ഇന്ത്യയുടെ തെക്കേ അറ്റത്തുള്ള കന്യാകുമാരിയിലെ 'വിവേകാനന്ദ പാറ സ്മാരകം' സന്ദര്‍ശിക്കുമ്പോള്‍ ഒരു ദിവ്യമായ ഊര്‍ജ്ജം തോന്നുന്നു; ഈ പുണ്യസ്ഥലത്ത് ധ്യാനിക്കാന്‍ അവസരം ലഭിച്ചത് തന്റെ ഭാഗ്യമാണ്; ട്വീറ്റുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

കന്യാകുമാരിയിലെ വിവേകാനന്ദ പാറ സ്മാരകത്തിലെ ധ്യാനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം ഡൽഹിയിലേക്ക് മടക്കി വന്നിരുന്നു. അതിനു ശേഷം എന്താണ് അദ്ദേഹം ധ്യാനത്തെ കുറിച്ച് പറഞ്ഞതെന്ന് ആകാംഷയോടെ ഉറ്റുനോക്കുയായിരുന്നു രാജ്യം . അദ്ദേഹം പറഞ്ഞത് ഇപ്രകാരമാണ്; തന്നിലേക്ക് ഒരു ദിവ്യമായ ഊര്‍ജ്ജം കൈവന്നത് പോലെ തോന്നുന്നു എന്നായിരുന്നു മോദി ട്വീറ്റ് ചെയ്തത്.
ഇന്ത്യയുടെ തെക്കേ അറ്റത്തുള്ള കന്യാകുമാരിയിലെ 'വിവേകാനന്ദ പാറ സ്മാരകം' സന്ദര്‍ശിക്കുമ്പോള്‍ എനിക്ക് ഒരു ദിവ്യമായ ഊര്‍ജ്ജം തോന്നുന്നു. അമ്മ പാര്‍വതിയും സ്വാമി വിവേകാനന്ദനും ധ്യാനിച്ചത് ഈ പാറയിലാണ്.
ഈ പാറ സ്വാമി വിവേകാനന്ദന്റെ ചിന്തകള്‍ക്ക് ജീവന്‍ നല്‍കിയ 'ശിലാ സ്മാരകം' ആയി മാറി,' വര്‍ഷങ്ങള്‍ക്ക് ശേഷം സ്വാമി വിവേകാനന്ദന്റെ മൂല്യങ്ങളും ആദര്‍ശങ്ങളും ഉള്‍ക്കൊള്ളുന്ന ഇന്ത്യ എന്ന നിലയില്‍, ഈ പുണ്യസ്ഥലത്ത് ധ്യാനിക്കാന്‍ തനിക്കും അവസരം ലഭിച്ചത് തന്റെ ഭാഗ്യമാണ് എന്നും അദ്ദേഹം പറഞ്ഞു.
ഈ ശിലാ സ്മാരകത്തിലെ തന്റെ ധ്യാനം ജീവിതത്തിലെ മറക്കാനാവാത്ത നിമിഷങ്ങളില്‍ ഒന്നാണ് എന്നും പ്രധാനമന്ത്രി പറഞ്ഞു.എന്റെ ജീവിതത്തിലെ ഓരോ നിമിഷവും എന്റെ ശരീരത്തിലെ ഓരോ കണികയും രാഷ്ട്രസേവനത്തിനായി എപ്പോഴും സമര്‍പ്പിക്കുമെന്ന എന്റെ ദൃഢനിശ്ചയം ഒരിക്കല്‍ കൂടി ഞാന്‍ ഉറപ്പിക്കുന്നു. രാഷ്ട്രത്തിന്റെ പുരോഗതിക്കും പൗരന്മാരുടെ ക്ഷേമത്തിനും ആശംസകളോടെ, ഞാന്‍ 'മാ ഭാരതി'ക്ക് എന്റെ അങ്ങേയറ്റത്തെ ആദരവ് അര്‍പ്പിക്കുന്നു,' അദ്ദേഹം കുറിപ്പില്‍ പങ്ക് വെച്ചു.
https://www.facebook.com/Malayalivartha
























