ഗാന്ധി സിനിമ വരുന്നതുവരെ മഹാത്മ ഗാന്ധിയേക്കുറിച്ച് ലോകത്തിന് അറിയില്ലായിരുന്നു എന്ന മോദിയുടെ പരാമര്‍ശത്തിനെതിരെ വിമര്‍ശനം

'ഗാന്ധി' സിനിമ വരുന്നതുവരെ മഹാത്മ ഗാന്ധിയേക്കുറിച്ച് ലോകത്തിന് അറിയില്ലായിരുന്നു എന്ന മോദിയുടെ പരാമര്‍ശത്തിനെതിരെ വിമര്‍ശനം. ''മഹാത്മ ഗാന്ധി ഒരു വലിയ വ്യക്തിത്വമായിരുന്നു. കഴിഞ്ഞ 75 വര്‍ഷത്തിനിടയില്‍ ലോകം അദ്ദേഹത്തെ കുറിച്ച് കൂടുതല്‍ മനസ്സിലാക്കണം എന്നത് നമ്മുടെ ഉത്തരവാദിത്തമായിരുന്നു. എന്നാല്‍ ആരും അദ്ദേഹത്തെ അറിഞ്ഞില്ല. 'ഗാന്ധി' സിനിമയുടെ റിലീസിന് ശേഷമാണ് അദ്ദേഹത്തെ കുറിച്ച് കൂടുതലറിയാന്‍ ലോകം താല്‍പര്യം കാണിച്ചത്'' എന്നാണ് മോദി ഒരു അഭിമുഖത്തില്‍ പറഞ്ഞത്.
അതേസമയം നെല്‍സണ്‍ മണ്ടേലയും ഡോ. മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങും മഹാത്മാഗാന്ധിയെ കുറിച്ച് പറഞ്ഞിട്ടുള്ളത് മോദിയുടെ ഈ വിചിത്രവാദത്തിനു തിരിച്ചടിയാണ്. മഹാത്മ ഗാന്ധി മരിച്ചപ്പോള്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ അദ്ദേഹത്തെ കുറിച്ച് സംസാരിച്ചിട്ടുണ്ട്. കൂടാതെ മാര്‍ട്ടിന്‍ ലൂഥര്‍ കിങ് തന്റെ പ്രചോദനമാണ് ഗാന്ധിയെന്ന് പറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കൂടിയാണ് മോദിയുടെ ഇങ്ങനെയൊരു പരാമര്‍ശം വിവാദമാകുന്നത്.
https://www.facebook.com/Malayalivartha
























