Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...


"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!


കേരളം വിറയ്ക്കുന്നു: മെയ് മാസത്തിൽ പ്രളയതുല്യമായ മഴ മുന്നറിയിപ്പ്; അട്ടപ്പാടിയിൽ ദാരുണമരണം, മംഗളാദേവിയിൽ ഇടിമിന്നലേറ്റ് ഭക്തർക്ക് പരിക്ക്...

അരുണാചലും സിക്കിം; വെറും സാമ്പിൾ മാത്രം! ഉ​ഗ്രൻ വെടിക്കെട്ട് ഉടൻ.. മറ്റന്നാൾ സംഭവിക്കുന്നത്! എക്സിറ്റ് പോളുകൾ ചതിക്കുമോ?

02 JUNE 2024 07:47 PM IST
മലയാളി വാര്‍ത്ത

ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലത്തിന്റെ എക്സിറ്റ് പോൾ ഫലങ്ങൾ ശനിയാഴ്ച പുറത്തുവന്നിരുന്നു. മുന്നൂറിനുമുകളിൽ സീറ്റുനേടി ബി.ജെ.പി. നേതൃത്വത്തിലുള്ള എൻ.ഡി.എ. സഖ്യം വീണ്ടും കേന്ദ്രത്തിൽ അധികാരത്തിലെത്തുമെന്നാണ് വിവിധ എക്സിറ്റ് പോൾ ഫലങ്ങളുടെ പ്രവചനം.400 സീറ്റുനേടുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അവകാശവാദത്തെ ഭൂരിഭാഗം സർവേകളും പിന്തുണയ്ക്കുന്നില്ലെങ്കിലും വ്യക്തമായ ഭൂരിപക്ഷത്തോടെ ബി.ജെ.പി. സർക്കാരുണ്ടാക്കുമെന്നാണ് സർവേകൾ പ്രവചിക്കുന്നത്.

ചൊവ്വാഴ്ച വരാനിരിക്കുന്ന ഫലത്തിന്റെ ഏകദേശ ധാരണ പുറത്തുവന്നെന്ന് ബിജെപി പക്ഷം പറയുമ്പോൾ എക്സിറ്റ് പോളുകളുടെ വിശ്വാസ്യത തള്ളിക്കളയുകയാണ് കോൺഗ്രസും സിപിഎമ്മും ഉൾപ്പെട്ട പ്രതിപക്ഷ നിര. എൻഡിഎ മുന്നണി നാനൂറിലധികം സീറ്റുകൾ നേടുമെന്ന അവകാശവാദത്തോടെയാണ് ഇത്തവണ മോദിയുടെ നേതൃത്വത്തിൽ ബിജെപി തിരഞ്ഞെടുപ്പിനെ നേരിട്ടത്.

ബിജെപിക്കെതിരെ പ്രതിപക്ഷ പാർട്ടികൾ അണിനിരന്ന ഇന്ത്യാ മുന്നണി ബിജെപിയെ ഇത്തവണ പരാജയപ്പെടുത്താം എന്ന പ്രതീക്ഷയിലാണ്. കേരളത്തില്‍ താമര വിരിയുമെന്ന എക്സിറ്റ് പോൾ ഫലങ്ങളുടെ ആവേശത്തിലാണ് ബിജെപി ക്യാംപ്. തൃശൂരും തിരുവനന്തപുരവും നേടി തങ്ങളുടെ ചിരകാല സ്വപ്നം പൂവണിയിക്കാം എന്നാണ് പ്രതീക്ഷ.

അപ്പോഴാണ് ഇന്ന് സിക്കിം അരുണാചൽ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുന്നത്. കേവല ഭൂരിപക്ഷവും കടന്ന് അരുണാചലിൽ ബിജെപിയുടെ തേരോട്ടം. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ആകെ 60 അംഗ മന്ത്രിസഭയിൽ നിലവിൽ 46 സീറ്റുകൾ നേടി ബിജെപി മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടിക്കഴിഞ്ഞു. 10 സീറ്റുകളിൽ ബിജെപി സ്ഥാനാർത്ഥികൾ എതിരില്ലാതെ ജയിച്ചിരുന്നു.

മുഖ്യമന്ത്രി പേമ ഖണ്ഡുവും ഉപമുഖ്യമന്ത്രിയും ഇതിൽ ഉൾപ്പെടുന്നു. 31 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിനാവശ്യമായിരുന്നത്. വോട്ടെണ്ണലിന്റെ തുടക്കത്തിൽ തന്നെ ബിജെപിക്ക് ലീഡ് നിലയിൽ വൻ മുന്നേറ്റമാണ് ഉണ്ടായത്. മറ്റു പ്രതിപക്ഷ പാർട്ടികൾ എല്ലാം തന്നെ ലീഡ് നിലയിൽ ബഹുദൂരം പിന്നിലാണ്. കോൺഗ്രസിന് ഒരു സീറ്റുമാത്രമാണ് നേടാനായത്. ബാമെങ് മണ്ഡലത്തില്‍ മാത്രമാണ് കോണ്‍ഗ്രസിന് വിജയിക്കാനായത്.

