Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...


"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!


കേരളം വിറയ്ക്കുന്നു: മെയ് മാസത്തിൽ പ്രളയതുല്യമായ മഴ മുന്നറിയിപ്പ്; അട്ടപ്പാടിയിൽ ദാരുണമരണം, മംഗളാദേവിയിൽ ഇടിമിന്നലേറ്റ് ഭക്തർക്ക് പരിക്ക്...

കാത്തിരിപ്പിന് അവസാനം .. ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടാത്ത സാഹചര്യത്തില്‍ എന്‍ഡിഎ സഖ്യത്തിലുള്ള പാര്‍ട്ടികളെ ഒപ്പം നിര്‍ത്താനുള്ള ശ്രമത്തിൽ ബിജെപി.. നിര്‍ണായക നീക്കങ്ങളുമായി കോണ്‍ഗ്രസും; മറുകണ്ടം ചാടാൻ നിതീഷ് കുമാര്‍ ?

04 JUNE 2024 05:45 PM IST
മലയാളി വാര്‍ത്ത

കാത്തിരിപ്പിന് അവസാനമായി. ലോക്സഭാ തെരഞ്ഞെടുപ്പിലെ ജനവിധി എക്സിറ്റ് പോളിനെയും ഞെട്ടിച്ചുകളഞ്ഞു.. ജനങ്ങൾ എന്തു നിശ്ചയിച്ചോ അതു നടക്കും എന്ന ഇന്ത്യൻ ജനാധിപത്യത്തിന്‍റെ മറ്റൊരു വിജയ മുഹൂർത്തം ആണ് ഇനി നമ്മൾ കാണാൻ പോകുന്നത് . ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടാത്ത സാഹചര്യത്തില്‍ എന്‍ഡിഎ സഖ്യത്തിലുള്ള പാര്‍ട്ടികളെ ഒപ്പം നിര്‍ത്താനുള്ള ശ്രമത്തിലാണ് ബിജെപി. ടിഡിപി, ജെഡിയു നിലപാടുകള്‍ നിര്‍ണായകമാകുമെന്നാണ് വിലയിരുത്തല്‍. വോട്ടെണ്ണൽ തുടങ്ങി ഏഴ് മണിക്കൂർ പിന്നിടുമ്പോൾ, ലീഡുകൾ കാണിക്കുന്നത് മോദിയുടെ ഭാരതീയ ജനതാ പാർട്ടി 236 മണ്ഡലങ്ങളിൽ മുന്നിട്ടു നിൽക്കുന്നു എന്നാണു .കേവല ഭൂരിപക്ഷത്തിന് 272 സീറ്റുകളാണ് വേണ്ടത്. 2019ൽ 303 സീറ്റുകളാണ് ബിജെപി നേടിയത്.

 

ബിജെപി വിജയിച്ച രണ്ട് മണ്ഡലങ്ങളുൾപ്പെടെ ആദ്യകാല കണക്കനുസരിച്ച് 287 മണ്ഡലങ്ങളിൽ ലീഡ് ചെയ്യുന്ന ദേശീയ ജനാധിപത്യ സഖ്യത്തിൻ്റെ ഭാഗമാണ് മോദിയുടെ പാർട്ടി. 230 മണ്ഡലങ്ങളിൽ ലീഡ് ചെയ്ത ഇന്ത്യൻ സഖ്യത്തിൻ്റെ ഭാഗമാണ് കോൺഗ്രസ്

ടിഡിപിയെ എന്‍ഡിഎയില്‍ തന്നെ നിര്‍ത്തുന്നതിനായി ചന്ദ്രബാബു നായിഡുവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ഫോണില്‍ സംസാരിച്ചു കഴിഞ്ഞു . എന്‍ഡിഎ യെ വരുതിയിലാക്കാൻ ഇന്ത്യാ സഖ്യ നേതാക്കളും ശ്രമം തുടങ്ങി . എന്നാൽ ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു ആർക്കും പിടികൊടുക്കാതെ ഒഴിഞ്ഞുമാറുകയും ചെയ്യുന്നു .. ടിഡിപിയെ ഇന്ത്യാ സഖ്യത്തിന്‍റെ ഭാഗമാക്കാനുള്ള നീക്കം സജീവമായതോടെ ചന്ദ്രബാബു നായിഡു മറുകണ്ടം ചാടാതിരിക്കാൻ മുറുകെ പിടിച്ചിരിക്കുകയാണ് ബി ജെ പി ..

