കന്യാകുമാരിയില്‍ 45 മണിക്കൂര്‍ നീണ്ട ധ്യാനം ആരംഭിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.... ഇന്നലെ വൈകിട്ടു മുതല്‍ മറ്റന്നാള്‍ ഉച്ചകഴിഞ്ഞു വരെ മോദി ധ്യാനം തുടരും

കന്യാകുമാരിയില്‍ 45 മണിക്കൂര്‍ നീണ്ട ധ്യാനം ആരംഭിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വ്യോമസേനാ വിമാനത്തില്‍ തിരുവനന്തപുരത്ത് ഇറങ്ങിയ പ്രധാനമന്ത്രി അവിടെനിന്നാണു ധ്യാനത്തിനായി കന്യാകുമാരിയിലേക്ക് പുറപ്പെട്ടത്.
വിമാനത്താവളത്തില്‍ നിന്ന് ഹെലികോപ്റ്ററിലായിരുന്നു യാത്ര ചെയ്തത്. ലോക്‌സഭാ വോട്ടെടുപ്പിന്റെ അവസാനഘട്ടം ജൂണ്‍ ഒന്നിനു നടക്കാനിരിക്കെയാണ്, പ്രചാരണം പൂര്‍ത്തിയായ വ്യാഴാഴ്ച വൈകിട്ട് വിവേകാനന്ദ സ്മാരകത്തില്‍ മോദി ധ്യാനം തുടങ്ങി.
തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇന്നലെ ഉച്ചകഴിഞ്ഞ് 4.20ന് വ്യോമസേനയുടെ വിമാനത്തിലെത്തിയ പ്രധാനമന്ത്രി, ഹെലികോപ്റ്ററില്‍ 4.55ന് കന്യാകുമാരിയിലെ തമിഴ്‌നാട് സര്‍ക്കാര്‍ ഗെസ്റ്റ് ഹൗസിലെ ഹെലിപാഡില്‍ ഇറങ്ങി.
ആദ്യം തൊട്ടടുത്തുള്ള ഭഗവതി അമ്മന്‍ ക്ഷേത്രത്തില്‍ ദര്‍ശനം. പിന്നീട് ബോട്ടില്‍ വിവേകാനന്ദപ്പാറയിലെ സ്മാരകത്തിലേക്ക്. സ്വാമി വിവേകാനന്ദന്‍ ധ്യാനിച്ച അതേയിടത്ത് ഇന്നലെ വൈകിട്ടു മുതല്‍ മറ്റന്നാള്‍ ഉച്ചകഴിഞ്ഞു വരെ മോദി ധ്യാനം തുടരുകയും ചെയ്യും. പിന്നീട് 3.25ന് കന്യാകുമാരിയില്‍ നിന്ന് തിരിച്ച് 4.05ന് തിരുവനന്തപുരത്തത്തി 4.10ന് ഡല്‍ഹിക്കു മടങ്ങും.
എട്ട് ജില്ലാ പൊലീസ് മേധാവികളടക്കം നാലായിരത്തോളം പൊലീസുകാരെയാണ് കന്യാകുമാരി തീരത്തും കടലിലുമായി വിന്യസിച്ചിട്ടുള്ളത്.
അതേസമയം ഏഴ് ഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടം നാളെയാണ് .ഇന്ന് നിശബ്ദ പ്രചാരണത്തിനൊരുങ്ങി സ്ഥാനാര്‍ത്ഥികള്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി മത്സരിക്കുന്ന വരാണസസിയടക്കമുള്ള മണ്ഡലങ്ങലാണ് നാളെ വിധി കുറിക്കുക. പഞ്ചാബ്, ഹിമാചല്‍ പ്രദേശ് ചണ്ഡിഗഡ് യു പി, ബംഗാള്‍, ബിഹാര്‍, ഝാര്‍ഖണ്ഡ്, ഒഡിഷ എന്നിവിടങ്ങളിലെ 57 മണ്ഡലങ്ങളിലാണ് പോളിംഗ്. ചൊവ്വാഴ്ച വോട്ടെണ്ണി ഫലം പ്രഖ്യാപിക്കും.
ഏഴ് ഘട്ടങ്ങളിലായി 74 ദിവസം നീണ്ട പരസ്യ പ്രചാരണത്തിന് ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെയാണ് കൊടിയിറങ്ങിയത്. മൂന്നാം സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങടക്കം പ്ലാന്‍ ചെയ്താണ് മോദി ആത്മവിശ്വാസം കാട്ടുന്നത്. പ്രചാരണ റാലികളില്‍ പ്രധാനമന്ത്രി ചാര്‍ സൗ പാര്‍ ആവര്‍ത്തിക്കുമ്പോള്‍ സര്‍ക്കാര്‍ തലത്തില്‍ സത്യപ്രതിജ്ഞ ചടങ്ങിനുള്ള ആലോചനകളും ഊര്‍ജിതമാക്കി. കഴിഞ്ഞ കാലങ്ങളില്‍ രാഷ്ട്രപതി ഭവനിലായിരുന്നു ചടങ്ങെങ്കില്‍ ഇക്കുറി കര്‍ത്തവ്യപഥില്‍ നടത്താനാണ് നീക്കം.
https://www.facebook.com/Malayalivartha
























