Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...


"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!


കേരളം വിറയ്ക്കുന്നു: മെയ് മാസത്തിൽ പ്രളയതുല്യമായ മഴ മുന്നറിയിപ്പ്; അട്ടപ്പാടിയിൽ ദാരുണമരണം, മംഗളാദേവിയിൽ ഇടിമിന്നലേറ്റ് ഭക്തർക്ക് പരിക്ക്...

നാവികസേനയുടെ ഭാഗമായി 26 റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള 40.000 കോടി രൂപയുടേ കരാറിന്റെ പ്രാഥമിക ചര്‍ച്ചകള്‍ക്ക് ഭാരതവും ഫ്രാന്‍സും തുടക്കമിട്ടു. ഐഎന്‍എസ് വിക്രാന്ത്, ഐഎന്‍എസ് വിക്രമാദിത്യ എന്നീ വിമാനവാഹിനി കപ്പലുകളുടെ ശേഷി പതിന്മടങ്ങാക്കി ഉയര്‍ത്താന്‍ ലക്ഷ്യമിട്ടാണ് ഭാരതം കൂടുതല്‍ റഫാലുകള്‍ വാങ്ങുന്നത്

30 MAY 2024 07:19 PM IST
മലയാളി വാര്‍ത്ത

നാവികസേനയുടെ ഭാഗമായി 26 റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള 40.000 കോടി രൂപയുടേ കരാറിന്റെ പ്രാഥമിക ചര്‍ച്ചകള്‍ക്ക് ഭാരതവും ഫ്രാന്‍സും തുടക്കമിട്ടു.   ഐഎന്‍എസ് വിക്രാന്ത്, ഐഎന്‍എസ് വിക്രമാദിത്യ എന്നീ വിമാനവാഹിനി കപ്പലുകളുടെ  ശേഷി പതിന്മടങ്ങാക്കി ഉയര്‍ത്താന്‍ ലക്ഷ്യമിട്ടാണ് ഭാരതം കൂടുതല്‍ റഫാലുകള്‍ വാങ്ങുന്നത്.

ഇടപാട് സംബന്ധിച്ച ഔദ്യോഗിക ചർച്ചകൾ നടത്താൻ ഫ്രഞ്ച് സംഘം പ്രതിരോധ മന്ത്രാലയത്തിലെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തും. പ്രതിരോധ, വ്യവസായ മന്ത്രാലയങ്ങളുടെ കീഴിലുള്ള ഉപകരണ നിർമ്മാതാക്കളായ ദസ്സാൾട്ട് ഏവിയേഷൻ, തേൽസ് എന്നിവയുൾപ്പെടെയുള്ള കമ്പനികളിലെ ഉദ്യോഗസ്ഥരും ഫ്രഞ്ച് സംഘത്തിൽ ഉൾപ്പെടും. പ്രതിരോധ സംവിധാനങ്ങൾ‌ ഏറ്റെടുക്കുകയും വിന്യസിക്കുകയും ചെയ്യുന്ന ഡിഫൻസ് അക്വിസിഷൻ വിംഗിലെയും ഇന്ത്യൻ നാവികസേനയിലെയും അംഗങ്ങളാകും ഇന്ത്യൻ സംഘത്തിൽ ഉൾപ്പെടുന്നത്. പ്രാരംഭ ചർച്ചകൾക്ക് ശേഷം ഈ വർഷം അവസാനത്തോടെ കരാറിൽ ഒപ്പുവയ്‌ക്കുമെന്നാണ്  റിപ്പോർട്ട്

ഐഎന്‍എസ് വിക്രമാദിത്യയിലും ഐഎന്‍എസ് വിക്രാന്തിലും നിലവിലുള്ള മിഗ് 29 കെ യുദ്ധ വിമാനങ്ങള്‍ക്ക് പകരമാണ് റഫാലുകള്‍ വിന്യസിക്കുക. ഇതോടെ അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും ഭാരത നാവികസേനയുടെ കരുത്ത് വര്‍ധിക്കും. ഈ വര്‍ഷം തന്നെ കരാര്‍ യാഥാര്‍ത്ഥ്യമാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇന്നലെ ഫ്രഞ്ച് പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥരും ദസോള്‍ട്ട് ഏവിയേഷന്‍ പ്രതിനിധികളും കേന്ദ്രപ്രതിരോധമന്ത്രാലയവുമായും നാവികസേനാ ഉദ്യോഗസ്ഥരുമായും ചര്‍ച്ചകള്‍ നടത്തി. കഴിഞ്ഞ ജൂലൈയില്‍ പ്രധാനമന്ത്രി മോദിയുടെ പാരീസ് സന്ദര്‍ശനത്തിന് മുന്നോടിയായി പ്രതിരോധമന്ത്രാലയ ഏറ്റെടുക്കല്‍ സമിതി 26 റഫാല്‍ എം വിമാനങ്ങള്‍ വാങ്ങുന്നതിന് അനുമതി നല്കിയിരുന്നു.