കൂടെ നിര്‍ത്തുന്നതിനായി എന്‍ഡിഎയുടെ കണ്‍വീനര്‍ സ്ഥാനം ഉള്‍പ്പെടെ ചന്ദ്രബാബു നായിഡുവിന് ബിജെപി വാഗ്ദാനം ചെയ്തതായാണ് വിവരം.

 


ആന്ധ്രാപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ 175 സീറ്റുകളിൽ 149 സീറ്റുകളിലും ടിഡിപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ ലീഡ് ചെയ്യുന്നതോ ടെ പാർട്ടി ആസ്ഥാനത്ത് ടിഡിപി പ്രവർത്തകർ ആഘോഷങ്ങൾ ആരംഭിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം മെയ് 13നാണ് ആന്ധ്രാ പ്രദേശിൽ നിയമസഭാ തെരഞ്ഞെടുപ്പും നടന്നത്.
ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസ് 21 ഇടത്ത് മാത്രമാണ് മുന്നേറുന്നത്. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ടിഡിപി സ്ഥാനാര്‍ഥികളെല്ലാം വ്യക്തമായ ലീഡ് നിലനിര്‍ത്തുന്നു. പിതപുരം മണ്ഡലത്തില്‍ നിന്ന് ജനസേന പാര്‍ട്ടി സ്ഥാപകനും നടനുമായ പവന്‍ കല്യാണ്‍ ജയിച്ചു.

അതേസമയം, മറുഭാഗത്ത് നിര്‍ണായക നീക്കങ്ങളുമായി കോണ്‍ഗ്രസും മുന്നോട്ടുപോവുകയാണ്. . നിലവിൽ ഇന്ത്യാ സഖ്യം 225 സീറ്റിലോളം മുന്നേറുന്ന സാഹചര്യത്തിൽ സർക്കാരുണ്ടാക്കാൻ അവകാശവാദമുന്നയിക്കാൻ കോൺഗ്രസ് നീക്കം ആരംഭിച്ചു. ചന്ദ്രബാബു നായിഡുവിന്റെ ടി ഡി പി, നവീൻ പട്നായിക്കിന്റെ ബിജെഡി, ജഗൻമോഹൻ റഡ്ഡിയുടെ വൈ എസ് ആർ കോൺഗ്രസ് തുടങ്ങിയ കക്ഷികളുമായി കോൺഗ്രസ് സംസാരിക്കും.

 

നിതീഷ് കുമാറിന്റെ ജെഡിയുവിനെയും ഇന്ത്യാ മുന്നണിയിലേക്ക് അടുപ്പിക്കാൻ കോൺഗ്രസ് നീക്കം തുടങ്ങി. 225 സീറ്റുകളിലാണ് ഇന്ത്യാ മുന്നണി മുന്നിട്ട് നിൽക്കുന്നത്. 297 മണ്ഡലങ്ങളിൽ എൻഡിഎ മുന്നിട്ട് നിൽക്കുന്നു. കോൺഗ്രസിന് നിലവിൽ 97 സീറ്റുകളിലാണ് ലീഡുളളത്. അഖിലേഷ് യാദവിന്റെ സമാജ് വാദി പാർട്ടിയാണ് ഇന്ത്യാ മുന്നണിയിൽ കൂടുതൽ സീറ്റുകളിൽ മുന്നേറ്റം നടത്തുന്ന രണ്ടാമത്തെ പാർട്ടി.

