ദില്ലിയിൽ നിന്നും മുംബൈയിലേക്ക് വരുന്ന ആകാശ എയറിന്റെ വിമാനത്തിൽ ബോംബ് ഭീഷണി; സുരക്ഷ ഉദ്യോഗസ്ഥരും ഡോഗ് സ്‌ക്വാഡ് വിമാനം പരിശോധിച്ചു

വീണ്ടും വിമാനത്തിന് ബോംബ് ഭീഷണി. ദില്ലിയിൽ നിന്നും മുംബൈയിലേക്ക് വരുന്ന ആകാശ എയറിന്റെ വിമാനത്തിലാണ് ബോംബ് ഭീഷണി സന്ദേശം . വിമാനം അഹമ്മദാബാദ് വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. സുരക്ഷ ഉദ്യോഗസ്ഥരും ഡോഗ് സ്‌ക്വാഡ് വിമാനം പരിശോധിച്ചു . ഇതിപ്പോൾ വിമാനത്തിന് ബോംബ് ഭീഷണി തുടർ കഥയാകുകയാണ്.
ഇന്നലെ സമാനമായ സംഭവമുണ്ടായിരുന്നു. പാരീസില്‍ നിന്ന് മുംബൈയില്‍ എത്തിയ വിസ്താര വിമാനത്തിന് നേരെയാണ് ബോംബ് ഭീഷണി . പാരീസിലെ ചാള്‍സ് ഡി ഗല്ലെ വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്നതായിരുന്നു വിസ്താര യുകെ 024 വിമാനം . ബോംബ് ഭീഷണി സന്ദേശത്തെ തുടര്‍ന്ന് ഇന്ന് രാവിലെ 10.19ന് വിമാനം അടിയന്തര ലാന്‍ഡിംഗ് നടത്തി.
മുംബൈ ഛത്രപതി ശിവാജി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ആയിരുന്നു ലാൻഡിംഗ്. വിമാനത്തിലുണ്ടായിരുന്നത് 294 യാത്രക്കാരും 12 ജീവനക്കാരുമാണ് . വിമാനത്താവള അധികൃതര്‍ വ്യക്തമാക്കുന്നത് , സന്ദേശം വ്യാജമാണെന്നും വിമാനത്തിലെ പരിശോധനയില്‍ സംശയാസ്പദമായ ഒന്നും കണ്ടെത്തിയിട്ടില്ലെന്നുമാണ് .
https://www.facebook.com/Malayalivartha
























