പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പൈശാചിക ബാധയ്ക്ക് ചികിത്സിക്കുന്നുവെന്ന വ്യാജേന പുരോഹിതന്‍ ബലാത്സംഗം ചെയ്തു

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പൈശാചിക ബാധയ്ക്ക് ചികിത്സിക്കുന്നുവെന്ന വ്യാജേന പുരോഹിതന്‍ ബലാത്സംഗം ചെയ്തു. കര്‍ണാടകയിലെ ചിത്രദുര്‍ഗ ജില്ലയിലാണ് സംഭവം. പെണ്‍കുട്ടി മൂന്ന് വര്‍ഷമായി ഖുറാന്‍ പഠനത്തില്‍ പങ്കെടുക്കുന്ന പള്ളിയിലെ പുരോഹിതനെ ഇതോടെ പോലീസ് അറസ്റ്റ് ചെയ്തു.
പൈശാചിക ബാധയുണ്ടെന്ന ആരോപണത്തെ തുര്‍ന്ന് പുരോഹിതന്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തി ചികിത്സ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ശരീരത്തില്‍ കൂടിയിരിക്കുന്ന പിശാച് ബാധ ഒഴിയാന്‍ കുട്ടിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുക മാത്രമാണ് പ്രതിവിധിയെന്ന് ഇയാള്‍ കുട്ടിയുടെ സഹോദരനെ ബോധിപ്പിച്ചു.
എന്നാല്‍ ആദ്യം സഹോദരനോടാണ് ഇയാള്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ആവശ്യപ്പെട്ടത്. ഇതിന്റെ ദൃശ്യങ്ങള്‍ ഇയാള്‍ ചിത്രീകരിക്കുകയും ചെയ്തു. ഇതിന് ശേഷമാണ് വ്യാജ പുരോഹിതനും കുട്ടിയെ ബലാത്സംഗം ചെയ്തത്.
ആറ് മുതല്‍ ഏഴ് മാസം വരെ പെണ്‍കുട്ടി ദുരുപയോഗം ചെയ്യപ്പെട്ടു. പുരോഹിതനും സഹോദരനും ആഴ്ചയില്‍ ഒരിക്കല്‍ കുട്ടിയെ ബലാത്സംഗം ചെയ്തു. ഇതിന് പിന്നാലെ കുട്ടിയുടെ ആരോഗ്യ സ്ഥിതി മോശമാകുകയും വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. പിന്നാലെ അമ്മയോട് കാര്യങ്ങള്‍ വെളിപ്പെടുത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്.
പിന്നാലെ അമ്മ വനിതാ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും പ്രതിക്കെതിരെ പ്രഥമവിവര റിപ്പോര്‍ട്ട് (എഫ്‌ഐആര്‍) രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. കുട്ടികളെ ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതിനുള്ള (പോക്സോ) നിയമപ്രകാരം പുരോഹിതനെയും സഹോദരനെയും അറസ്റ്റ് ചെയ്യുകയും കുറ്റം ചുമത്തുകയും ചെയ്തതായി ചിത്രദുര്‍ഗ എസ്പി ധര്‍മ്മേന്ദര്‍ കുമാര്‍ മീണ പറഞ്ഞു.
https://www.facebook.com/Malayalivartha
