സുപ്രധാന നിമിഷങ്ങളില്‍ പക്ഷം മാറിയ ചരിത്രമുള്ള നേതാവാണ് നിതീഷ് കുമാര്‍. ഇന്ത്യാ സഖ്യം വലിയ ശക്തിയാകുമ്പോള്‍ അദ്ദേഹത്തിന്റെ നിലപാടുകള്‍ നിര്‍ണായകമാകും. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ 272 സീറ്റുകള്‍ എന്ന മാന്ത്രിക സംഖ്യയിലെത്താന്‍ ഇന്ത്യാമുന്നണിക്ക് 45 സീറ്റുകളുടെ കുറവ് മാത്രമാണ് ഉള്ളത്. ബിജെപി കേവല ഭൂരിപക്ഷത്തില്‍ എത്താന്‍ സാധ്യതയില്ലാത്തതിനാല്‍ നിതീഷ് കുമാര്‍ വീണ്ടും ഇന്ത്യാമുന്നണിയിലേക്ക് ചാടാനായുള്ള സാധ്യത തള്ളിക്കളയാനാവില്ല .

ഉത്തർപ്രദേശിലെ 80 ലോക്‌സഭാ സീറ്റുകളിലേക്കും വോട്ടെണ്ണൽ പുരോഗമിക്കുകയാണ്. കഴിഞ്ഞ രണ്ട് പൊതുതെരഞ്ഞെടുപ്പുകളിൽ ബിജെപിയുടെ വലിയ കോട്ട ഇപ്പോൾ സമാജ്‌വാദി പാർട്ടിയും കോൺഗ്രസും ഉൾപ്പെടുന്ന എൻഡിഎയും ഇന്ത്യാ ബ്ലോക്കും തമ്മിലുള്ള ഇതിഹാസ പോരാട്ടത്തിനാണ് സാക്ഷ്യം വഹിക്കുന്നത്. എൻഡിഎ 37 സീറ്റുകളിൽ മുന്നിട്ടുനിൽക്കുമ്പോൾ (ബിജെപി 34, ആർഎൽഡി രണ്ടിടത്ത്, അപ്നാ ദൾ (എസ്) ഒന്ന് ), ഇന്ത്യ ബ്ലോക്ക് 42 സീറ്റുകളിൽ മുന്നിലാണ് (എസ്പി 35ലും കോൺഗ്രസ് ഏഴിലും ലീഡ് ചെയ്യുന്നു ).

ഉത്തർപ്രദേശിലെ പ്രധാന ലോക്‌സഭാ സീറ്റുകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് എന്നിവർ വാരണാസി, ലഖ്‌നൗ, റായ്ബറേലി, കനൗജ് ലോക്‌സഭാ സീറ്റുകളിൽ ലീഡ് ചെയ്യുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി വാരാണസിയിൽ 1.49 ലക്ഷം വോട്ടുകൾക്ക് ആണ് ലീഡ് ചെയ്യുന്നത്

കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനി, അനുപ്രിയ പട്ടേൽ (അപ്നാദൾ (എസ്)), മുതിർന്ന ബിജെപി നേതാവ് മനേക ഗാന്ധി എന്നിവർ അമേഠി, മിർസാപൂർ, സുൽത്താൻപൂർ ലോക്സഭാ സീറ്റുകളിൽ പിന്നിലാണ്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇപ്പോൾ റായ്ബറേലി ലോക്‌സഭാ മണ്ഡലത്തിൽ 3.85 ലക്ഷത്തിലധികം വോട്ടുകൾക്ക് ലീഡ് ചെയ്യുന്നുണ്ട്

 

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 80ൽ 62 സീറ്റുകൾ എൻഡിഎ നേടിയപ്പോൾ അന്നത്തെ സഖ്യകക്ഷികളായ ബിഎസ്പിയും സമാജ്‌വാദി പാർട്ടിയും 10ഉം അഞ്ചും സീറ്റുകൾ ആണ് നേടിയിട്ടുള്ളത്


