ഡൽഹി മദ്യനയ അഴിമതി കേസ്, അരവിന്ദ് കെജ്‍രിവാളിന്‍റെ ഇടക്കാല ജാമ്യകാലാവധി ഇന്ന് അവസാനിക്കും, നാലുദിവസം കൂടി ജാമ്യം നീട്ടിനൽകണമെന്ന ആവശ്യം കോടതി തള്ളിയതോടെ നാളെ തിഹാർ ജയിലിൽ തിരിച്ചെത്തണം...!!

ഡൽഹി മദ്യനയ അഴിമതി കേസിൽ അറസ്റ്റിലായ മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ ഇപ്പോൾ ജാമ്യത്തിലാണ്. എന്നാൽ കെജ്‍രിവാളിന്‍റെ ഇടക്കാല ജാമ്യകാലാവധി ഇന്ന് അവസാനിക്കുകയാണ് അതിനാൽ ഇന്ന് വളരെ നിർണായകമാണ്. ലോക്സഭ തിരിഞ്ഞെടുപ്പ് ഫലം വരാനിരിക്കെ ജാമ്യകാലാവധിയിൽ എ.എ.പിയിൽ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി 21 ദിവസത്തെ ഇടക്കാല ജാമ്യം സുപ്രിംകോടതി അനുവദിച്ചിരുന്ന കെജ്‍രിവാൾ നാളെ തിഹാർ ജയിലിൽ ഹാജരാകണം. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദിപാങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ജാമ്യം നൽകിയത്.
സ്ഥിരജാമ്യത്തിനുള്ള അപേക്ഷ സുപ്രിംകോടതി തള്ളിയതോടെ കഴിഞ്ഞ ദിവസം കെജ്‍രിവാൾ വിചാരണാകോടതിയെ സമീപിച്ചിരുന്നു. ഗുരുതരമായ അസുഖങ്ങളുടെ സൂചനകളുണ്ടെന്നും ഇതിന് ചികിത്സ ആവശ്യമാണെന്നും ഡോക്ടര്‍മാര്‍ സൂചിപ്പിച്ച കാര്യമാണ് അപേക്ഷയില്‍ ചൂണ്ടിക്കാട്ടിയത്. ഇതിനായി ജാമ്യം നാലുദിവസം കൂടി നീട്ടിനൽകണമെന്നായിരുന്നു ആവശ്യം.
എന്നാല്‍, ആവശ്യം കോടതി തള്ളുകയായിരുന്നു. ഇതോടെ നാളെ തിഹാർ ജയിലിൽ തിരിച്ചെത്തണം. എത്ര കാലം ജയിലില്‍ കഴിയേണ്ടിവരുമെന്ന് അറിയില്ലെന്നും എന്നാലും രാജ്യത്തെ ഏകാധിപത്യത്തില്‍ നിന്ന് രക്ഷിക്കാനായി താന്‍ തിഹാറിലേക്കു തിരിച്ചുപോകുമെന്നുമാണു കഴിഞ്ഞ ദിവസം കെജ്‍രിവാള്‍ പ്രതികരിച്ചത്.
ജൂൺ രണ്ടിന് തിഹാർ ജയിലിലേക്ക് മടങ്ങുമെന്നും, ജയിലിൽവച്ച് ഉപദ്രവമേൽക്കേണ്ടി വന്നാലും താൻ തല കുനിക്കില്ലെന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഇനി എത്രകാലം ജയിലിൽ കഴിയേണ്ടിവരുമെന്ന് അറിയില്ലെന്നും രാജ്യത്തെ ഏകാധിപത്യത്തിൽനിന്ന് രക്ഷിക്കാനുള്ള പ്രവർത്തനം ജയിലിൽനിന്ന് തുടരുമെന്നും കെജ്രിവാൾ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സുപ്രീംകോടതി അനുവദിച്ച 21 ദിവസത്തെ ഇടക്കാല ജാമ്യം ശനിയാഴ്ച അവസാനിക്കാനിരിക്കെയാണ് കെജ്രിവാൾ വിഡിയോ കോൺഫറൻസിൽ ഇക്കാര്യങ്ങൾ പറഞ്ഞത്.
“അവർ എന്നെ തകർക്കാൻ ശ്രമിക്കും. ഞാൻ ജയിലിലായിരുന്നപ്പോൾ അവർ എനിക്ക് മരുന്നുകൾ തന്നിരുന്നില്ല. അറസ്റ്റു ചെയ്യപ്പെട്ട ശേഷം എനിക്ക് ആറു കിലോ ഭാരം കുറഞ്ഞു. അറസ്റ്റു ചെയ്യപ്പെടുമ്പോൾ 70 കിലോ ആയിരുന്നു എന്‍റെ ഭാരം. ജയിലിൽനിന്ന് പുറത്തുവന്നിട്ടും എനിക്ക് ശരീരഭാരം കൂട്ടാൻ കഴിഞ്ഞിട്ടില്ല. നിരവധി പരിശോധനകൾ നടത്താൻ ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്. എന്തെങ്കിലും ഗുരുതര രോഗത്തിന്‍റെ ലക്ഷണങ്ങളാവാം ഇത്. ഞായറാഴ്ച ഉച്ചതിരിഞ്ഞ് മൂന്നുമണിയോടെ തിഹാർ ജയിലിലേക്ക് പുറപ്പെടും. ജയിലിൽ അവർ എന്നെ ഉപദ്രവിച്ചേക്കാം. എന്നാൽ ഞാൻ തല കുനിക്കാൻ തയാറല്ല. എനിക്ക് ജനങ്ങളെ കുറിച്ചാണ് ആശങ്ക. രാജ്യത്തിനായുള്ള നിങ്ങളുടെ സേവനം നിർത്തരുത്” -കെജ്രിവാൾ പറഞ്ഞു.
മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മേയ് പത്തിനാണ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ചത്. 21 ദിവസത്തേക്കായിരുന്നു ജാമ്യം നൽകിയത്. ഏഴാം ഘട്ട പോളിംഗ് അവസാനിക്കുന്ന ജൂൺ 1 വരെയായിരുന്നു ഇടക്കാല ജാമ്യം. തിരഞ്ഞെടുപ്പ് ഫലം വരും വരെ ജാമ്യം നൽകണമെന്ന് ആവശ്യപ്പെട്ടെങ്കിലും ജൂൺ 2 ന് തിരികെ കീഴടങ്ങണമെന്നായിരുന്നു സുപ്രീംകോടതി നിര്‍ദ്ദേശം.
https://www.facebook.com/Malayalivartha
























