സംസ്ഥാനത്ത് ശക്തമായ മഴ... ഉത്തരേന്ത്യയില്‍ കൊടുംചൂട്... രാജസ്ഥാനിലെ ജനങ്ങള്‍ വെന്തുരുകുന്നു, താപനില 50ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍...ഉത്തരേന്ത്യയിലെ നിരവധി സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും അടുത്ത നാല് ദിവസങ്ങളില്‍ റെഡ് അലര്‍ട്ട്

സംസ്ഥാനത്ത് ശക്തമായ മഴ... ഉത്തരേന്ത്യയില്‍ കൊടുംചൂട്... രാജസ്ഥാനിലെ ജനങ്ങള്‍ വെന്തുരുകുന്നു, താപനില 50ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍...ഉത്തരേന്ത്യയിലെ നിരവധി സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും അടുത്ത നാല് ദിവസങ്ങളില്‍ റെഡ് അലര്‍ട്ട് .
ഉത്തര്‍പ്രദേശ്, ഹരിയാന, രാജസ്ഥാന്‍, പഞ്ചാബ്, ഡല്‍ഹി എന്നിവിടങ്ങളില്‍ അതിതീവ്ര ചൂടാണ് അനുഭവപ്പെടുന്നത്. കാലാവസ്ഥാ വകുപ്പിന്റെ കണക്കനുസരിച്ച്, ചൊവ്വാഴ്ച ന്യൂഡല്‍ഹിയിലെ രണ്ട് സ്ഥലങ്ങളില്‍ എക്കാലത്തെയും ഉയര്‍ന്ന താപനില രേഖപ്പെടുത്തി. ജൂണില്‍ ഉത്തരേന്ത്യ കടുത്ത ചൂട് നേരിടുമെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നു.
രാജസ്ഥാനിലെ ജനങ്ങള്‍ വെന്തുരുകുന്നു. ഏറ്റവും ഉയര്‍ന്ന താപനിലയായ 50.5 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയത് ചുരുവിലാണ്. സാധാരണയില്‍ നിന്ന് 7.5 ഡിഗ്രി സെല്‍ഷ്യസ് കൂടുതലാണിത്.
ഹരിയാനയിലെ സിര്‍സയില്‍ പരമാവധി താപനില 50.3 ഡിഗ്രിയും ഹിസാറില്‍ 49.3 ഡിഗ്രിയും രേഖപ്പെടുത്തി. പഞ്ചാബിലെ ഭട്ടിന്‍ഡയിലാണ് ഏറ്റവും കൂടുതല്‍ താപനില രേഖപ്പെടുത്തിയത്. 49.3 ഡിഗ്രി സെല്‍ഷ്യസ്. ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ 49.0 ഡിഗ്രി, പ്രയാഗ്രാജില്‍ 48.2 ഡിഗ്രി, കാന്‍പുരില്‍ 47.6 ഡിഗ്രി, വാരണസിയില്‍ 47.6 ഡിഗ്രി താപനിലയും രേഖപ്പെടുത്തി.
മധ്യപ്രദേശിലെ നിവാരി, ദാതിയ, രേവ, ഖജുരാഹോ തുടങ്ങിയ പ്രദേശങ്ങളില്‍ 48 ഡിഗ്രി സെല്‍ഷ്യസിനു മുകളിലാണ് താപനില. രണ്ടേക്കറില്‍ വ്യാപിച്ചു നില്‍ക്കുന്ന കശുമാവ്, ലോകത്തില്‍ ഏറ്റവും വലുത്; വര്‍ഷം 60,000 കശുമാങ്ങകള്‍ രാജസ്ഥാന്‍, പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ്, ഡല്‍ഹി, പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശ് എന്നിവയുള്‍പ്പെടെ ഉത്തരേന്ത്യയിലെ നിരവധി സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും അടുത്ത നാല് ദിവസങ്ങളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇവിടങ്ങളില്‍ പകല്‍ താപനില 47 ഡിഗ്രി സെല്‍ഷ്യസിനു മുകളില്‍ ഉയരുമെന്ന് പ്രതീക്ഷ.
https://www.facebook.com/Malayalivartha
























