45 മണിക്കൂർ ധ്യാനം അവസാനിപ്പിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി; തിരുവള്ളൂവരുടെ പ്രതിമയിൽ പുഷ്പ വൃഷ്ടി അർപ്പിച്ചു; കന്യാകുമാരിയിൽ നിന്നും അദേഹം തിരുവനന്തപുരത്തേക്ക് മടങ്ങി

45 മണിക്കൂർ ധ്യാനം അവസാനിപ്പിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. കന്യാകുമാരിയിൽ നിന്നും അദേഹം മടങ്ങി. അതീവ സുരക്ഷയോടെ വിവേകാനന്ദ പാറയിൽ നിന്നും മടങ്ങുകയായിരുന്നു. തിരുവള്ളൂവരുടെ പ്രതിമയിൽ പുഷ്പ വൃഷ്ടി അർപ്പിച്ചു. എസ് പി ജി ഒരുക്കിയ കനത്ത സുരക്ഷയിലാണ് അദ്ദേഹം മടങ്ങിയത് . ബോട്ടിൽ അദ്ദേഹം കരയിലേക്ക് തിരിച്ചു. ഹെലികോപ്പ്റ്ററിലാണ് തിരുവനന്തപുരത്തേക്ക് മടങ്ങിയത്. 7 30 അദ്ദേഹം തിരുവനന്തപ്പുരത്തെത്തും . അവിടെ നിന്ന് അദ്ദേഹം ദില്ലിയിലേക്ക് മടങ്ങും.
കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയിൽ ധ്യാനത്തിലിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി സൂര്യോദയം ആസ്വദിച്ചു. വിവേകാനന്ദപ്പാറയിൽ ധ്യാനകേന്ദ്രത്തിന് പുറത്തിറങ്ങിയാണ് മോദി സൂര്യോദയം ആസ്വദിച്ചത്. ധ്യാനത്തിനൊരു ഇടവേളയെടുത്താണ് പ്രധാനമന്ത്രി സൂര്യോദയം ആസ്വദിക്കാനിറങ്ങിയത്. വിവേകാനന്ദപ്പാറയിലേക്ക് നേരത്തേ സന്ദര്‍ശകരെ വിലക്കിയിരുന്നെങ്കിലും വെള്ളിയാഴ്ച നിയന്ത്രണങ്ങളോടെ അനുമതി നല്‍കി. മോദി ധ്യാനമണ്ഡപത്തില്‍ ആയിരിക്കുമ്പോള്‍മാത്രമാണ് സന്ദര്‍ശകരെ പാറയിലേക്കു പോകാന്‍ അനുവദിച്ചത്.
തിരിച്ചറിയല്‍രേഖ പരിശോധിച്ചും മറ്റു വിവരങ്ങള്‍ ശേഖരിച്ചുമാണ് കടത്തിവിട്ടത്. എണ്ണത്തിനും നിയന്ത്രണമുണ്ടായിരുന്നു. പ്രധാനമന്ത്രി ധ്യാനത്തിലിരിക്കുന്ന മണ്ഡപത്തിനു സമീപത്തേക്ക് സന്ദര്‍ശകരെ അനുവദിച്ചില്ല.. പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കായി 2000 ലേറെ പൊലീസുകാരെ വിന്യസിച്ചിരുന്നു. വിവേകാനന്ദ സ്മാരത്തിലേക്ക് സന്ദർശകർക്ക് പ്രവേശന വിലക്കും ഏർപ്പെടുത്തിയിരുന്നു .
https://www.facebook.com/Malayalivartha
























