പ്രധാനമന്ത്രി പദത്തില്‍ ഹാട്രിക്കിലേക്ക് നീങ്ങുമെന്ന പ്രവചനമുണ്ടായിട്ടും... അമിത ആഹ്‌ളാദമോ, അഹങ്കാരമോ ഇല്ലാതെ പ്രധാനമന്ത്രി നരേന്ദ്രമോദി.... കന്യാകുമാരിയില്‍ നിന്ന് ഡല്‍ഹിയിലെത്തിയ അദ്ദേഹം ഉഷ്ണതരംഗവുമായി ബന്ധപ്പെട്ട യോഗങ്ങളിലും മറ്റും പങ്കെടുത്തു...

പ്രധാനമന്ത്രി പദത്തില്‍ ഹാട്രിക്കിലേക്ക് നീങ്ങുമെന്ന പ്രവചനമുണ്ടായിട്ടും അമിത ആഹ്‌ളാദമോ, അഹങ്കാരമോ ഇല്ലാതെ പ്രധാനമന്ത്രി നരേന്ദ്രമോദി. കന്യാകുമാരിയില്‍ നിന്ന് ഡല്‍ഹിയിലെത്തിയ അദ്ദേഹം ഉഷ്ണതരംഗവുമായി ബന്ധപ്പെട്ട യോഗങ്ങളിലും മറ്റും പങ്കെടുത്തു. അതേസമയം പ്രതീക്ഷിച്ചതിലും അപ്പുറത്തേക്ക് തോല്‍വിയുടെ ആഘാതം ഉണ്ടാകുമെന്ന് ഉറപ്പായതോടെ ഇന്ത്യ സഖ്യം അന്തംവിട്ടുപായുകയാണ്. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള സാധ്യതയുണ്ടെന്ന് ആരോപിച്ചവര്‍ തെരഞ്ഞെടുപ്പ് കമ്മിഷനെ കണ്ടു. പരാജയമുണ്ടായാല്‍ ന്യായീകരണം നടത്താനാണിതെന്നാണ് പ്രധാന ആക്ഷേപം. എല്ലാ സര്‍വ്വേകളും ഒരുമിച്ച് കളവ് പറയുമോ എന്ന പ്രസക്തമായ ചോദ്യം ഉയരുകയാണ്. തങ്ങള്‍ക്ക് 295 സീറ്റ് കിട്ടുമെങ്കില്‍ എന്തിനാണ് കോണ്‍ഗ്രസും കൂട്ടരും ഭയക്കുന്നത്.
ഇവിഎമ്മില്‍ തിരിമറി നടത്താനാണെങ്കില്‍ കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ അത് സംഭവിക്കുമായിരുന്നു. അവിടെ കോണ്‍ഗ്രസിന് ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം കിട്ടി. അതുകൊണ്ട് അതിനുള്ള സാധ്യത വളരെ കുറവാണെന്ന് പല വിദഗ്ധരും പറയുന്നു. ബിജെപി വീണ്ടും അധികാരത്തിലെത്തിയാല്‍ കോണ്‍ഗ്രസിന്റെ നിലനില്‍പ്പിന് തന്നെ ഭീഷണിയാകുമെന്ന് മാത്രമല്ല ഇന്ത്യ മുന്നണി തകര്‍ന്ന് തരിപ്പണമാകും. അതാണ് ഇവരുടെ പ്രധാന ആശങ്കയ്ക്ക് കാരണം.ബിജെപി 400 സീറ്റുകള്‍ നേടിയാല്‍ അത്ഭുതപ്പെടേണ്ടതില്ല. രാജ്യത്തിന്റെ 72 വര്‍ഷത്തെ തിരഞ്ഞെടുപ്പ് ചരിത്രത്തിനിടയില്‍ ഒരേ ഒരു തവണയാണ് 400 സീറ്റിലധികം നേടി ഒരു പാര്‍ട്ടി അധികാരത്തിലെത്തിയത്.
