ട്രെയിന്‍ വരുന്നത് കണ്ടില്ല.... ഫോണില്‍ സംസാരിച്ചു റെയില്‍പാളം കടന്ന സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍ ട്രെയിന്‍ തട്ടി മരിച്ചു....

ഫോണില്‍ സംസാരിച്ചു റെയില്‍പാളം കടന്ന സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍ ട്രെയിന്‍ തട്ടി മരിച്ചു. ആന്ധ്രപ്രദേശ് സ്വദേശിനിയും പെരുങ്കളത്തൂരിലെ സ്വകാര്യ ഐടി കമ്പനിയില്‍ ജീവനക്കാരിയുമായിരുന്ന ധരണി (23) ആണ് മരിച്ചത്.
സമീപത്തെ ഹോസ്റ്റലില്‍ താമസിച്ചിരുന്ന ധരണി, ബുധനാഴ്ച രാവിലെ ഓഫിസിലേക്ക് പോകുന്നതിനായി പെരുങ്കളത്തൂരിലെ പാളം കടക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. അന്ത്യോദയ എക്‌സ്പ്രസ് പാഞ്ഞടുക്കുന്നത് യുവതി കണ്ടില്ലെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
ധരണി സംഭവസ്ഥലത്തു തന്നെ മരിച്ചു. താംബരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
"
https://www.facebook.com/Malayalivartha
























