എക്സിറ്റ് പോള്‍ ചര്‍ച്ചകളില്‍ പങ്കെടുക്കില്ലെന്ന തീരുമാനം കോണ്‍ഗ്രസ് പിന്‍വലിച്ചു... ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇന്ത്യാ മുന്നണി 295 സീറ്റിലധികം നേടുമെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ

ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തിന് മുന്നോടിയായുള്ള എക്സിറ്റ് പോള്‍ ചര്‍ച്ചകളില്‍ പങ്കെടുക്കില്ലെന്ന തീരുമാനം കോണ്‍ഗ്രസ് പിന്‍വലിച്ചു. ഇന്ത്യാ മുന്നണിയുടെ ഡല്‍ഹിയില്‍ ചേര്‍ന്ന യോഗത്തിന് ശേഷമായിരുന്നു തീരുമാനം. ചര്‍ച്ചയില്‍ പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുക്കുമെന്നും കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ അറിയിച്ചു. മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയിലാണ് പ്രതിപക്ഷ സഖ്യകക്ഷികളുടെ നിര്‍ണായക യോഗം ചേര്‍ന്നത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇന്ത്യാ മുന്നണി 295 സീറ്റിലധികം നേടുമെന്ന് യോഗത്തിന് ശേഷം മല്ലികാര്‍ജുന്‍ ഖാര്‍ഗെ മാദ്ധ്യമങ്ങളോട് പറഞ്ഞു.
'വിവിധ പാര്‍ട്ടികള്‍ നല്‍കിയ റിപ്പോര്‍ട്ട് അനുസരിച്ചാണ് 295 സീറ്റ് നേടുമെന്ന് വിലയിരുത്തിയത്. സര്‍ക്കാര്‍ സര്‍വേയല്ല ഇത്. എന്‍ഡിഎ 235 സീറ്റുകളില്‍ കൂടുതല്‍ നേടില്ല. കൗണ്ടിംഗ് ദിനത്തില്‍ ജാഗ്രത പാലിക്കണമെന്ന് പ്രവര്‍ത്തര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കും. ഇന്ത്യാ സഖ്യത്തിലെ പാര്‍ട്ടികളെല്ലാം ഒറ്റക്കെട്ടാണ്. ഐക്യത്തോടെയാണ് സഖ്യം മുന്നോട്ട് പോകുന്നത്', ഖാര്‍ഗെ പറഞ്ഞു.
മമത ബാനര്‍ജിയും എംകെ സ്റ്റാലിനും യോഗത്തില്‍ പങ്കെടുത്തില്ല. അവസാന ഘട്ട വോട്ടെടുപ്പ് നടക്കുന്നതിനാല്‍ യോഗത്തില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്ന് മമത മുന്‍കൂട്ടി അറിയിച്ചിരുന്നു. ഡിഎംകെയെ പ്രതിനിധീകരിച്ച് ടിആര്‍ ബാലു യോഗത്തില്‍ പങ്കെടുത്തിരുന്നു. ഇന്ത്യാ മുന്നണി യോഗം ചേരുന്നതിന്റെ വീഡിയോ ഖാര്‍ഗെ തന്നെയാണ് എക്‌സില്‍ പങ്കുവച്ചത്.
https://www.facebook.com/Malayalivartha
