നാഷണൽ പീപ്പിൾസ് പാർട്ടി നിലവിൽ 5 സീറ്റുകൾ നേടിയിട്ടുണ്ട്. പീപ്പിൾസ് പാർട്ടി ഓഫ് അരുണാചൽ 2 സീറ്റുകളും നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി 3 സീറ്റുകളും നേടിയതായാണ് വിവരം. ബിജെപി കേന്ദ്രങ്ങളിൽ ഇതിനോടകം തന്നെ ആഘോഷങ്ങൾ തുടങ്ങി കഴിഞ്ഞു. ഇത് മൂന്നാം തവണയാണ് അരുണാചൽ പ്രദേശിൽ ബിജെപി അധികാരത്തിലെത്തുന്നത്.

എന്‍.പി.പി. (നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി) അഞ്ച് സീറ്റിലും എന്‍.സി.പി മൂന്നു സീറ്റിലും പി.പി.എ. (പീപ്പിള്‍സ് പാര്‍ട്ടി ഓഫ് അരുണാചല്‍) രണ്ട് സീറ്റിലും വിജയിച്ചു. കോണ്‍ഗ്രസ് ഒരു സീറ്റിലും മൂന്നു മണ്ഡലങ്ങളില്‍ സ്വതന്ത്രരും വിജയിച്ചു. ദേശീയതലത്തില്‍ എന്‍.ഡി.എ. സഖ്യകക്ഷിയായ എന്‍.പി.പി. പക്ഷേ നിയമസഭാ തിരഞ്ഞെടുപ്പില്‍ തനിച്ചാണ് മത്സരിച്ചത്.

ദീര്‍ഘകാലം കോണ്‍ഗ്രസിന് മേല്‍ക്കയ്യുണ്ടായിരുന്ന സംസ്ഥാനമാണ് അരുണാചല്‍ പ്രദേശ്. എന്നാല്‍ 2016-ല്‍ അന്ന് കോണ്‍ഗ്രസിലായിരുന്ന പേമ ഖണ്ഡു, പാര്‍ട്ടിയുടെ 43 എം.എല്‍.എമാരുമായി ബി.ജെ.പിയിലേക്ക് കൂടുമാറി. ഇതോടെ സംസ്ഥാനത്ത് ബി.ജെ.പി. വേരുപിടിച്ച് വളരുകയും കോണ്‍ഗ്രസിന്റെ വേരറ്റുപോകാനും തുടങ്ങി.

സിക്കിമില്‍ പ്രേംസിങ് തമാങ് യുഗം തുടരും. സിക്കിം നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തെ നിലംപരിശാക്കി മുഖ്യമന്ത്രി പ്രേംസിങിന്റെ പാര്‍ട്ടിയായ സിക്കിം ക്രാന്തികാരി മോര്‍ച്ച (എസ്.കെ.എം.) സീറ്റുകള്‍ തൂത്തുവാരി. സംസ്ഥാനത്ത് ആകെയുള്ള 32 സീറ്റുകളില്‍ 31 സീറ്റുകളും നേടിയാണ് എസ്‌കെഎം അധികാരത്തുടര്‍ച്ച നേടിയത്. 2019-ലാണ് പ്രേംസിങ് തമാങ് ആദ്യമായി അധികാരത്തിലേറിയത്.

അന്ന് എസ്‌കെഎമ്മിന് 17 സീറ്റുകളും പവന്‍ കുമാറിന്റെ പാര്‍ട്ടിയായ എസ്ഡിഎഫിന് 15 സീറ്റുകളുമായിരുന്നു നേടാനായത്. എന്നാലിത്തവണ എസ്ഡിഎഫ് ഒരു സീറ്റിലൊതുങ്ങി. പവന്‍ കുമാര്‍ ചാംലിങ് അടക്കമുള്ളവര്‍ പരാജയപ്പെട്ടു. രണ്ട് മണ്ഡലങ്ങളില്‍ മത്സരിച്ച പവന്‍ കുമാര്‍ രണ്ടിടത്തും തോറ്റു. പോക് ലോക് കമ്രാങ് മണ്ഡലത്തില്‍ 3063 വോട്ടുകള്‍ക്കും നാംചെയ്ബംഗ് മണ്ഡലത്തില്‍ 1935 വോട്ടുകള്‍ക്കുമാണ് എസ്‌കെഎം സ്ഥാനാര്‍ഥികളോട് തോറ്റത്.

