ഏഴാംഘട്ട ലോക്‌സഭ തെരഞ്ഞെടുപ്പിനായുള്ള വോട്ടെടുപ്പ് തുടങ്ങി... രണ്ടുമണിക്കൂര്‍ പിന്നിട്ടപ്പോള്‍ പോളിങ് 11.31 ശതമാനം

ഏഴാംഘട്ട ലോക്‌സഭ തെരഞ്ഞെടുപ്പിനായുള്ള വോട്ടെടുപ്പ് തുടങ്ങി രണ്ടുമണിക്കൂര്‍ പിന്നിട്ടപ്പോള്‍ 11.31 ശതമാനമാണ് പോളിങ്. ഏഴാംഘട്ടത്തിലും വോട്ടെടുപ്പ് മന്ദഗതിയിലാണ്. രാവിലെ ഏഴുമണിക്കാണ് വോട്ടെടുപ്പ് തുടങ്ങിയത്.
ഒമ്പത് മണിവരെയുള്ള പോളിങ് ശതമാനമാണിത്. 543 ലോക്‌സഭ മണ്ഡലങ്ങളില്‍ അവശേഷിക്കുന്ന 57 എണ്ണത്തിലേക്കാണ് അവസാനഘട്ടവോട്ടെടുപ്പ് പുരോഗമിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കം 904 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്.
ലോക്‌സഭ തെരഞ്ഞെടുപ്പിനൊപ്പം ഒഡിഷയില്‍ നിയമസഭ തെരഞ്ഞെടുപ്പും നടക്കുന്നുണ്ട്. ബിഹാര്‍-10.58, ചണ്ഡീഗഢ്-11.64, ഹിമാചല്‍ പ്രദേശ്-14.35, ഝാര്‍ഖണ്ഡ്-12.15, ഒഡിഷ-7.69, പഞ്ചാബ്-9.64, ഉത്തര്‍പ്രദേശ്-12.94, പശ്ചിമബംഗാള്‍-12.63 എന്നിങ്ങനെയാണ് വിവിധ സംസ്ഥാനങ്ങളിലെ പോളിങ് ശതമാനമുള്ളത്.
"
https://www.facebook.com/Malayalivartha
