400 സീറ്റെന്ന പ്രതീക്ഷയിലായിരുന്ന എൻഡിഎയ്ക്ക് വലിയ തിരിച്ചടിയാണ് ഇത്തവണ ഉണ്ടായത്. കോൺഗ്രസിന്റെ വോട്ട് ഷെയർ കഴിഞ്ഞവട്ടം 19 ശതമാനമായിരുന്നു. ഇത് ഇത്തവണ 24.84 ശതമാനമായി മാറി. അഞ്ച് ശതമാനം വോട്ട് വിഹിതം കൂട്ടാൻ കോൺഗ്രസിന് സാധിച്ചു. എന്നാൽ അതേ സമയം, ബിജെപിക്ക് വോട്ട് ഷെയറിൽ വലിയ മാറ്റമുണ്ടായിട്ടില്ല

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാലു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ 65 വയസ്സുകാരന്‍ അറസ്റ്റില്‍  (48 minutes ago)

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടെന്ന് ആരോപണം; ഫാള്‍ട്ടയില്‍ മേയ് 21ന് റീ പോളിങ്  (54 minutes ago)

ഒരു ടാങ്കര്‍ കൂടി ഹോര്‍മൂസ് കടലിടുക്ക് കടന്ന് ഇന്ത്യയിലേക്ക്  (1 hour ago)

ക്രൂസ് ബോട്ട് അപകടത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്., ലൈഫ് ജാക്കറ്റ് നല്‍കിയത് മുങ്ങിത്തുടങ്ങുമ്പോള്‍  (1 hour ago)

ആലപ്പുഴയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് നഴ്‌സ് മരിച്ചു  (1 hour ago)

ഡല്‍ഹിയിലെ വസതിയില്‍ ജഡ്ജി ജീവനൊടുക്കിയ നിലയില്‍  (1 hour ago)

ഛത്തീസ്ഗഡില്‍ കുഴിബോംബ് നീക്കം ചെയ്യുന്നതിനിടെ സ്‌ഫോടനം  (1 hour ago)

പേരാമ്പ്രയിലും കൊയിലാണ്ടിയിലും സ്‌ട്രോങ് റൂം തുറന്നെന്ന യുഡിഎഫ് ആരോപണം തള്ളി ജില്ലാ കളക്ടര്‍  (3 hours ago)

വേളാങ്കണ്ണി പള്ളിക്കുള്ളില്‍ മുദ്രാവാക്യം വിളിച്ച് ടിവികെ പ്രവര്‍ത്തകര്‍; പള്ളിയിലെ ശുശ്രൂഷകള്‍ തടസ്സപ്പെട്ടു  (3 hours ago)

വോട്ടിങ് കേന്ദ്രത്തിലെ മെറ്റീരിയല്‍ റൂം തുറന്ന സംഭവത്തില്‍ കോണ്‍ഗ്രസ് ഹൈക്കോടതിയിലേക്ക്  (4 hours ago)

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ  (4 hours ago)

ഇടുക്കിയില്‍ ഭക്ഷ്യയോഗ്യമല്ലാത്ത അരി വിതരണം ചെയ്ത സംഭവത്തില്‍ റേഷന്‍കടയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (5 hours ago)

വിഐപി ഡ്യൂട്ടിക്ക് 5 ഡോക്ടര്‍മാരെങ്കിലും വേണം; താമസവും ഭക്ഷണവും ഒരുക്കണമെന്ന് പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കണമെന്ന് കമ്മിഷന്‍  (5 hours ago)

നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  (5 hours ago)

വാല്‍പ്പാറ ബസ് അപകടത്തില്‍ മരിച്ച ഇന്‍ഷുറന്‍സ് ഇല്ലാത്ത 5 പേരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം വീതം  (5 hours ago)

Malayali Vartha Recommends