ഉത്തരേന്ത്യയില്‍ അത്യുഷ്ണം...ഉഷ്ണതരംഗത്തില്‍ 33 മരണം... വെയിലത്ത് ഇറങ്ങരുതെന്ന് ജനങ്ങള്‍ക്ക് മുന്നറിയിപ്പ്, ബീഹാറില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഈ മാസം എട്ട് വരെ അടച്ചിടാന്‍ തീരുമാനം

ഉത്തരേന്ത്യയില്‍ അത്യുഷ്ണം തുടരുന്നതിനിടെ ഉഷ്ണതരംഗത്തില്‍ 33 പേര്‍ കൂടി മരിച്ചു. ബീഹാറിലും ഒഡീഷയിലും 14 വീതവും രാജസ്ഥാനില്‍ അഞ്ചു പേരുമാണ് മരിച്ചത്.
ബീഹാറില്‍ ഉഷ്ണതരംഗത്തില്‍ പത്ത് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ മരിച്ചു. ബീഹാറിലെ ഭോജ്പൂരില്‍ മാത്രം അഞ്ച് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരാണ് മരിച്ചത്. റോഹ്താസില്‍ മൂന്നും കൈമൂര്‍, ഔറംഗബാദ് ജില്ലകളില്‍ ഓരോരുത്തരും മരിച്ചു. സംസ്ഥാ നത്തിന്റെ വിവിധ ഭാഗങ്ങളിലായി നാല് പേര്‍ കൂടി മരിച്ചതായി ദുരന്തനിവാരണ വകുപ്പ് . പൊലീസുകാര്‍ അടക്കം 40ഓളം പേര്‍ ചികിത്സയിലാണ്.
45 ഡിഗിക്ക് മുകളില്‍ ചൂട് അനുഭവപ്പെടുന്ന ബീഹാറില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഈ മാസം എട്ട് വരെ അടച്ചിടാന്‍ തീരുമാനിച്ചു. അതിനിടെ ഉഷ്ണ തരംഗംഒഡീഷയിലെ റൂര്‍ക്കലയില്‍ പത്ത് പേരും സുന്ദര്‍ഘഡില്‍ നാലുപേരും മരിച്ചതായാണ് റിപ്പോര്‍ട്ട്. സംബല്‍പൂര്‍, ബലംഗീര്‍, സുരേന്ദര്‍ഗഡ്, അംഗുല്‍, ധെങ്കനാല്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഉഷ്ണതരംഗം തീവ്രമാണ്.
"
https://www.facebook.com/Malayalivartha
























