Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...


"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!


കേരളം വിറയ്ക്കുന്നു: മെയ് മാസത്തിൽ പ്രളയതുല്യമായ മഴ മുന്നറിയിപ്പ്; അട്ടപ്പാടിയിൽ ദാരുണമരണം, മംഗളാദേവിയിൽ ഇടിമിന്നലേറ്റ് ഭക്തർക്ക് പരിക്ക്...

ലോക്സഭ തിരഞ്ഞെടുപ്പ് ഫലം ഔദ്യോഗികമായി പുറത്തുവരുന്നതിന് മുമ്പ് തന്നെ അടുത്ത സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിനായുള്ള ഒരുക്കങ്ങൾ രാഷ്ട്രപതി ഭവനിൽ ആരംഭിച്ചു

03 JUNE 2024 04:36 PM IST
മലയാളി വാര്‍ത്ത

ലോക്സഭ തിരഞ്ഞെടുപ്പ് ഫലം ഔദ്യോഗികമായി പുറത്തുവരുന്നതിന് മുമ്പ് തന്നെ അടുത്ത സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിനായുള്ള ഒരുക്കങ്ങൾ രാഷ്ട്രപതി ഭവനിൽ ആരംഭിച്ചു. ചൊവ്വാഴ്ച വോട്ടെണ്ണലിന് മുന്നോടിയായി, രാഷ്ട്രപതി ഭവനിൽ പ്രധാനമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും സത്യപ്രതിജ്ഞാ ചടങ്ങിനായി എത്തുന്ന വേദിയിലേക്കുള്ള അലങ്കരിക്കുന്നതിന് ആവശ്യമായ സസ്യങ്ങളും ചെടികളും വിതരണം ചെയ്യുന്നതിനുള്ള ടെൻഡർ ക്ഷണിച്ചു. 21.97 ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്ന ടെൻഡർ തിങ്കളാഴ്ച തുറക്കും. കരാർ പൂർത്തിയാക്കാൻ കരാറുകാരന് അഞ്ച് ദിവസത്തെ സമയമുണ്ട്.

സത്യപ്രതിജ്ഞ ചടങ്ങിനുള്ള ഒരുക്കങ്ങൾ കഴിഞ്ഞ ആഴ്ച മുതൽ ആരംഭിച്ചെന്നാണ് രാഷ്ട്രപതി ഭവനിലുള്ള ഉദ്യോഗസ്ഥർ പറയുന്നത്. കേന്ദ്ര പൊതുമരാമത്ത് വകുപ്പാണ് ചടങ്ങിന്റെ മേൽനോട്ടം വഹിക്കുന്നത്. അതിനിടെ, രാജ്യത്തുടനീളമുള്ള പുതുതായി തിരഞ്ഞെടുക്കപ്പെടുന്ന എംപിമാരുടെ യാത്ര, വിമാനത്താവളം, റെയിൽവേ സ്റ്റേഷനുകൾ തുടങ്ങിയ ട്രാൻസിറ്റ് പോയിന്റുകളിലെ വരവ്, താമസ സൗകര്യം എന്നിവ സുഗമമാക്കുന്നതിനുള്ള ഒരുക്കങ്ങൾ ലോക്സഭാ സെക്രട്ടേറിയറ്റ് നടത്തുന്നുണ്ട്.

അടുത്ത സർക്കാർ അധികാരത്തിലേറുന്ന ചടങ്ങ് ആഘോഷമാക്കാൻ തന്നെയാണ് ബിജെപിയും തീരുമാനം. ഔദ്യോഗിക സത്യപ്രതിജ്ഞ നടക്കുന്ന അതേ ദിവസം തന്നെ ഭാരത് മണ്ഡപത്തിലോ കർത്തവ്യ പാതയിലോ ബിജെപിയുടെ രാഷ്ട്രീയ പരിപാടി നടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. മൂന്നാം വിജയം ചരിത്ര സംഭവമാക്കി മാറ്റാനാണ് ബിജെപി പദ്ധതിയിട്ടിരിക്കുന്നത്. ഒരു മുതിർന്ന സർക്കാർ ഉദ്യോഗസ്ഥൻ പറയുന്നതനുസരിച്ച്, സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷമുള്ള ആഘോഷ/സാംസ്‌കാരിക പരിപാടികളുടെ എന്താണെന്ന് ഇതുവരെ അന്തിമമാക്കിയിട്ടില്ല. സത്യപ്രതിജ്ഞ ചടങ്ങ് ജൂൺ 9 ന് നടക്കുമെന്നാണ് വിവരം.