വിമാനവാഹിനിക്കപ്പലുകളിൽ നിന്ന് പ്രവർത്തിക്കുന്ന ഒറ്റ സീറ്റുള്ള, ഇരട്ട ജെറ്റ് യുദ്ധവിമാനമാണ് റാഫേൽ എം. എയർ ഡിഫൻസ്, എയർ പോലീസിംഗ്, ന്യൂക്ലിയർ ഡിറ്ററൻസ്, പവർ പ്രൊജക്ഷൻ, ബാഹ്യ ദൗത്യങ്ങൾക്കുള്ള വിന്യാസം, ഡീപ് സ്‌ട്രൈക്ക് ദൗത്യങ്ങൾ, കരസേനയ്ക്കുള്ള വ്യോമ പിന്തുണ, നിരീക്ഷണ ദൗത്യങ്ങൾ, പൈലറ്റ് പരിശീലന പരിപാടികൾ എന്നിവയുൾപ്പെടെ നിരവധി ദൗത്യങ്ങൾ ഇതിന് നിർവഹിക്കാൻ കഴിയും.  10.90 മീറ്റർ ചിറകുള്ള ജെറ്റിന് 15.30 മീറ്റർ നീളവും 5.30 മീറ്റർ ഉയരവുമുണ്ട്.   പരമാവധി ടേക്ക്-ഓഫ് ഭാരം 24.5 ടൺ ആണ്, കൂടാതെ 9.5 ടൺ വരെ ബാഹ്യ ലോഡ് വഹിക്കാനും കഴിയും.

50,000 അടി ഉയരത്തിൽ പ്രവർത്തിക്കാനാകുന്ന റാഫേലിന്  പരമാവധി വേഗത  (1,389 കി.മീ /hr ആണ് .  ഒരേസമയം വായുവിൽ നിന്ന് ഭൂമിയിലേക്കും വായുവിൽ നിന്ന് വായുവിലേക്കും ദൗത്യങ്ങൾ നടത്താൻ കഴിയുമെന്നതിനാൽ   റഫേലിനെ "ഓമ്‌നിറോൾ" വിമാനമെന്നാണ്   വിശേഷിപ്പിക്കുന്നത്. ഇന്ത്യയുടെ നിലവിലുള്ള റഫേൽ വിമാനങ്ങളുമായി ഇണങ്ങുമെന്നതാണ് റഫേൽ എമ്മിൻ്റെ വലിയ നേട്ടം.  രാത്രിയും പകലും ഒരുപോലെ ആക്രമണം നടത്താനുള്ള ശേഷി റഫാലിനുണ്ട്. ലിബിയയിലും സിറിയയിലും ആക്രമണം നടത്താൻ ഫ്രാൻസ് ഉപയോഗിച്ചതും റഫാലായിരുന്നു.

ഫ്രഞ്ച് എയ്‌റോസ്‌പേസ് കമ്പനിയായ ദസ്സാൾട്ട് ഏവിയേഷൻ (Dassault Aviation)‌ ആണ് പ്രധാനമായും റഫാൽ യുദ്ധ‌വിമാനത്തിന്റെ നിർമാണ ചുമതല. വ്യോമ പ്രതിരോധം, ആണവ പ്രതിരോധം,രഹസ്യാന്വേഷണം എന്നിവയുൾപ്പെടെ നിരവധി ദൗത്യങ്ങൾ നിർവഹിക്കാൻ കഴിവുള്ള വിമാനമാണിത്. ത്രിതലശേഷിയുള്ള യുദ്ധവിമാനമാണ് റഫാൽ.

