ആദ്യ സൂചനകളുടെ അടിസ്ഥാനത്തില്‍ 39 സീറ്റുകളുള്ള തമിഴ്‌നാട്ടില്‍ 38 സീറ്റുകളിലും ലീഡ് ചെയ്ത് ഇന്ത്യ സഖ്യം

ആദ്യ സൂചനകളുടെ അടിസ്ഥാനത്തില്‍ 39 സീറ്റുകളുള്ള തമിഴ്‌നാട്ടില്‍ 38 സീറ്റുകളിലും ലീഡ് ചെയ്ത് ഇന്ത്യ സഖ്യം. ആദ്യ റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍ എന്‍ഡിഎ സഖ്യത്തിന് ധര്‍മപുരിയില്‍ മാത്രമാണ് ലീഡ് ചെയ്യാനായിട്ടുള്ളത്.
തെരഞ്ഞെടുപ്പ് കമ്മീഷന്‍ സൈറ്റില്‍ ലഭ്യമാകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ 13 സീറ്റുകളില്‍ ഡിഎംകെയും 6 സീറ്റില്‍ കോണ്‍ഗ്രസും കമ്യൂണിസ്റ്റ് പാര്‍ട്ടി 2 സീറ്റുകളിലും സിപിഐ ഒരു സീറ്റിലും എംഡിഎംകെ ഒരു സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്.
എന്‍ഡിഎ സഖ്യത്തിലുള്ള പിഎംകെ ഒരു സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്. ബിജെപി തമിഴ്നാട് സംസ്ഥാന അധ്യക്ഷനും കോയമ്പത്തൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ കെ അണ്ണാമലൈ നിലവില്‍ പിന്നിലാണ്.
"
https://www.facebook.com/Malayalivartha
























