ഇന്ത്യന്‍ സ്വകാര്യ ബഹിരാകാശ കമ്പനിയായ അഗ്‌നികുല്‍ കോസ്‌മോസ് വികസിപ്പിച്ച വിക്ഷേപണ വാഹനമായ അഗ്‌നിബാണ്‍ സോര്‍ട്ടഡ് പരീക്ഷണവിക്ഷേപണം വിജയം

ഇന്ത്യന്‍ സ്വകാര്യ ബഹിരാകാശ കമ്പനിയായ അഗ്‌നികുല്‍ കോസ്‌മോസ് വികസിപ്പിച്ച വിക്ഷേപണ വാഹനമായ അഗ്‌നിബാണ്‍ സോര്‍ട്ടഡ് (സബ് ഓര്‍ബിറ്റല്‍ ടെക് ഡെമോണ്‍സ്ട്രേറ്റര്‍) പരീക്ഷണവിക്ഷേപണം വിജയം.
ഇന്നലെ രാവിലെ 7.15-ന് ശ്രീഹരിക്കോട്ട സതീഷ് ധവാന്‍ സ്‌പെയ്സ് സെന്ററിലെ വിക്ഷേപണത്തറയില്‍നിന്ന് റോക്കറ്റ് കുതിച്ചുയര്‍ന്നു. ദൗത്യവിജയത്തില്‍ അഗ്‌നികുല്‍ കോസ്‌മോസിനെ അഭിനന്ദിച്ച ബഹിരാകാശ ഗവേഷണസംഘടന ( ഐ.എസ്.ആര്‍.ഒ) ഇന്ത്യക്ക് ഇത് സുപ്രധാന നാഴികക്കല്ലാണെന്ന് വ്യക്തമാക്കുകയുണ്ടായി. ഒറ്റഘട്ടം മാത്രമുള്ള വിക്ഷേപണവാഹനമാണ് അഗ്‌നിബാണ്‍. വിക്ഷേപിച്ച് രണ്ടു മിനിറ്റിനുള്ളില്‍ റോക്കറ്റ് ബംഗാള്‍ ഉള്‍ക്കടലില്‍ പതിച്ചു.
575 കിലോ ഭാരവും 6.2 മീറ്റര്‍ നീളവുമുള്ള അഗ്‌നിബാണിന് 300 കിലോവരെയുള്ള പേലോഡ് വഹിച്ച് 700 കിലോമീറ്റര്‍ ഉയരെയുള്ള ഭ്രമണപഥത്തിലെത്തിക്കാനാവും. വാതകരൂപത്തിലും ദ്രവരൂപത്തിലുമുള്ള ഇന്ധനങ്ങളുടെ മിശ്രിതം ഉപയോഗിച്ചുള്ളതാണ് പ്രൊപ്പല്‍ഷന്‍ സിസ്റ്റം. മണ്ണെണ്ണയും മെഡിക്കല്‍ ഗ്രേഡ് ദ്രവ ഓക്‌സിജനും അടങ്ങുന്ന, വിമാനങ്ങളില്‍ ഉപയോഗിക്കുന്ന ടര്‍ബൈന്‍ ഇന്ധനമാണ് പ്രയോജനപ്പെടുത്തുന്നത്.
നിലവിലുള്ള ക്രയോജനിക് എന്‍ജിനുകളില്‍ ഉപയോഗിക്കുന്നത് ദ്രവീകൃത ഹൈഡ്രജനും ഓക്‌സിജനുമാണ്. ഹൈഡ്രജനെ ദ്രവരൂപത്തിലാക്കണമെങ്കില്‍ 254 ഡിഗ്രിയിലും ഓക്‌സിജനെ ദ്രവരൂപത്തിലാക്കാന്‍ 157 ഡിഗ്രിയിലും തണുപ്പിക്കണം. സാങ്കേതികസംവിധാനങ്ങളേറെ ആവശ്യമായ ചെലവേറിയ പ്രക്രിയയാണിത്.
വിക്ഷേപണച്ചെലവ് കുറയ്ക്കാന്‍ സെമി ക്രയോജനിക് എന്‍ജിനുകള്‍ക്കാകും. ലോകത്തിലെ ആദ്യത്തെ സിംഗിള്‍ പീസ് ത്രീഡി പ്രിന്റഡ് സെമി ക്രയോജനിക് റോക്കറ്റ് എന്‍ജിനായ അഗ്‌നിലൈറ്റ് എന്‍ജിന്റെ പരീക്ഷണമാണ് ദൗത്യത്തിന്റെ ലക്ഷ്യം.
"
https://www.facebook.com/Malayalivartha
