 



 വ്യോമസേനയ്‌ക്കായി കരാറിലേര്‍പ്പെട്ട 36 റഫാല്‍ യുദ്ധവിമാനങ്ങളും ഫ്രാന്‍സ് ഭാരതത്തിന് കൈമാറിയതിന് പിന്നാലെയാണ് നാവികസേനക്കായി റഫാല്‍ വിമാനങ്ങള്‍ വരുന്നത്. 2016 സപ്തംബറില്‍ ഏര്‍പ്പെട്ട കരാര്‍ 59,000 കോടി രൂപയുടേതായിരുന്നു. വ്യോമസേനക്ക് നല്കിയ റഫാലില്‍ നിന്ന് നാവികസേനക്കായി വരുത്തിയ മാറ്റങ്ങളോടുകൂടിയ റഫാല്‍ എം (മറൈന്‍) വിമാനങ്ങളാണ് വാങ്ങുന്നത്. യുഎസിന്റെ എഫ് എ 18 സൂപ്പര്‍ ഹോണറ്റ് വിമാനങ്ങളെ മറികടന്നാണ് റഫാല്‍ എം വിമാനങ്ങള്‍ വാങ്ങാന്‍ കരാറാക്കുന്നത്. യുദ്ധ വിമാനഭാഗങ്ങളുടേയും പരിപാലനത്തിനും ആവശ്യമായ  തുക താരതമ്യേന  റഫാല്‍ എമ്മില്‍ കുറവാണെന്നത് കൊണ്ടാണ് ഇത്   . നാവികസേനയ്‌ക്ക് 57 യുദ്ധവിമാനങ്ങളുടെ ആവശ്യകതയാണുള്ളത്. ഇത് പൂര്‍ണമായും റഫാല്‍ വിമാനങ്ങളാകുമോ എന്നതില്‍ നിലവില്‍ അന്തിമ തീരുമാനമായിട്ടില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാലു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ 65 വയസ്സുകാരന്‍ അറസ്റ്റില്‍  (2 hours ago)

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടെന്ന് ആരോപണം; ഫാള്‍ട്ടയില്‍ മേയ് 21ന് റീ പോളിങ്  (2 hours ago)

ഒരു ടാങ്കര്‍ കൂടി ഹോര്‍മൂസ് കടലിടുക്ക് കടന്ന് ഇന്ത്യയിലേക്ക്  (2 hours ago)

ക്രൂസ് ബോട്ട് അപകടത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്., ലൈഫ് ജാക്കറ്റ് നല്‍കിയത് മുങ്ങിത്തുടങ്ങുമ്പോള്‍  (2 hours ago)

ആലപ്പുഴയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് നഴ്‌സ് മരിച്ചു  (2 hours ago)

ഡല്‍ഹിയിലെ വസതിയില്‍ ജഡ്ജി ജീവനൊടുക്കിയ നിലയില്‍  (3 hours ago)

ഛത്തീസ്ഗഡില്‍ കുഴിബോംബ് നീക്കം ചെയ്യുന്നതിനിടെ സ്‌ഫോടനം  (3 hours ago)

പേരാമ്പ്രയിലും കൊയിലാണ്ടിയിലും സ്‌ട്രോങ് റൂം തുറന്നെന്ന യുഡിഎഫ് ആരോപണം തള്ളി ജില്ലാ കളക്ടര്‍  (4 hours ago)

വേളാങ്കണ്ണി പള്ളിക്കുള്ളില്‍ മുദ്രാവാക്യം വിളിച്ച് ടിവികെ പ്രവര്‍ത്തകര്‍; പള്ളിയിലെ ശുശ്രൂഷകള്‍ തടസ്സപ്പെട്ടു  (4 hours ago)

വോട്ടിങ് കേന്ദ്രത്തിലെ മെറ്റീരിയല്‍ റൂം തുറന്ന സംഭവത്തില്‍ കോണ്‍ഗ്രസ് ഹൈക്കോടതിയിലേക്ക്  (6 hours ago)

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ  (6 hours ago)

ഇടുക്കിയില്‍ ഭക്ഷ്യയോഗ്യമല്ലാത്ത അരി വിതരണം ചെയ്ത സംഭവത്തില്‍ റേഷന്‍കടയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (6 hours ago)

വിഐപി ഡ്യൂട്ടിക്ക് 5 ഡോക്ടര്‍മാരെങ്കിലും വേണം; താമസവും ഭക്ഷണവും ഒരുക്കണമെന്ന് പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കണമെന്ന് കമ്മിഷന്‍  (6 hours ago)

നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  (6 hours ago)

വാല്‍പ്പാറ ബസ് അപകടത്തില്‍ മരിച്ച ഇന്‍ഷുറന്‍സ് ഇല്ലാത്ത 5 പേരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം വീതം  (6 hours ago)

Malayali Vartha Recommends