എക്സിറ്റ് പോള്‍ ഫലങ്ങള്‍ എന്‍.ഡി.എയ്ക്കും ബി.ജെ.പിക്കും അനുകൂലം,'മോദി 3.0' 100 ദിവസത്തെ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ഉദ്യോഗസ്ഥതല യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി, നിര്‍ണായ തീരുമാനങ്ങള്‍ സംബന്ധിച്ചുള്ള അജണ്ട ഉദ്യോഗസ്ഥര്‍ തയ്യാറാക്കിയിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ...!!

എക്സിറ്റ് പോള്‍ ഫലങ്ങള്‍ എന്‍.ഡി.എയ്ക്കും ബി.ജെ.പിക്കും വലിയ ആത്മവിശ്വാസം പകരുന്നതാണ്. ഈ സാഹചര്യത്തില്‍ ഉദ്യോഗസ്ഥതല യോഗം വിളിച്ചിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. മോദി 3.0 സംഭവിക്കുമെന്ന കണക്കുകൂട്ടലില്‍ ആദ്യ നൂറ് ദിവസത്തെ പ്രവര്‍ത്തനങ്ങള്‍ എങ്ങനെയായിരിക്കണമെന്നതാണ് യോഗത്തിലെ പ്രധാന അജണ്ടയെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അവധി ദിവസമായിട്ട് പോലും ഞായറാഴ്ചയാണ് യോഗം വിളിച്ചിരിക്കുന്നത്.
പുതിയ മോദി സര്‍ക്കാരിന്റെ ഭാഗമായി നിര്‍ണായക ഉദ്യോഗസ്ഥരുടെ നിയമനങ്ങളെ സംബന്ധിച്ചും യോഗത്തില്‍ ധാരണയുണ്ടാവും. ജൂൺ 16-ാം തീയതിയാണ് 17-ാം ലോക്സഭയുടെ കാലാവധി അവസാനിക്കുന്നത്. 18-ാം ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ യഥാര്‍ഥ ഫലം ചൊവ്വാഴ്ചയാണ് വരുന്നതെങ്കിലും അതിനായി കാത്ത് നില്‍ക്കേണ്ടെന്നാണ് ബി.ജെ.പി നേതൃത്വത്തിന്റേയും നിര്‍ദേശം.
തിരഞ്ഞെടുപ്പ് കാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പോവുന്നതിന് മുമ്പെ തന്നെ ഇനിയുള്ള ദിവസങ്ങള്‍ മോദി 3.0 വിന് വേണ്ടിയുള്ള ഹോംവര്‍ക്കായിരിക്കണമെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് മോദി നിര്‍ദേശം നല്‍കിയിരുന്നു. പ്രധാന തീരുമാനങ്ങളെല്ലാം ആദ്യ നൂറ് ദിവസത്തിലായിരിക്കുമെന്നും അതിനുള്ള തയ്യാറെടുപ്പ് ഉണ്ടായിരിക്കണമെന്നുമാണ് മോദി ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് യോഗം.
തിരഞ്ഞെടുപ്പ് കാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പോവുന്നതിന് മുമ്പെ തന്നെ ഇനിയുള്ള ദിവസങ്ങള്‍ മോദി 3.0 വിന് വേണ്ടിയുള്ള ഹോംവര്‍ക്കായിരിക്കണമെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് മോദി നിര്‍ദേശം നല്‍കിയിരുന്നു. പ്രധാന തീരുമാനങ്ങളെല്ലാം ആദ്യ നൂറ് ദിവസത്തിലായിരിക്കുമെന്നും അതിനുള്ള തയ്യാറെടുപ്പ് ഉണ്ടായിരിക്കണമെന്നുമാണ് മോദി ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നത്. മോദിയുടെ നിര്‍ദേശ പ്രകാരം മോദി 3.0 സര്‍ക്കാരിലേക്കുള്ള നിര്‍ണായ തീരുമാനങ്ങള്‍ സംബന്ധിച്ചുള്ള അജണ്ട ഉദ്യോഗസ്ഥര്‍ തയ്യാറാക്കിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. ഇത് സംബന്ധിച്ചും യോഗത്തില്‍ ചര്‍ച്ചയുണ്ടാവും.
അതേസമയം എല്ലാ എക്സിറ്റ് പോള്‍ ഫലങ്ങളും പുറത്തുവന്ന പിന്നാലെ പ്രതിപക്ഷ പ്രമുഖരെല്ലാം തന്നെ മൗനത്തിലാണ്. എങ്ങനെ പിടിച്ചുനില്‍ക്കും എങ്ങനെ പ്രതികരിക്കുമെന്നറിയാതെ വലയുന്നതിനിടയില്‍ എക്സിറ്റ് പോള്‍ ഫലത്തെ വെല്ലുവിളിച്ചിരിക്കുകയാണ് ആംആദ്മി നേതാവും ന്യൂഡല്‍ഹി ലോക്സഭ മണ്ഡലത്തിലെ സ്ഥാനാർത്ഥിയുമായ സോമനാഥ് ഭാരതി.
മൂന്നാം തവണയും നരേന്ദ്ര മോദി പ്രധാനമന്ത്രി പദത്തിലേറിയാല്‍ താൻ മൊട്ടയടിക്കുമെന്നാണ് സേമനാഥ് ഭാരതിയുടെ പ്രഖ്യാപനം. ബിജെപിക്ക് വിജയം പ്രവചിക്കുന്ന എക്സിറ്റ് പോള്‍ ഫലങ്ങള്‍ തെറ്റാണെന്ന് ജൂണ്‍ നാലിന് തെളിയിക്കപ്പെടുമെന്നും മോദി മൂന്നാം തവണയും പ്രധാനമന്ത്രിയാകില്ലെന്നും അദ്ദേഹം എക്സില്‍ കുറിച്ചു.
https://www.facebook.com/Malayalivartha
























