നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന അരുണാചല്‍ പ്രദേശിലും സിക്കിമിലും ഇന്ന് വോട്ടെണ്ണും...

നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന അരുണാചല്‍ പ്രദേശിലും സിക്കിമിലും ഇന്ന് വോട്ടെണ്ണും. 60 അംഗ അരുണാചല്‍, 32 അംഗ സിക്കിം നിയമസഭകളിലേക്ക് ഏപ്രില്‍ 19 നാണ് വോട്ടെടുപ്പ് നടന്നത്.
അരുണാചലില്‍ കേവല ഭൂരിപക്ഷത്തിന് 31ഉം സിക്കിമില്‍ 17ഉം സീറ്റുകള്‍ വേണം.അരുണാചല്‍ പ്രദേശില്‍ ഭരണകക്ഷിയായ ബി.ജെ.പിയും കോണ്‍ഗ്രസും ഏറ്റുമുട്ടുന്നു.
മുഖ്യമന്ത്രി പ്രേമഖണ്ഡു, ഉപമുഖ്യമന്ത്രി ചൗന മേന്‍ അടക്കം 10 ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ ജയിച്ചിട്ടുണ്ട്. സിക്കിമില്‍ പ്രാദേശിക പാര്‍ട്ടികളായ സിക്കിം ക്രാന്തികാരി മോര്‍ച്ചയും സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ടും തമ്മിലാണ് പ്രധാന മത്സരം നടക്കുക.
" f
https://www.facebook.com/Malayalivartha
























