നടന്റെ ബാഗില്‍ നിന്ന് 40 വെടിയുണ്ടകള്‍ പിടികൂടി... വിമാനയാത്ര റദ്ദാക്കി സുരക്ഷ ഉദ്യോഗസ്ഥര്‍

ചെന്നൈ വിമാനത്താവളത്തില്‍ നടന്റെ ബാഗില്‍ നിന്ന് 40 വെടിയുണ്ടകള്‍ പിടികൂടി. നടനും മുന്‍ എം.എല്‍.എ കൂടിയായ കരുണാസിന്റെ ബാഗില്‍ നിന്നാണ് 40 വെടിയുണ്ടകള്‍ പിടികൂടിയത്. രാവിലെ ചെന്നൈയില്‍ നിന്ന് തിരുച്ചിയിലേക്ക് ഇന്‍ഡിഗോ വിമാനത്തില്‍ പോകാനായി എത്തിയപ്പോഴാണ് സംഭവം. വിമാനത്താവളത്തില്‍ കരുണാസിന്റെ സ്യൂട്ട്‌കേസ് സ്‌കാന്‍ പരിശോധനക്ക് വിധേയമാക്കുന്നതിനിടെ അലാറം മുഴങ്ങുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് 40 വെടിയുണ്ടകള്‍ കണ്ടെടുത്തത്.
എന്നാല്‍ തന്റെ സംരക്ഷണത്തിനായി ലൈസന്‍സുള്ള തോക്കിന്റെ രേഖകള്‍ കരുണാസ് സമര്‍പ്പിച്ചെങ്കിലും സുരക്ഷ ഉദ്യോഗസ്ഥര്‍ വിമാനയാത്ര റദ്ദാക്കി. മാതൃകാ പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാല്‍ തോക്ക് ഡിണ്ടിഗല്‍ പൊലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ചെങ്കിലും വെടിയുണ്ടകള്‍ അബദ്ധത്തില്‍ ബാഗില്‍ വച്ചതാണെന്നും അദ്ദേഹം ഉദ്യോഗസ്ഥരോട് പറഞ്ഞു. തിടുക്കത്തില്‍ വന്നതിനാല്‍ സ്യൂട്ട്‌ക്കേസില്‍ തിരകള്‍ സൂക്ഷിച്ചിരുന്ന പെട്ടി ശ്രദ്ധയില്‍പ്പെട്ടില്ലെന്നാണ് വിശദീകരണം. കരുണാസിനെ പിന്നീട് വിശദമായ ചോദ്യംചെയ്യലിനുശേഷം വിട്ടയച്ചു.
https://www.facebook.com/Malayalivartha
