അതേസമയം, രാജ്യത്ത് മൂന്നാമതും മോദി തരംഗമെന്ന് വ്യക്തമായ സൂചനകൾ നൽകിക്കൊണ്ടാണ് എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നത്. കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്നും എന്നാൽ, സീറ്റുകൾ തൂത്തുവാരുന്നത് യുഡിഎഫ് ആയിരിക്കുമെന്നും പ്രവചനമുണ്ട്. നാനൂറിലേറെ സീറ്റുകൾ ലക്ഷ്യംവച്ച ബിജെപി മുന്നൂറ്റി അൻപതിലേറെ സീറ്റുകൾ നേടി തുടർച്ചയായ മൂന്നാം വട്ടവും അധികാരത്തിലെത്തുമെന്നാണ് മിക്ക സർവേ ഫലങ്ങളിലും പറയുന്നത്.

അതേസമയം കോൺഗ്രസിന് 2019ൽ ലഭിച്ചതിനേക്കാൾ കൂടുതൽ സീറ്റുകൾ കിട്ടുമെന്നും എക്സിറ്റ് പോൾ ഫലങ്ങൾ വ്യക്തമാക്കുന്നു. പശ്ചിമ ബംഗാളിൽ സിപിഎം കോൺഗ്രസ് സഖ്യത്തിന് ഒരു സീറ്റുപോലും കിട്ടില്ല. തൃണമൂലിനെ പിന്നിലാക്കി ബിജെപിയായിരിക്കും അവിടെ ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന് മൂന്നു സർവെകളിൽ പറയുന്നു. കർണാടക, മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ, ഡൽഹി, മദ്ധ്യപ്രദേശ്, ഗുജറാത്ത് സംസ്ഥാനങ്ങളാകും എൻഡിഎ വിജയത്തിന്റെ അടിത്തറ. യുപിയും എൻഡിഎയ്ക്ക് അനുകൂലമാണ്. ഡൽഹിയിൽ കോൺഗ്രസ് ആംആദ്മി പാർട്ടി സഖ്യത്തെ മറികടന്ന് ബിജെപി ഏഴു സീറ്റും നിലനിറുത്തുമെന്നും പ്രവചനമുണ്ട്.

       
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാലു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ 65 വയസ്സുകാരന്‍ അറസ്റ്റില്‍  (48 minutes ago)

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടെന്ന് ആരോപണം; ഫാള്‍ട്ടയില്‍ മേയ് 21ന് റീ പോളിങ്  (54 minutes ago)

ഒരു ടാങ്കര്‍ കൂടി ഹോര്‍മൂസ് കടലിടുക്ക് കടന്ന് ഇന്ത്യയിലേക്ക്  (1 hour ago)

ക്രൂസ് ബോട്ട് അപകടത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്., ലൈഫ് ജാക്കറ്റ് നല്‍കിയത് മുങ്ങിത്തുടങ്ങുമ്പോള്‍  (1 hour ago)

ആലപ്പുഴയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് നഴ്‌സ് മരിച്ചു  (1 hour ago)

ഡല്‍ഹിയിലെ വസതിയില്‍ ജഡ്ജി ജീവനൊടുക്കിയ നിലയില്‍  (1 hour ago)

ഛത്തീസ്ഗഡില്‍ കുഴിബോംബ് നീക്കം ചെയ്യുന്നതിനിടെ സ്‌ഫോടനം  (1 hour ago)

പേരാമ്പ്രയിലും കൊയിലാണ്ടിയിലും സ്‌ട്രോങ് റൂം തുറന്നെന്ന യുഡിഎഫ് ആരോപണം തള്ളി ജില്ലാ കളക്ടര്‍  (3 hours ago)

വേളാങ്കണ്ണി പള്ളിക്കുള്ളില്‍ മുദ്രാവാക്യം വിളിച്ച് ടിവികെ പ്രവര്‍ത്തകര്‍; പള്ളിയിലെ ശുശ്രൂഷകള്‍ തടസ്സപ്പെട്ടു  (3 hours ago)

വോട്ടിങ് കേന്ദ്രത്തിലെ മെറ്റീരിയല്‍ റൂം തുറന്ന സംഭവത്തില്‍ കോണ്‍ഗ്രസ് ഹൈക്കോടതിയിലേക്ക്  (4 hours ago)

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ  (4 hours ago)

ഇടുക്കിയില്‍ ഭക്ഷ്യയോഗ്യമല്ലാത്ത അരി വിതരണം ചെയ്ത സംഭവത്തില്‍ റേഷന്‍കടയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (5 hours ago)

വിഐപി ഡ്യൂട്ടിക്ക് 5 ഡോക്ടര്‍മാരെങ്കിലും വേണം; താമസവും ഭക്ഷണവും ഒരുക്കണമെന്ന് പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കണമെന്ന് കമ്മിഷന്‍  (5 hours ago)

നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  (5 hours ago)

വാല്‍പ്പാറ ബസ് അപകടത്തില്‍ മരിച്ച ഇന്‍ഷുറന്‍സ് ഇല്ലാത്ത 5 പേരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം വീതം  (5 hours ago)

Malayali Vartha Recommends