1984ല്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ വധത്തിന് ശേഷം നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 48.12 % വോട്ടും 414 സീറ്റും നേടി അധികാരം പിടിച്ചെടുത്തു. ഇതിന് മുമ്പോ ശേഷമോ ഒരു പാര്‍ട്ടിക്കും സ്വപ്നതുല്യമായ ഈ നേട്ടം കൈവരിക്കാനായിട്ടില്ല. 414 സീറ്റ് നേടി അധികാര ത്തിലേറിയ രാജീവ് ഗാന്ധിയുടെ മകന്‍ രാഹുല്‍ ഗാന്ധി നേതൃത്വം കൊടുക്കുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പിലും ലോക്‌സഭയുടെ മൊത്തം അംഗസംഖ്യയുടെ 10% സീറ്റു പോലും നേടാനാകാത്ത ഗതികേടിലാണ്.വരൃാരാണസി ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളില്‍ ജനങ്ങള്‍ക്ക് പ്രദാനമന്ത്രിയെ കുറിച്ച് നല്ല മതിപ്പാണ്.
'മോദിജി വളരെ നന്നായി ജോലി ചെയ്യുന്നു''. 'പാവങ്ങളായ നിങ്ങളെപ്പോലുള്ളവര്‍ക്ക് മോദിജി എന്തു ചെയ്തു?' എന്ന ചോദ്യത്തിന് ഉടനടിയാണ് ഒരു സ്ത്രീയുടെ ഉത്തരം എത്തിയത്:''ഞങ്ങള്‍ക്ക് വീടില്ലായിരുന്നു. പക്ഷെ സ്ഥലമുണ്ടായിരുന്നു. മോദിജി രണ്ടരലക്ഷം തന്നു. വീടുവെച്ചു. വാരണാസിയില്‍ വികസനം എങ്ങിനെ?'' എന്നതായിരുന്നു അടുത്ത ചോദ്യം. ''വാരണാസിയില്‍ ഇടനാഴി ഉണ്ടാക്കി. റോഡുകള്‍ വികസിപ്പിച്ചു. നദിയോരം വൃത്തിയാക്കി. പണ്ട് ഇതുപോലെ വൃത്തിയില്ലായിരുന്നു. '. അപ്പോഴേക്കും സ്ത്രീയുടെ മകള്‍ പുറത്തുവന്നു. ''മോദിജി ചെയ്യുന്നത് മറ്റാര്‍ക്കും ചെയ്യാനാകില്ലെന്ന് വ്യക്തമാക്കി. എല്ലാവരും രാഷ്ട്രീയത്തില്‍ സ്വന്തം കാര്യം നോക്കും. മോദിജി ജനങ്ങളുടെ കാര്യം നോക്കും. കോളെജില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ക്കെല്ലാം ലാപ് ടോപ് നല്‍കി''- പെണ്‍കുട്ടിയുടെ മറുപടി നല്‍കി. സാധാരണക്കാരുടെ മനസ്സില്‍ മോദിക്കും അദ്ദേഹത്തിന്റെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കും വലിയ സ്ഥാനമുള്ളത് കൊണ്ടാണ് ജനം ബിജെപിയെ വീണ്ടും അധികാരത്തിലേറ്റുന്നതെന്ന് മനസ്സിലാക്കാന്‍ ഇവരുടെയൊക്കെ വാക്കുകള്‍ തന്നെ ധാരാളം.
കോണ്‍ഗ്രസിനെ കുറിച്ച് അവര്‍ അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളിലെ ജനങ്ങള്‍ക്ക് പോലും വലിയ മതിപ്പില്ല. അവര്‍ കര്‍ണാടകയില്‍ അധികാരത്തിലേറിയിട്ട് അധികാ കാലമായില്ല. അവിടെ ബിജെപി കൂടുതല്‍ സീറ്റുകള്‍ നേടുമെന്ന സര്‍വ്വേഫലങ്ങള്‍ അവരുടെ ഭരണപരാജയമാണ് വ്യക്തമാക്കുന്നത്. മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറും തമ്മിലുള്ള ചേരിപ്പോരാണ് സര്‍ക്കാരിലെ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് റിപ്പോര്‍ട്ട്. കര്‍ണാടകയ്ക്ക് പുറമേ തെലങ്കാനയിലും ആന്ധ്രയിലും ബിജെപി വലിയ കുതിപ്പ് നടത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. തെലങ്കാനയില്‍ കോണ്‍ഗ്രസ് ഭരണംപിടിച്ചെടുത്തിട്ട് മാസങ്ങള്‍ പോലുമായില്ല. അവിടുത്തെ ജനം ബിജെപിക്ക് അനുകൂലമായി ജനവിധി എഴുതിയെങ്കില്‍ കേന്ദ്രത്തില്‍ സ്ഥിരതയാര്‍ന്ന ഭരണം ഉണ്ടാകണമെന്ന് അവര്‍ ആഗ്രഹിക്കുന്നു എന്നാണ് മനസ്സിലാക്കേണ്ടത്. ആന്ധ്രയില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ തേരോട്ടത്തിന് തടയിടാന്‍ ചന്ദ്രബാബു നായിഡുവിന്റെ ടിആര്‍എസ് - ബിജെ പി സഖ്യത്തിന് കഴിഞ്ഞു.
