ലോക് സഭ തെരഞ്ഞെടുപ്പ്... ഏഴ് ഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടം നാളെ....ഇന്ന് നിശബ്ദ പ്രചാരണത്തിനൊരുങ്ങി സ്ഥാനാര്‍ത്ഥികള്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി മത്സരിക്കുന്ന വരാണസസിയടക്കമുള്ള മണ്ഡലങ്ങലാണ് നാളെ വിധി കുറിക്കുക

ലോക് സഭ തെരഞ്ഞെടുപ്പ്... ഏഴ് ഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടം നാളെ....ഇന്ന് നിശബ്ദ പ്രചാരണത്തിനൊരുങ്ങി സ്ഥാനാര്‍ത്ഥികള്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി മത്സരിക്കുന്ന വരാണസസിയടക്കമുള്ള മണ്ഡലങ്ങലാണ് നാളെ വിധി കുറിക്കുക.
പഞ്ചാബ്, ഹിമാചല്‍ പ്രദേശ് ചണ്ഡിഗഡ് യു പി, ബംഗാള്‍, ബിഹാര്‍, ഝാര്‍ഖണ്ഡ്, ഒഡിഷ എന്നിവിടങ്ങളിലെ 57 മണ്ഡലങ്ങളിലാണ് പോളിംഗ്. ചൊവ്വാഴ്ച വോട്ടെണ്ണി ഫലം പ്രഖ്യാപിക്കും.
ഏഴ് ഘട്ടങ്ങളിലായി 74 ദിവസം നീണ്ട പരസ്യ പ്രചാരണത്തിന് ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെയാണ് കൊടിയിറങ്ങിയത്. മൂന്നാം സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങടക്കം പ്ലാന്‍ ചെയ്താണ് മോദി ആത്മവിശ്വാസം കാട്ടുന്നത്.
പ്രചാരണ റാലികളില്‍ പ്രധാനമന്ത്രി ചാര്‍ സൗ പാര്‍ ആവര്‍ത്തിക്കുമ്പോള്‍ സര്‍ക്കാര്‍ തലത്തില്‍ സത്യപ്രതിജ്ഞ ചടങ്ങിനുള്ള ആലോചനകളും ഊര്‍ജിതമാക്കി. കഴിഞ്ഞ കാലങ്ങളില്‍ രാഷ്ട്രപതി ഭവനിലായിരുന്നു ചടങ്ങെങ്കില്‍ ഇക്കുറി കര്‍ത്തവ്യപഥില്‍ നടത്താനാണ് നീക്കം. മുന്‍കാലങ്ങളില്‍ എണ്ണായിരം പേര്‍ വരെ ചടങ്ങിനെത്തിയിരുന്നെങ്കില്‍ പങ്കാളിത്തം കൂട്ടാനാണ് ചടങ്ങ് കര്‍ത്തവ്യ പഥിലേക്ക് മാറ്റുന്നത്. തത്സമയ സംപ്രേഷണത്തിന് ദൂരദര്‍ശന്റെ 100 ക്യാമറകള്‍ സജ്ജമാക്കും.
2014 ലും, പത്തൊന്‍പതിലും ഫലം വന്ന് 10 ദിവസത്തിനുള്ളില്‍ സത്യപ്രതിജ്ഞ നടന്നിരുന്നു. ഇക്കുറിയും മോദി തന്നെയെങ്കില്‍ ഒന്‍പതിനോ, പത്തിനോ സത്യ പ്രതിജ്ഞ നടക്കാനാണ് സാധ്യതയേറെയുള്ളത്.
അതേസമയം അതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയില്‍ മൂന്നു ദിവസത്തെ ഏകാന്ത ധ്യാനം തുടങ്ങിയിട്ടുണ്ട്. പൊതു തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് നടക്കുന്ന നാളെ ഉച്ചകഴിഞ്ഞ് അദ്ദേഹം മടങ്ങും. പ്രധാനമന്ത്രിയുടെ വരവോടെ കന്യാകുമാരിയില്‍ കനത്ത സുരക്ഷയും നിയന്ത്രണങ്ങളുമേര്‍പ്പെടുത്തി.
"
https://www.facebook.com/Malayalivartha
