കോണ്‍ഗ്രസിനും ബിജെപിക്കും ഇത്തവണയും ഒരു സീറ്റില്‍പോലും ജയിക്കാനായിട്ടില്ല. 2019-ല്‍ ഒരു സീറ്റില്‍പോലും ജയിക്കാന്‍ കഴിയാതിരുന്നിട്ടും തിരഞ്ഞെടുപ്പിന് ശേഷം ബിജെപി സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ടാമത്തെ പാര്‍ട്ടിയായി മാറിയിരുന്നു. പ്രതിപക്ഷ പാര്‍ട്ടിയായ SDFന്റെ പത്ത് എംഎല്‍എമാര്‍ ഡോര്‍ജി ഷെറിംഗ് ലാപ്ചയുടെ നേതൃത്വത്തില്‍ ബിജെപിയില്‍ ചേരുകയുണ്ടായി.

പിന്നീട് ഉപതിരഞ്ഞെടുപ്പില്‍ രണ്ട് സീറ്റുകള്‍കൂടി നേടി ബിജെപിക്ക് 12 എംഎല്‍എമാരുണ്ടായിരുന്നു. ഭരണകക്ഷിയായ സിക്കിം ക്രാന്തികാരി മോര്‍ച്ച (എസ്.കെ.എം.)യുമായി സഖ്യമുണ്ടാക്കുകയും ചെയ്തിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി എസ്‌കെഎമ്മുമായുള്ള സഖ്യം ബിജെപി ഉപേക്ഷിക്കുകയായിരുന്നു.

വോട്ട് വിഹിതം വര്‍ധിപ്പിക്കാനായി എന്നത് മാത്രമാണ് ബിജെപിയെ സംബന്ധിച്ച് ഏക ആശ്വാസം. 1.62 ശതമാനം വോട്ടായിരുന്നു 2019-ല്‍ ബിജെപിക്ക് ലഭിച്ചത്. ഇത്തവണ അത് 5.3 ശതമാനമായി ഉയര്‍ത്തിയിട്ടുണ്ട്. കോണ്‍ഗ്രസിന്റെ വോട്ട് വിഹിതം 0.77 ശതമാനത്തില്‍നിന്ന് 0.33 ശതമാനമായി കുറയും ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാലു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ 65 വയസ്സുകാരന്‍ അറസ്റ്റില്‍  (48 minutes ago)

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടെന്ന് ആരോപണം; ഫാള്‍ട്ടയില്‍ മേയ് 21ന് റീ പോളിങ്  (54 minutes ago)

ഒരു ടാങ്കര്‍ കൂടി ഹോര്‍മൂസ് കടലിടുക്ക് കടന്ന് ഇന്ത്യയിലേക്ക്  (1 hour ago)

ക്രൂസ് ബോട്ട് അപകടത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്., ലൈഫ് ജാക്കറ്റ് നല്‍കിയത് മുങ്ങിത്തുടങ്ങുമ്പോള്‍  (1 hour ago)

ആലപ്പുഴയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് നഴ്‌സ് മരിച്ചു  (1 hour ago)

ഡല്‍ഹിയിലെ വസതിയില്‍ ജഡ്ജി ജീവനൊടുക്കിയ നിലയില്‍  (1 hour ago)

ഛത്തീസ്ഗഡില്‍ കുഴിബോംബ് നീക്കം ചെയ്യുന്നതിനിടെ സ്‌ഫോടനം  (1 hour ago)

പേരാമ്പ്രയിലും കൊയിലാണ്ടിയിലും സ്‌ട്രോങ് റൂം തുറന്നെന്ന യുഡിഎഫ് ആരോപണം തള്ളി ജില്ലാ കളക്ടര്‍  (3 hours ago)

വേളാങ്കണ്ണി പള്ളിക്കുള്ളില്‍ മുദ്രാവാക്യം വിളിച്ച് ടിവികെ പ്രവര്‍ത്തകര്‍; പള്ളിയിലെ ശുശ്രൂഷകള്‍ തടസ്സപ്പെട്ടു  (3 hours ago)

വോട്ടിങ് കേന്ദ്രത്തിലെ മെറ്റീരിയല്‍ റൂം തുറന്ന സംഭവത്തില്‍ കോണ്‍ഗ്രസ് ഹൈക്കോടതിയിലേക്ക്  (4 hours ago)

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ  (4 hours ago)

ഇടുക്കിയില്‍ ഭക്ഷ്യയോഗ്യമല്ലാത്ത അരി വിതരണം ചെയ്ത സംഭവത്തില്‍ റേഷന്‍കടയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (5 hours ago)

വിഐപി ഡ്യൂട്ടിക്ക് 5 ഡോക്ടര്‍മാരെങ്കിലും വേണം; താമസവും ഭക്ഷണവും ഒരുക്കണമെന്ന് പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കണമെന്ന് കമ്മിഷന്‍  (5 hours ago)

നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  (5 hours ago)

വാല്‍പ്പാറ ബസ് അപകടത്തില്‍ മരിച്ച ഇന്‍ഷുറന്‍സ് ഇല്ലാത്ത 5 പേരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം വീതം  (5 hours ago)

Malayali Vartha Recommends