ഡല്‍ഹിയില്‍ ഉഷ്ണതരംഗം.... നാല്‍പതുകാരന്‍ സൂര്യാതപമേറ്റ് മരിച്ചു

ഡല്‍ഹിയില്‍ ഉഷ്ണതരംഗം.... നാല്‍പതുകാരന്‍ സൂര്യാതപമേറ്റ് മരിച്ചു. ബീഹാറിലെ ദാര്‍ബാംഗ സ്വദേശിയായ 40 കാരനെയാണ് തിങ്കളാഴ്ച സൂര്യാതപമേറ്റതിനേ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
തിങ്കളാഴ്ച രാത്രിയാണ് ഇയാളെ ഡല്‍ഹിയിലെ റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശരീര താപനില 108 ഡിഗ്രി ഫാരന്‍ ഹീറ്റിലെത്തിയതിന് പിന്നാലെ വൃക്കയുടേയും കരളിന്റേയും പ്രവര്‍ത്തനം തകരാറിലായതാണ് 40 കാരന്റെ മരണ കാരണം.
സാധാരണയിലേതിനേക്കാള്‍ 10 ഡിഗ്രിയോളം ഊഷ്മാവ് അധികമാണ് ഇയാളുടെ ശരീരത്തിലുണ്ടായിരുന്നത്. ചികിത്സ പുരോഗമിക്കുന്നതിനിടെയാണ് ഇയാള്‍ മരിച്ചതെന്ന് ആശുപത്രി അധികൃതര്‍ .
https://www.facebook.com/Malayalivartha
