മുന്നണി നിയമസഭയിലും ലോക്‌സഭയിലും തൂത്തുവാരുമെന്നാണ് സര്‍വേ റിപ്പോര്‍ട്ടുകള്‍. അങ്ങനെയെങ്കില്‍ ദക്ഷിണേന്ത്യയില്‍ ബിജെപി മറ്റൊരു ചരിത്രംകൂടി എഴുതുകയാകും. എങ്കിലും കേരളത്തില്‍ താമരവിരിയില്ലെന്നാണ് മനോരമ ന്യൂസ് സര്‍വ്വേ പറയുന്നത്.കാശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതോടെ സംസ്ഥാനത്തെ സ്ഥിതിഗതികള്‍ ശാന്തമായിരുന്നു. ഇത്തവണ വോട്ടിംഗ് ശതമാനം കൂടിയത് അതിന്റെ ഫലമായാണ്. തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചിരുന്ന നേതാക്കളും ജനങ്ങളും സമ്മതിദാന അവകാശം വിനിയോഗിക്കാനിറങ്ങി. ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ വലിയ നാഴികക്കല്ലാണത്. ഹിമാചലില്‍ കോണ്‍ഗ്രസാണ് അധികാരത്തിലുള്ളതെങ്കിലും നാല് ലോക്‌സഭാ മണ്ഡലങ്ങളും ബിജെപി തിരിച്ച് പിടിക്കുമെന്നുറപ്പാണ്. കോണ്‍ഗ്രസിനുള്ളില്‍ തന്നെയുള്ള ഗ്രൂപ്പ് പോര് കാരണം ഭരണമുരടിപ്പാണ്. അഴിമതിക്കേസില്‍ ജാര്‍ഖണ്‍ഡ് മുഖ്യമന്ത്രിയായിരുന്ന ഷിബു സോറന്‍ അറസ്റ്റിലായതോടെ ബിജെപിയുടെ സാധ്യതകള്‍ വര്‍ദ്ധിക്കുകയായിരുന്നു.
ചത്തീസ്ഗഢിലെ സ്ഥിതിയും വ്യത്യസ്തമല്ല. യുപിയില്‍ കേന്ദ്രം നടത്തിയ വികസന പദ്ധതികള്‍ മാത്രം മതി ജനങ്ങള്‍ ബിജെപിയെ സ്വീകരിക്കാനെന്ന് തെരഞ്ഞെടുപ്പിന് മുമ്പ് നടന്ന സര്‍വ്വേ വ്യക്തമാക്കിയിരുന്നു. റേഷന്‍ വിതരണമായിരുന്നു യുപിയില്‍ പാവം ഗ്രാമീണര്‍ നേരിടുന്ന പ്രധാന വെല്ലുവിളി. മോദി -യോഗി സര്‍ക്കാരുകള്‍ ഇടപെട്ട് പ്രശ്‌നം പരിഹരിച്ചു. അത് ജനങ്ങള്‍ക്ക് വലിയ ആശ്വാസമാണ് നല്‍കുന്നത്. ഗോവയില്‍ ബിജെപി സര്‍ക്കാരാണ് അധികാരത്തിലുള്ളത്. അവിടെയും ആശങ്കകളില്ല. എന്നാല്‍ ബിജെപിയുടെ കുതിപ്പും ജനവിശ്വാസ്യതയും ഇന്ത്യ സഖ്യത്തെ വല്ലാതെ ഭയപ്പെടുത്തുന്നു. അതുകൊണ്ടാണ് അവര്‍ പിച്ചും പേയും പോലെ പലതും വിളിച്ച് പറയുന്നത്.
https://www.facebook.com/Malayalivartha
























