മക്കള്‍. മേയ് രണ്ടിനാണ് ഭാര്യയും മക്കളും സിംഗപ്പൂരെത്തിയത്. ശ്രീനിവാസനും കുടുംബവും മേയ് 27ന് അവധിയാഘോഷിക്കാനായി മലേഷ്യയ്ക്ക് പോകാനിരിക്കെയാണ് ദുരന്തം. മേയ് 26ന് ശ്രീനിവാസന്റെ മൃതദേഹം കുടുംബാംഗങ്ങള്‍ക്ക് വിട്ടുകൊടുത്തത്. ചൊവ്വാഴ്ച തമിഴ്നാട്ടിലെ തഞ്ചാവൂരിലുള്ള കമ്പര്‍നാഥം ഗ്രാമത്തില്‍ സംസ്‌കാര ചടങ്ങുകള്‍ നടന്നു.
"
https://www.facebook.com/Malayalivartha
























