ബംഗ്ലാദേശ് എം.പി അന്‍വാറുള്‍ അസീം അനാറിന്റെ കൊലപാതകത്തില്‍ നിര്‍ണായക വഴിത്തിരിവ്... കൊലപാതകം നടന്ന ഫ്‌ലാറ്റിലെ സെപ്ടിക് ടാങ്കില്‍ നിന്ന് നാലു കിലോ തൂക്കംവരുന്ന മനുഷ്യമാംസം കണ്ടെത്തി

ബംഗ്ലാദേശ് എം.പി അന്‍വാറുള്‍ അസീം അനാറിന്റെ കൊലപാതകത്തില്‍ നിര്‍ണായക വഴിത്തിരിവുമായി പോലീസ്. അവാമി ലീഗ് പാര്‍ട്ടിയംഗമാണ് കൊല്ലപ്പെട്ട അന്‍വറുള്‍ അസിം അനാര്‍. മേയ് 13 മുതലാണ് കൊല്‍ക്കത്തയില്‍ നിന്ന് അന്‍വറുള്ളിനെ കാണാതായത്. ഇദ്ദേഹം കൊല്ലപ്പെട്ടുവെന്ന വാര്‍ത്ത ബംഗ്ലാദേശ് ആഭ്യന്തര മന്ത്രി അസദുസ്മാന്‍ ഖാന്‍ ആണ് പുറത്തുവിട്ടത്. കൊലപാതകം നടന്ന ഫ്‌ലാറ്റിലെ സെപ്ടിക് ടാങ്കില്‍ നിന്ന് നാലു കിലോ തൂക്കംവരുന്ന മനുഷ്യമാംസം കണ്ടെത്തി. ഇത് എം.പിയുടേതായിരിക്കാമെന്നാണ് പൊലീസിന്റെ നിഗമനം. മൃതദേഹാവശിഷ്ടങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയയ്ക്കാനാണ് പൊലീസിന്റെ നീക്കം.
കേസില്‍ കശാപ്പുകാരനും ബംഗ്ലാദേശ് സ്വദേശിയുമായ ജിഹാദ് ഹവീല്‍ദാറിനെ കൊല്‍ക്കത്ത പൊലീസിന്റെ സി.ഐ.ഡി വിഭാഗം നേരത്തെ അറസ്റ്റ് ചെയ്തിരുന്നു,? കൊലപാതകത്തിന് ശേഷം അസീം അനാറിന്റെ ശരീരത്തില്‍ നിന്ന് തൊലി നീക്കുകയും തുടര്‍ന്ന് മൃതദേഹം വെട്ടിനുറുക്കുകയും ചെയ്തതായാണ് പ്രതികള്‍ മൊഴി നല്‍കിയത്. ഫ്‌ലാറ്റിലെ ടോയ്ലെറ്റ് വഴി ഒഴുക്കിക്കളഞ്ഞ മൃതദേഹാവശിഷ്ടങ്ങളാണ് സെപ്ടിക് ടാങ്കില്‍ നിന്ന് കണ്ടെടുത്തതാണെന്നാണ് പൊലീസിന്റെ നിഗമനം.കഴിഞ്ഞ ദിവസം ധാക്കയില്‍ നിന്നെത്തിയ അന്വേഷണ സംഘം തലവന്‍ മുഹമ്മദ് ഹാറൂണ്‍ റഷീദിന്റെ നേതൃത്വത്തില്‍ കശാപ്പുകാരന്‍ ജിഹാദ് ഹവല്‍ദാറിനെ ചോദ്യം ചെയ്തിരുന്നു. ഇയാളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഫ്‌ലാറ്റിലും സമീപത്തെ കനാലിലും പരിശോധന നടത്താന്‍ മുഹമ്മദ് ഹാറൂണ്‍ നിര്‍ദ്ദേശം നല്‍കിയത്. എന്നാല്‍ കനാലില്‍ നിന്ന് സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ല. കേസില്‍ ഷിലാസ്തി റഹ്മാന്‍,? അമാനുള്ള അമാന്‍,? ഫൈസല്‍ അലി എന്നിവരാണ് ഇതുവരെ ബംഗ്ലാദേശില്‍ പിടിയിലായത്.
എം.പിയെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയതായി കരുതുന്ന അക്തറുസ്മാന്‍ ബംഗ്ലാദേശ് വംശജനായ യു.എസ് പൗരനാണ്. ഇയാളുടെ കൊല്‍ക്കത്ത ന്യൂടൗണ്‍ ഏരിയയിലുള്ള വാടകവീട്ടിലാണ് എം.പി കൊല്ലപ്പെട്ടത്. അന്‍വാറുള്‍ കൊല്ലപ്പെടുമ്പോള്‍ ശിലാസ്തിയും കൊല്‍ക്കത്തയില്‍ ഉണ്ടായിരുന്നു. ഇവര്‍ മേയ് 15നാണ് ധാക്കയിലേക്ക് മടങ്ങിയതെന്നാണ് പൊലീസ് പറയുന്നത്. വാടകകൊലയാളിയ്‌ക്കൊപ്പമാണ് ഇവര്‍ മടങ്ങിയതെന്നും റിപ്പോര്‍ട്ടുണ്ട്.
അന്‍വാറുല്‍ അസിമിനെ ബംഗ്ലാദേശില്‍ നിന്ന് കൊല്‍ക്കത്തയിലെത്തിക്കാന്‍ ശിലാസ്തിയെ ഉപയോഗിച്ച് ഹണിട്രാപ്പ് നടത്തുകയായിരുന്നു എന്നാണ് പൊലീസ് നല്‍കുന്ന സൂചന. ഫ്‌ലാറ്റില്‍ നിന്ന് ഒരു സ്ത്രീയും രണ്ട് പുരുഷന്മാരും രണ്ട് വലിയ പെട്ടികളുമായി മടങ്ങുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് കണ്ടെടുത്തിരുന്നു. അന്‍വറുള്ളിനെ വധിക്കാന്‍ അഞ്ച് കോടി രൂപയുടെ ക്വട്ടേഷനാണ് അക്തറുസ്മാന്‍ കൊലയാളികള്‍ക്ക് നല്‍കിയത്. കൊല്ലപ്പെട്ട എംപിയുടെ അടുത്ത സുഹൃത്തായിരുന്നു അക്തറുസ്മാന്‍. ഇവര്‍ ചേര്‍ന്ന് സ്വര്‍ണക്കടത്ത് നടത്തിയിരുന്നതായി ചില ബംഗ്ലാദേശ് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha
























