നരേന്ദ്രമോദിയുടെ പരാമര്‍ശത്തെ പരിഹസിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി

നരേന്ദ്ര മോദിക്കായി ക്ഷേത്രം പണിത്, വഴിപാടുകള്‍ സമര്‍പ്പിക്കാമെന്ന് തന്റെ ജനനം ജൈവികമല്ലെന്നും ദൈവഹിതമാണെന്നുമുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമര്‍ശത്തെ പരിഹസിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. കൊല്‍ക്കത്തയിലെ ബരാസത്തില്‍ നടന്ന റാലിയില്‍ സംസാരിക്കുകയായിരുന്നു മമത. ദൈവമാണെന്ന് കരുതുന്നയാള്‍ രാഷ്ട്രീയത്തില്‍ വരാന്‍ പാടില്ല. കലാപം ഉണ്ടാക്കാന്‍ പാടില്ല. ഞങ്ങള്‍ അദ്ദേഹത്തിനായി ക്ഷേത്രം പണിയാം.
അദ്ദേഹം ആഗ്രഹിക്കുന്നുണ്ടെങ്കില്‍ പ്രസാദവും പൂക്കളും മധുരവും നല്‍കാം''- മമത പറഞ്ഞു. ദൈവമാണു തന്നെ അയച്ചതെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ദിവസങ്ങള്‍ക്ക് മുന്‍പ് പറഞ്ഞത്. ''എന്റെ അമ്മ മരിക്കുന്നതുവരെ ഞാന്‍ എന്നെ ഒരു സാധാരണ മനുഷ്യനായിട്ടാണ് കരുതിയത്. പക്ഷേ, അവരുടെ മരണശേഷം, എന്റെ ജീവിതത്തില്‍ നടന്നതും നടക്കുന്നതുമായ എല്ലാ സംഭവങ്ങളും കൂട്ടിയോജിപ്പിച്ചപ്പോള്‍ ഞാന്‍ ജീവശാസ്ത്രപരമായി ജനിച്ചതല്ലെന്ന് മനസിലാക്കി.
ഭൂമിയിലെ തന്റെ ജോലി പൂര്‍ത്തിയാക്കാന്‍ ദൈവം എന്നെ അയച്ചിരിക്കുന്നു. ഈ സ്ഥാനവും പ്രശസ്തിയും എല്ലാം അദ്ദേഹം നല്‍കി. അതുകൊണ്ട് തന്നെ തളരാതെ സജീവമായിരിക്കാനുള്ള ഊര്‍ജം എനിക്കുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു''- ഇതായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകള്‍.
https://www.facebook.com/Malayalivartha
























